പറമ്പിക്കുളം: കോവിഡ് മൂലം അടച്ചിട്ട പറമ്പിക്കുളത്ത് വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി. 42 വിനോദ സഞ്ചാരികളാണ് ആദ്യദിനം പറമ്പിക്കുളത്ത് എത്തിയത്. വാക്സിനേഷൻ, ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് എന്നീ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കിയാണ് പ്രവേശനം അനുവദിച്ചതെന്ന് കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വൈശാഖ് ശശികുമാർ പറഞ്ഞു.
ആനപ്പാടിയിലെത്തുന്ന വിനോദ സഞ്ചാരികളെ പറമ്പിക്കുളം കടുവ സങ്കേതത്തിെൻറ മിനി ബസുകളിലാണ് വിവിധയിടങ്ങളിൽ എത്തിക്കുന്നത്. ട്രക്കിങ്ങിനും അനുവാദമുള്ളതിനാൽ വരും ദിനങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്ന വിശ്വാസത്തിലാണ് വനം വകുപ്പ്. തൊട്ടടുത്ത ആനമല കടുവ സങ്കേതത്തിലും സഞ്ചാരികൾക്ക് നിബന്ധനകളോടെയുള്ള അനുവാദം നൽകിയതിനാൽ തമിഴ്നാട് നിന്നുള്ളവരും പറമ്പിക്കുളത്ത് എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.