ബംഗളൂരു: വർഷംതോറും നടക്കുന്ന മൈസൂർ പാലസ് ഫ്ലവർഷോ ഡിസംബർ 22 മുതൽ 31 വരെ നടക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മൈസൂരു ജില്ല മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. ഇത്തവണ 35 ഇനങ്ങളിലായി 25,000 പൂച്ചെടികൾ പ്രദർശനത്തിലുണ്ടാവും. വിവിധ തരം റോസാപ്പൂക്കൾ, ഓർക്കിഡ്, ആന്തൂറിയം, ജർബറ, ചെണ്ടുമല്ലി തുടങ്ങി സ്വദേശ-വിദേശ ഇനങ്ങൾ കണ്ണിന് വിരുന്നായി അലങ്കരിക്കും. മൈസൂരു ടി. നരസിപുർ സോമനാഥ പുരയിലെ ചന്നകേശവ ക്ഷേത്രത്തിന്റെ 50 അടി വീതിയും 28 അടി നീളവും 28 അടി ഉയരവുമുള്ള മാതൃക പൂക്കളാൽ തീർക്കും. 12ാം നൂറ്റാണ്ടിലെ ഹൊയ്സാല ആർകിടെക്ചറിന്റെ ശേഷിപ്പാണ് ചന്നകേശവ ക്ഷേത്രം. യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംനേടിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് സന്ദർശക സമയം. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.