എ.പി.എം. മുഹമ്മദ്‌ ഹനീഷ് 

ഒാൺലൈൻ അധ്യയനത്തി​െൻറ അക്കാദമിക്​ മാസ്​റ്റർ പ്ലാൻ

ജൂൺ ഒന്നിന്​ വീണ്ടും അധ്യയനം തുടങ്ങു​േമ്പാൾ ഇൗ വർഷത്തേക്ക്​ വിദ്യാഭ്യാസ വകുപ്പ്​ മുന്നിൽ കാണുന്ന മാസ്​റ്റർ പ്ലാൻ വ്യക്​തമാക്കുകയാണ്​ സംസ്​ഥാന പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്​ ഹനീഷ്​ ​െഎ.എ.എസ്​ 'വെളിച്ച'ത്തോട്​...

കഴിഞ്ഞ വർഷം എങ്ങനെ ചെയ്യുമെന്നുള്ള ആശങ്കയോടെയാണ് ഓൺലൈൻ പഠനം ആരംഭിച്ചതെങ്കിൽ, ഇത്തവണ എങ്ങനെ അത് കാര്യക്ഷമമാക്കാം എന്ന കൃത്യമായ ധാരണയോടെയാണ് തുടക്കം. ഇത്തവണ ഓൺലൈൻ ക്ലാസുകൾ ആകർഷകമാക്കാനുള്ള നീക്കങ്ങൾ ഗൗരവതരമായി നടക്കുന്നുണ്ട്. പല കാര്യങ്ങളിലും വ്യക്തമായ ധാരണയുമുണ്ട്. പഠന വിഷയങ്ങൾ കുട്ടികളുടെ മനസ്സിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി മികച്ച രീതിയിൽ അവതരിപ്പിക്കുകയാണ് അതിനുള്ള മാർഗം. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ നിലവാരമുള്ള പഠന രീതി ആവിഷ്കരിക്കുകയാണ് അതിനായി ചെയ്യുന്നത്.

പ്രത്യേക ഓൺലൈൻ ക്ലാസുകൾ

വിക്​ടേഴ്‌സ് ചാനലിൽ ക്ലാസുകൾ നൽകുന്നതിനു പുറമെ വിദ്യാർഥികളുടെ സ്വന്തം അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ കൂടി കുട്ടികളിലെത്തിക്കാനാണ് ഈ വർഷം ശ്രമിക്കുന്നത്. അതുവഴി വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയും. ചാനലിൽ മാത്രം ക്ലാസുകൾ നൽകുന്ന രീതിയിൽ ചില പോരായ്മകൾ ഉണ്ട്, അതു മറികടക്കുകയാണ് അവരുടെ അധ്യാപകർ നേരിട്ട് നടത്തുന്ന ഓൺലൈൻ ക്ലാസുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് ഓരോസമയത്തും സംശയങ്ങൾ ഉന്നയിക്കാനും അധ്യാപകർക്ക് അവരെ സഹായിക്കാനും ഇതുവഴി സാധിക്കും.

ഒരു ക്ലാസിലെ കുട്ടികളെ മൂന്നോ നാലോ ചെറിയ ഗ്രൂപ്പുകളാക്കി തിരിച്ച് അവർക്ക് വ്യത്യസ്ത സമയങ്ങളിലായി നിർദേശങ്ങൾ നൽകുകയും പാഠഭാഗങ്ങളിലെ സംശയങ്ങൾക്ക് മറുപടി നൽകുകയുമാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ കുട്ടിയെയും പ്രത്യേകം നിരീക്ഷിക്കാനും കഴിയും. ടി.വിയിൽ മാത്രം ക്ലാസുകൾ എന്ന രീതി മാറുകയും ഓൺലൈൻ വഴി അതത് സ്കൂളിലെ അധ്യാപകർ കുട്ടികളോട് സംവദിക്കുകയും ചെയ്യുന്നത് പഠനം കാര്യക്ഷമമാക്കാൻ സഹായിക്കും.



