????????? ????????? ???????? ????? ???????????? ?????? ????????????????????????? ????????? ???????????????? ???????????...

തലനാറിലെ തണുപ്പിൽ തുമ്പിക്കൈയന്മാരുടെ തമ്മിലടി

നുഭവങ്ങൾ നിറയാത്ത യാത്രകളി​ല്ല. വ്യത്യസ്​തമായ സഞ്ചാരങ്ങളിൽ വ്യത്യസ്​തമാർന്ന അനുഭവങ്ങൾ ക്ക്​ ഒരു പഞ്ഞവുമുണ്ടാകാറില്ല. വാൽപ്പാറയുടെ ഭംഗി ഏവർക്കും അനുഭവവേദ്യമാണെങ്കിലും അരികുചേർന്ന്​ വസിക്കുന്ന ത ലനാറിനെക്കുറിച്ച്​ അപൂർവമായേ ഒാർക്കാനാകൂ. വാൽപ്പാറയിലെ മിസ്​റ്റ്​ സ്​പ്രെഡിംഗ്​ സോണിൽ പേരിനെ അന്വർഥമാക്കു ംവിധം വീഴുന്ന ഒാരോ മഞ്ഞു തുള്ളിയെയും ഏറ്റുവാങ്ങി തണുപ്പേറ്റ്​ വിറങ്ങലിച്ചിരിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിൾ എന്നിവയൊക്കെ ഞങ്ങളെ നോക്കി പല്ലിളിച്ചു. മഴയേറ്റു കഴുകിയെടുത്ത പഴങ്ങൾ കണ്ടിട്ടുണ്ട്​. എന്നാൽ, മഞ്ഞിൽ ഒഴുകിയ പഴങ്ങളുടെ ശോഭ ഒന്നുവേറെത്തന്നെയായിരുന്നു. മധുരം നുണയുന്ന മഞ്ഞുകട്ടകൾ വായിലിടുമ്പോഴുള്ള ഒരു ​പ്രത്യേക അനു ഭൂതി അവ​േയാരോന്നും കഴിക്കു​േമ്പാൾ ഞങ്ങൾക്ക്​ അനുഭവപ്പെട്ടു. കുറച്ചുനേരം അവിടെനിന്ന്​ മഞ്ഞ്​ ആസ്വദിച്ച്​ ക ഴിഞ്ഞപ്പോൾ ശരീരത്തിന്​ വല്ലാത്തൊരു മരവിപ്പ്​​ സംഭവിച്ചു. പിന്നെ ഞങ്ങളുടെ ലക്ഷ്യം ആ മരവിപ്പ്​ എങ്ങനെയും മാറ ്റുക എന്നതായി. അതിനായി തൊട്ടടുത്തുള്ള ഭാരതി ടീഷോപ്പിൽനിന്നും ആവി പറക്കുന്ന ചായയുടെ ചൂടിൽ ലയിച്ചു നിൽക്കു​േ മ്പാഴാണ്​ എതിരെ താഴോട്ടിറങ്ങി ചെല്ലുന്ന കുഞ്ഞുപാത ശ്രദ്ധയിൽപ്പെട്ടത്​. വാൽപ്പാറയിലെ കാഴ്​ചകൾ തേടി മുമ്പു ന ടത്തിയ യാത്രകളിൽ പാതയുടെ പണികൾ പുരോഗമിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്നിതാ വിദൂരതയിലേക്ക്​ വിരൽചൂണ്ടികൊണ ്ട്​ ഞങ്ങളെയും കാത്തുകിടക്കുന്നു. വഴിയുടെ അറ്റം എങ്ങോ​െട്ടന്ന ചോദ്യത്തിന്​ ചായക്കടക്കാര​​​​െൻറ മറുപടിയിലാണ്​ ഞങ്ങൾ തലനാറിലേക്ക്​ യാത്ര തിരിച്ചത്​.

