വൈവിധ്യങ്ങളുമായി ആഗ്ര ഒരുങ്ങുന്നു; താജ് മഹോത്സവം മാർച്ച് 20 മുതൽ

വൈവിധ്യമാർന്ന രുചികൾ, കല, സംസ്കാരം, കരകൗശല വിദ്യകൾ എന്നിവയുടെ കലവറയെന്നറിയപ്പെടുന്ന താജ് മഹോത്സവം മാർച്ച് 20 മുതൽ 29 വരെ നടക്കും. 10 ദിവസം നീളുന്ന സാംസ്കാരിക ഉത്സവം എല്ലാ വർഷവും ആഗ്രയിലാണ് അരങ്ങേറുക. ഫെബ്രുവരി 18ന് തുടങ്ങാനിരുന്ന ഉത്സവം യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി മാറ്റിവെക്കുകയായിരുന്നു. 'ആസാദി കേ അമൃത് മഹോത്സവ് സംഗ്, താജ് കേ രംഗ്' എന്നതാണ് ഇക്കുറി താജ് മഹോത്സവത്തിന്‍റെ പ്രമേയം.

1992ലാണ് താജ് മഹോത്സവം ആരംഭിക്കുന്നത്. കരകൗശല വിദഗ്ദരുടെ സർഗ്ഗാത്മക കലയെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കലകളെ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പരിപാട് സംഘടിപ്പിക്കുന്നത്. ദേശീയ-അന്തർദേശീയ കലാകാരന്മാരുടെ വിവിധ സാംസ്കാരിക പ്രകടനങ്ങളും കൂടിച്ചേരുന്നതോടെ വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമം കൂടിയാകും താജ് മഹോത്സവം.

രാവിലെ 10 മുതൽ രാത്രി 10 വരെ ആഗ്രക്ക് സമീപമുള്ള ശിൽപിഗ്രാമിലാകും പരിപാടികൾ നടക്കുക. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും വിദേശികൾക്കും പ്രവേശനം സൗജന്യമാണ്. മുതിർന്ന പൗരന്മാർക്ക് 40 രൂപയാണ് പ്രവേശന നിരക്ക്. 

Tags:    
News Summary - Taj Festival starts on March 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-03 07:06 GMT