 പരീക്ഷകൾ കൃത്യമായി നടക്കും

വിദ്യാർഥികളുടെ പഠന നിലവാരം മനസ്സിലാക്കാൻ പരീക്ഷ തന്നെയാണ് ഒരു മാർഗം. മാത്രമല്ല, പരീക്ഷക്കായി പഠിച്ച വിഷയങ്ങൾ ആവർത്തിച്ച് വായിക്കുന്നത് പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ, ഈ അധ്യയന വർഷം എല്ലാ വിദ്യാർഥികൾക്കും ക്ലാസ് ടെസ്​റ്റുകളും ടേം പരീക്ഷകളും കൃത്യമായി നടത്താനാണ് തീരുമാനം.

ഓൺലൈൻ കൾച്ചറൽ പ്രോഗ്രാം

സ്കൂൾ എന്ന വലിയ അനുഭവം കുട്ടികൾക്ക് നഷ്​ടമാകുകയാണ്. അതു പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പഠന പ്രവർത്തനങ്ങൾക്കപ്പുറം വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കുന്നതിനായുള്ള ഇടപെടലുകളും ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടു​തന്നെ ഓൺലൈൻ വഴി കുട്ടികളുടെ കലാപരിപാടികൾ നടത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.

ജി സ്യൂട്ട് വഴി ഓൺലൈൻ ക്ലാസുകൾ

ഐ.ടി @സ്കൂൾ, വിക്ടഴ്സ് ടി.വി ചാനൽ എന്നിവർ ചേർന്ന് G suit വഴി ഓൺലൈൻ ക്ലാസുകൾക്ക് ആവശ്യമായ സൗകര്യംചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതു സാധ്യമായാൽ കൂടുതൽ ലളിതമായ രീതിയിൽ ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയും.

നെറ്റ്​വർക്ക്​ ഇല്ലാത്തയിടങ്ങളിൽ പ്രത്യേക ക്രമീകരണം

നെറ്റ്​വർക്ക്​ പ്രശ്നങ്ങൾ പരിഹരിക്കാൻ അതത് സ്ഥലത്ത് കഴിയുന്ന ക്രമീകരണങ്ങൾ വളരെ സുരക്ഷിതമായ രീതിയിൽ ചെയ്യാൻ ശ്രമിക്കണം. തൊട്ടടുത്ത വീടുകളിലെ കുട്ടികൾക്ക് ഒരുമിച്ചിരിക്കാവുന്ന സംവിധാനം ചെയ്യേണ്ടതായി വരും. ഒരു രീതിയിലും വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകരുത്.



 മടി വേണ്ട, പിടി വീഴും

വിക്​ടേഴ്സ് ടി.വി ചാനലിൽ വരുന്ന ക്ലാസുകൾ ഗൗരവത്തിൽ എടുക്കാതെയും പാഠഭാഗങ്ങൾ പഠിക്കാതെയും ചില വിരുതന്മാർ ഈ ഓൺലൈൻ സ്കൂൾ കാലം ആഘോഷിക്കുന്നുണ്ട്. എന്നാൽ, അങ്ങനെയുള്ളവരെ കൃത്യമായി കണ്ടെത്താനും ഇത്തവണ പ്രത്യേക നിരീക്ഷണമുണ്ടാകും. അതത് സ്കൂളുകളിലെ കുട്ടികൾ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കേണ്ടത് അധ്യാപകരുടെ ചുമതലയാകും. രക്ഷിതാക്കളുടെ സഹായത്തോടെയാണ് ഈ നിരീക്ഷണം ശക്തമാക്കുക. കൂടാതെ, നിരന്തരമായി കുട്ടികളുടെ പഠന നിലവാരം വിലയിരുത്തിക്കൊണ്ടും ഇക്കാര്യങ്ങൾ തിരിച്ചറിയാനാകും.

Tags:    
News Summary - new academic master plan for next year 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-26 12:34 GMT
access_time 2024-02-26 12:24 GMT