വാൽപാറയിലെ മിസ്ഡ് സ്പ്രെഡ് സോണിൽ മഞ്ഞു വീണ പഴങ്ങൾ വിൽപനയ്​ക്ക്​ വെച്ചിരിക്കുന്നു


ഇരു ദിക്കിലും കാറ്റിൽ മാഞ്ഞുകിടക്കുന്ന പച്ചയുടുപ്പിട്ട്​ തേയിലപ്പരപ്പിന്​ നടുവിലൂടെ കറുത്ത അരപ്പട്ട ചുറ്റിയെടുത്ത കണക്കെ മലയുടെ അറ്റങ്ങളിലേക്കുള്ള നിരത്തിലൂടെ വളയങ്ങൾ ​ഒാടിച്ചിറങ്ങാൻ കൊതിതോന്നാത്തവർ വിളമായിരിക്കും. മ​േനാഹരമായ മലനിരകളുടെ നടുവിലൂടെയുള്ള യാത്ര നൽകുന്ന സുഖം ആസ്വദിച്ച്​ മുന്നോട്ടു പോകവെ പെട്ടന്നാണ്​ കാടിറങ്ങിവരുന്ന ഒരു പിടിയാനയെ കണ്ടത്​. കാടിനെ നടുക്കുന്ന കാട്ടുകൊമ്പന്മാർ ഒരോ യാത്രികന്​റെയും ഇഷ്​ട ദൃശ്യാനുഭവമാണ്​. എഴുന്നേൽക്കാൻ മടിച്ചുകിടക്കുന്ന കാടിനുള്ളിലെ മഞ്ഞുവീണ വെളുപ്പാൻകാലങ്ങളിൽ കാട്ടാന എന്നുപറഞ്ഞാൽ എഴുന്നേറ്റു ഒാടുന്ന കൂട്ടുകാരുണ്ട്​. ഒാട്ടം അകത്തേക്കല്ല. മറിച്ച്​ ഭയമെങ്കിലും അവരെ കാണാൻ കാമറയും തൂക്കിയെടുത്ത്​ കൊണ്ട്​ പുറത്തേക്ക്​ എന്നതാണ്​ കാര്യം. ഇവിടെ തലനാറിൻറെ വഴികളിൽ കാടിറങ്ങിവരുന്ന കാട്ടാനയുടെ മുമ്പിൽ ഞങ്ങളുടെ വാഹനം ഒാട്ടം അവസാനിപ്പിച്ചിരിക്കുന്നു. യഥാർഥത്തിൽ ഞങ്ങളുടെ യാത്രക്ക്​ ജീവനേകിയ നിമിഷങ്ങളായിരുന്നു ആ ദർശനം. കാരണം ഞാനും എ​​​​െൻറ ഒപ്പം ഫോ​േട്ടാഗ്രഫിയിൽ എല്ലാ വർഷവും അവാർഡ്​ വാങ്ങി കൂട്ടുന്ന സിബിനും കൃഷ്​ണകുമാറും ജ്യോതിസും ഒക്കെ തികച്ചും വലിയ ആനപ്രേമികളായിരുന്നു. ഉറങ്ങികിടക്കുന്ന ചിത്രങ്ങൾക്കുവേണ്ടിയുള്ള അടങ്ങാത്ത വെമ്പലിൽ കാമറയും എടുത്തു പുറത്തിറങ്ങിയപ്പോഴാണ്​ ഒന്നിനുപിറകെ മറ്റൊന്നായി ഒരുകൂട്ടം ആനകൾ ഇറങ്ങി വരുന്നത്​ കാണാനിടയായത്​.

