ലോക്ഡൗണിനുശേഷം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പുത്തൻ ആശയങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുകയാണ് ന്യൂസിലൻഡ്. ആഴ്ചയിൽ ജോലി സമയം നാല് ദിവസം മാത്രമാക്കി, ബാക്കി യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇവർ. ഈ തീരുമാനം ആഭ്യന്തര ടൂറിസം മേഖലയെ ഉേത്തജിപ്പിക്കാൻ ഏറെ പ്രയോജനകരമാകുമെന്ന് പ്രധാനമന്ത്രി ജസീക ആന്തൻ പറഞ്ഞു. മൂന്ന് ദിവസം ഒഴിവ് കിട്ടിയാൽ ആളുകൾക്ക് യാത്ര ചെയ്യാൻ ഒരുപാട് സമയം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
രാജ്യത്തിെൻറ 60 ശതമാനം വരുമാനവും ടൂറിസത്തെ ആശ്രയിച്ചാണ്. അതിനാൽ സ്വദേശികൾ ധാരാളം യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണ്. നാല് ദിവസത്തെ ജോലിക്രമം എന്നത് സംബന്ധിച്ച് ജീവനക്കാർക്കും തൊഴിൽദാതാക്കൾക്കും തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതോടൊപ്പം ഇനിയുള്ള കാലം വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിേൻറത് കൂടിയാകുമെന്ന് അവർ സൂചന നൽകുന്നു. ടൂറിസത്തെ സഹായിക്കാൻ 400 മില്യൺ ഡോളർ തുക നൽകാനും തീരുമാനമുണ്ട്.
മഞ്ഞുമലകളും തടാകങ്ങളും നിറഞ്ഞ ന്യൂസിലൻഡ് പ്രകൃതിരമണീയതകൊണ്ട് ഏറെ പ്രശസ്തമാണ്. ഇതുതന്നെയാണ് ലോകത്തെ ഈ രാജ്യത്തിലേക്ക് ആകർഷിക്കുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്ത് ലോക്ഡൗൺ അവസാനിപ്പിച്ചെങ്കിലും രാജ്യാന്തര അതിർത്തികൾ ഇതുവരെ തുറന്നിട്ടില്ല. ആസ്ട്രേലിയുമായിട്ടുള്ള കടൽ മാർഗങ്ങൾ ഉടൻ തുറക്കാനുള്ള ഒരുക്കത്തിലാണ് ഈ ദ്വീപ് രാജ്യം.
അതേസമയം, കോവിഡ് കാലങ്ങൾക്ക് മുെമ്പ നാല് ദിവസം മാത്രം ജോലി ചെയ്യുന്ന നിരവധി സ്ഥലങ്ങളുണ്ട്. കാനഡ, ജപ്പാൻ, സൗത്ത് കൊറിയ, യു.കെ, യു.എസ്, ആസ്ട്രേലിയ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പല ഓഫിസുകളിലും നാല് ദിവസം മാത്രമാണ് ജോലിയുള്ളത്. ഇത്തരം ഓഫിസുകളിൽ ജീവനക്കാരുടെ പ്രവർത്തനക്ഷമത കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.