ദുബൈ: നിർമാണ പ്രവർത്തനങ്ങൾക്കായി ഒന്നര മാസത്തോളം അടച്ചിട്ട ദുബൈ ഷിന്ദഗ ടണൽ ഞായറാഴ്ച തുറക്കും. പുതിയ ഇൻഫിനിറ്റി ബ്രിഡ്ജും മറ്റു പാലങ്ങളുമായി ഷിന്ദഗ ടണലിനെ ബന്ധിപ്പിക്കുന്ന ജോലി പൂർത്തിയായ സാഹചര്യത്തിലാണ് ടണൽ വീണ്ടും തുറക്കുന്നത്. ദേരയിൽനിന്ന് ബർദുബൈ ദിശയിലേക്കാണ് തുരങ്കം വഴി ഗതാഗതം പുനരാരംഭിക്കുന്നത്. ഇതോടെ മണിക്കൂറിൽ 3,000ത്തിലധികം വാഹനങ്ങൾക്ക് കൂടി ഈ മേഖലയിലൂടെ കടന്നുപോകാൻ കഴിയും. ബർദുബൈ- ദേര ദിശയിലേക്ക് തുരങ്കത്തിലൂടെയുള്ള ഗതാഗതം പഴയപടി തുടരും. പുതിയ വേഗനിയന്ത്രണവും പ്രഖ്യാപിച്ചു. ദുബൈയിലെ പഴക്കമേറിയ തുരങ്കപ്പാതയാണ് ഷിന്ദഗ ടണൽ. ഇൻഫിനിറ്റി പാലം വന്നതോടെ ഷിന്ദഗ പൂർണമായും അടക്കും എന്ന് കരുതിയിരുന്നു. എന്നാൽ, ഇൻഫിനിറ്റിയുമായി ഇപ്പോൾ പാലത്തിനെ ബന്ധിപ്പിച്ചിരിക്കുകയാണ്. നഗരത്തിന്റെ വികസനത്തിലും മുന്നേറ്റത്തിലും സവിശേഷ സ്ഥാനമുള്ള ടണലാണിത്. പഴയ കാലത്ത് ദുബൈയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ അൽ റാസ്, ദേര, അൽ ഷിന്ദഗ എന്നവക്കിടയിലെ ഗതാഗതം സുഗമമാക്കൽ അനിവാര്യമായിരുന്നു.
ഈ ലക്ഷ്യവുമായി നിർമിച്ച ടണൽ 1975 ഡിസംബറിലാണ് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നെഹ്യാൻ, ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം, അന്നത്തെ ഖത്തർ അമീറായിരുന്ന ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി എന്നിവരുടെ സാന്നിധ്യത്തിൽ തുറന്നുകൊടുത്തത്. 50വർഷം ആയുസ്സ് കണക്കാക്കിയ ടണലിന്റെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.