വാൽപാറയിൽ നിന്ന്​ അധികമാരും​ പോകാത്തൊരു റൂട്ടാണ്​ തലനാറിലേക്ക്​

എന്തായാലും നല്ല കുറേ ചിത്രങ്ങൾക്കുള്ള സാധ്യത തെളിയുന്നുവെന്ന്​ മനസ്സിലാക്കിയ ഞങ്ങൾ പതുക്കെ കാമറയുമായി കാട്ടാനകൾക്കടുത്തേക്ക്​ തേയില ചെടികൾക്കിടയിലൂടെ ഒളിഞ്ഞും പതുങ്ങിയും മു​​േന്നറി. സും ലെൻസുകൾ ഇല്ലാത്തതിനാൽ കൂടുതൽ അടുത്തുചെന്നാൽ മാത്രമേ നല്ല ചിത്രങ്ങൾ പകർത്താനാകൂ എന്ന്​ മനസ്സിലായി. ഏകദേശം 50 മീറ്റർ അകലെത്തിൽ പതുക്കെ മുട്ടിൽമേൽ നിന്നു. മുന്നിൽ വലിയൊരു തേയില ചെടിമാത്രം. അതി​​​​െൻറ മറവിൽ പതുക്കെ ക്യാമറ ക്ലിക്കുകൾ അടിച്ചു തുടങ്ങി. ആനകൾ കൊമ്പുകോർക്കുന്ന ചിത്രങ്ങളായിരുന്നു ആവശ്യം. അതിനാൽ കുറച്ചുനേരം അവിടെ ഒളിച്ചിരിക്കാൻ തന്നെ തീരുമാനിച്ചു. ആ കാത്തിരിപ്പിന്​ വിരാമമിട്ടുകൊണ്ട്​ അതാ കുട്ടിയാനകൾ ഞങ്ങൾ കാണുവാനെന്നവിധം കൊമ്പുകോർത്തിരിക്കുന്നു.

50 മീറ്റർ അപ്പുറത്ത്​ ഞങ്ങളിലേക്കു തന്നെ നോക്കിനിൽക്കുകയാണ്​ ഒരു കൂട്ടം ആനകൾ

ഒട്ടും വൈകാതെ കാമറയുടെ ക്ലിക്കുകൾ മാറി മാറി വീണു. അതി​​​​െൻറ ശബ്​ദം കേട്ടിട്ടാണോ എന്തൊ മുന്നിൽ നിന്നിരുന്ന പിടിയാന പെ​െട്ടന്ന്​ ഞങ്ങൾക്ക്​ നേരേ തിരിഞ്ഞു. ചെവി വട്ടംപിടിച്ച്​ മുഖം കൂർപ്പിച്ചു. നോട്ടത്തിൽ ഞങ്ങളെ കണ്ടെന്ന്​ വ്യക്​തമായി. ഒന്ന്​ അനങ്ങിയാലോ ഒന്ന്​ തുമ്മിയാലോ അവൻ പാഞ്ഞടുത്തേക്കാം. ശ്വാസംപോലും ഞങ്ങൾ തൽക്കാലത്തേക്ക്​ നിർത്തിവെച്ചു. കേവലം ഒരു മിനിട്ട്​ അവൻ അനങ്ങനെ ഞങ്ങളെ തന്നെ നോക്കിനിന്നു. ഞങ്ങളും യാതൊരു ചലനങ്ങളുമില്ലാതെ ശവത്തെപോലെ അനങ്ങാതെ നിന്നു. സാഹചര്യം ശരിയല്ലെന്ന്​ മനസ്സിലാക്കി പതുക്കെ സ്​ഥലം വിട്ടാലോ എന്ന്​ ആലോചിക്കവെയാണ്​ എവിടെനിന്നോ മഞ്ഞി​​​​െൻറ കനമേറിയ ശകലങ്ങൾ ചുറ്റും പരന്നത്​. തൊട്ടടുത്ത്​ നിൽക്കുന്ന ഞങ്ങൾക്കുപോലും പരസ്​പരം കാണാനാകാത്ത അവസ്​ഥ. രണ്ടുപേരുടെയും മനസ്സിലേക്ക്​ ഭയം ഇരച്ചുകയറി. ആന വന്ന്​ ഫ്രണ്ട്​ റിക്വസ്​റ്റിന്​ തോണ്ടി വിളിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. ഇനിയെന്ത്​ എന്ന് ഭീതിയിൽ ഇരുവരും മരവിച്ച്​ ​മഞ്ഞു​ പ്രതിമകളായി ഇരുന്നുപോയി. പുറകിലേക്ക്​ നടന്നാലോ എന്നാണ്​ ആദ്യം ചിന്തിച്ചത്​. ഒരു പക്ഷേ, ആന അടുത്തുണ്ടെങ്കിലോ എന്ന ഭീതിയിൽ തേയില ചെടികൾക്കിടയിൽ തന്നെ ഇരുന്നു. ഏതൊരു അവിശ്വാസിയും ഇൗ അവസരത്തിൽ വിശ്വാസിയാകും എന്ന്​ ഉറപ്പ്​. കാരണം ദൈവത്തിനെ വിളിക്കുക​യല്ലാതെ വേറെ നിവർത്തിയില്ല.

തേയില തോട്ടം മുറിച്ച്​ കയറിവരികയാണ്​ ആനകളുടെ ഒരു നിര

അഞ്ച്​ മിനിറ്റിനുള്ളി​െല തീവ്രമായ ഹൃദയമിടിപ്പിനുശേഷം മഞ്ഞ്​ പതിയെ വഴിമാറി. അപ്പോഴും അവൾ ഞങ്ങളെ നോക്കി അതേ നിൽപ്പാണ്​. ശരിക്കും അപ്പോഴാണ്​ ആശ്വാസം തോന്നിയത്​. പിന്നീട്​ രണ്ടാമതൊന്ന്​ ആലോചിക്കാതെ അവളുടെ ശ്രദ്ധ ഒന്ന്​ മാറിയതും പതുക്കെ തേയില ചെടികൾക്കിടയിൽ കുനിഞ്ഞ്​ ആനയെപോലെ നാലുകാലിൽ ഏകദേശം ഒരു 50 മീറ്റർ എങ്കിലും നടന്ന്​ അവയുടെ കണ്ണിൽപ്പെടാതെ പതിയെ റോഡരികിൽ എത്തിച്ചേർന്നപ്പോഴാണ്​ അടുത്ത കൂട്ടരുടെ വരവ്​. മദ്യ ലഹരിയുടെ ഉന്മാദത്തിൽ കാടുകാണാനെത്തിയ ചിലരായിരുന്നു കാറിൽ പാഞ്ഞെത്തിയത്​. കാട്ടാനകളെ കൂട്ടത്തോടെ കണ്ടതും 'ആന... ആന...' എന്ന്​ ഘോരാഘോഷവുമായി എല്ലാവരും വാഹനത്തിൽനിന്ന്​ പുറത്തിറങ്ങി. ചിലർ ആന പാപ്പാനാകാനുള്ള ശ്രമം. മറ്റുചിലർ ആനയെ അനുസരണ പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​. വേറൊരു ചങ്ങാതി ആനക്കൊപ്പം സെൽഫി എടുക്കാനുള്ള പരിപാടിയിൽ. അങ്ങനെ നിശ്ശബ്​ദമായിരുന്ന ആ കാട്​ ആകെ പട്ടണത്തിലെ ചന്തപോലെ ആയി. അതാണോ അവളെ അസ്വസ്​ഥതമാക്കിയെതെന്നറിയില്ല. പെ​െട്ടന്നായിരുന്നു ഭാവമാറ്റം. അതുവരെ കണ്ട രൂപമായിരുന്നില്ല പിന്നീട്​. കണ്ണുകളിൽ കോപവും ക്രൗര്യവും തിളച്ച്​ കാടിനെ നടുക്കുന്ന ഒരു ഛിന്നംവിളിയുമായി ഞങ്ങൾക്ക്​ നേരെ കുതിച്ചു. എന്തുചെയ്യണം എങ്ങോട്ട്​ ഒാടണം എന്ന്​ നിശ്ചയമില്ലാതെ ഞങ്ങളും ജീവനും കൊണ്ട്​ പാഞ്ഞു. ഞങ്ങളും ആനയും തമ്മിൽ കേവലം 70 മീറ്റർ ദൂരം ഇല്ല. ഒരു കാട്ടാന 40 മുതൽ 48 കി.മീ വേഗത്തിൽ ഒാടും. എന്നാൽ, മനുഷ്യനോ 25 കി.മീ താഴെ മാത്രം. അതുകൊണ്ട്​ തന്നെ ഒാടുന്ന ദൂരം കൂടുന്തോറും ഞങ്ങളും ആനയും തമ്മിലുള്ള അകലം കുറയുമെന്നും അറിയാമായിരുന്നു. പക്ഷേ, സകല ശക്​തിയുമെടുത്ത്​ ഒാടുക മാത്രമേ അപ്പോൾ വഴിയുണ്ടായിരുന്നുള്ളൂ.

കാട്​ ആനകളുടെ വാസസ്​ഥലമാണ്​, അവിടെ സഞ്ചാരികൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്​...

നെഞ്ചടിപ്പി​​​​െൻറ ആക്കം കൂടിയ നിമിഷങ്ങളിൽ എപ്പോഴോ തിരിഞ്ഞുനോക്കവെ ആന പതുക്കെ ഒാട്ടം അവസാനിപ്പിച്ചിരിക്കുന്നു. തുമ്പി താഴെവെച്ച്​ നിശ്ചലനായി നിൽക്കുന്ന അവനെ കണ്ടപ്പോൾ ജീവനും കൊണ്ട്​ പൊയ്ക്കോ എന്ന്​ കൽപിക്കുന്ന ഗുണ്ടയെപോലെ തോന്നി. ശരിക്കും പറഞ്ഞാൽ ഞങ്ങളെ ഉപദ്രവിക്കുകയല്ലായിരുന്നു അവ​​​​െൻറ ലക്ഷ്യം. മദ്യലഹരിയിൽ ബഹളമുണ്ടാക്കിയവർ ത​​​​െൻറ കുട്ടികളെ ഉപദ്രവിക്കുമോ എന്ന്​ ഭയന്ന്​ അവർക്ക്​ ചുറ്റും ഒരു സുരക്ഷിത വലയം ഒരുക്കുകയായിരുന്നു. ആ വലയത്തിൽ നിന്നും ഞങ്ങളെ പുറത്തുചാടിപ്പിക്കുകയായിരുന്നു ചെയ്​തത്​. എന്തായാലും അൽപ്പം മുമ്പേ ആനയെ മര്യാദ പഠിപ്പിക്കാനും സെൽഫി എടുക്കാനും നിന്ന ടീം ഉടുമുണ്ടുപോലും ഉപേക്ഷിച്ച്​ തേയില തോട്ടങ്ങൾക്കിടയിലൂടെ ഒാടുന്ന കാഴ്​ചയാണ്​ ഞങ്ങളുടെ മനസ്സിനെ ഒന്ന്​ തണുപ്പിച്ചത്​.

മുഖാമുഖം ആനകൾ, അപൂർവമായൊരനുഭവമായിരുന്നു...

ഇതുപോലെ കാടിനുള്ളിലേക്ക്​ കയറുന്ന സഞ്ചാരികൾ മാന്യത പുലർത്താത്തത്​ തന്നെയാണ്​ പലപ്പോഴും അവയെ പ്രകോപിപ്പിക്കുന്നതും അപകടത്തിന്​ കാരണമാകുന്നതും. അൽപം മുമ്പ്​ കേവലം 50 മീറ്റർ ദൂരത്തിൽ ഞങ്ങളുണ്ടെന്നറിഞ്ഞിട്ടും ആനക്കൂട്ടം മാന്യത പുലർത്തിയത്​ ഞങ്ങളും അങ്ങനെതന്നെ ആയിരുന്നതിനാലാണ്​.

കാടിറങ്ങുന്ന സൗന്ദര്യം

ലോകത്ത്​ എവിടെ ആനയെ കണ്ടാലും ചിത്രങ്ങൾ എടുക്കാനും അവയെ അടുത്ത്​ കാണാനും വേണ്ടി ചെല്ലുന്നവർ ഒന്ന്​ അറിയുക. ആനകളെക്കുറിച്ച്​ പഠനം നടത്തി പുതിയ സിദ്ധാന്തം വരെ അവതരിപ്പിച്ച 'ചാൾസ്​ സിയോബർട്ട്​ ന്യൂയോർക്ക്​' പറഞ്ഞത്​ ആഫ്രിക്കൻ കാടുകളിൽ മാംസം തിന്നുന്ന ആനകളെയും കാണ്ടാമൃഗത്തെ ബലാത്സംഗം ചെയ്യുന്ന ആനകളെയും വരെ അദ്ദേഹം കണ്ടിട്ടുണ്ടെന്നാണ്​. അതുകൊണ്ട്​ കാട്ടിലേക്ക്​ കയറു​േമ്പാൾ ഒാർക്കുക അത്​ ആനയുടെ വാസസ്​ഥലമാണ്​. അവിടെ പാലിക്കേണ്ട ചില മര്യാദകളുണ്ട്​. അത്​ സഞ്ചാരികൾ പാലിക്കണം. അല്ലെങ്കിൽ.....? വലിയ വില കൊടുക്കേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.