ഒരു സ്കൂൾ വിദ്യാർഥിയുടെ സംശയം ഇതായിരുന്നു. എെൻറ അച്ഛൻ നടത്തുന്ന സ്ഥാപനത്തിെൻറ 30ാം വാർഷികമാണ്. എന്ത് Jubilee എന്നാണ് അതിനെ വിളിക്കേണ്ടത്? ഇതായിരുന്നുചോദ്യം. പ്രത്യേകതയുള്ള വാര്‍ഷികത്തെയാണ് Jubilee എന്നു വിളിക്കുന്നത്.
നമ്മൾ birthdayകൾ ആഘോഷിക്കാറുണ്ട്. ആദ്യത്തെ birthdayയെ നമ്മൾ first birthday എന്നും രണ്ടാമത്തേതിനെ second birthday എന്നും വിളിക്കുന്നു. ഒരാൾ ജനിച്ച ദിവസം തുടർന്നുള്ള വർഷങ്ങളിൽ വരുന്നതിനെയാണ് birthday എന്നു പറയുന്നത്. ഇതിനെ birth anniversary എന്നും വിളിക്കാവുന്നതാണ്. Birthday കൂടാതെ wedding anniversaryയും death anniversaryയും എല്ലാം നാം ആഘോഷിക്കാറും ആചരിക്കാറുമുണ്ട്. 15th wedding anniversary, 73rd death anniversary of Mahatma Gandhiji എന്നൊക്കെ പറയാറുമുണ്ട്.
എന്നാൽ, പ്രത്യേക വാർഷികാഘോഷങ്ങൾ ആകുമ്പോൾ നാം അത്തരം ദിവസങ്ങളെ Jubilee എന്നുവിളിക്കുന്നു. 50 വർഷം തികഞ്ഞതിെൻറ ആഘോഷങ്ങളുമായി ഇസ്രായേലിൽ ഏകദേശം 123 ബി.സിയിലാണെത്ര Jubilee എന്ന പദം ഉപയോഗിച്ചുതുടങ്ങിയത്.
ഹീബ്രൂ ഭാഷയിലെ 'യോബേൽ' എന്ന പദത്തിൽ നിന്നാണ് Jubilee ഉണ്ടായത്.
1 year is a paper anniversary
2 years is a cotton anniversary
3 years is a leather anniversary
4 years is a linen anniversary
5 years is a wood anniversary
6 years is an iron anniversary
7 years is a wool anniversary
8 years is a bronze anniversary
9 years is a copper anniversary
10 years is a tin anniversary
11 years is a steel anniversary
12 years is a silk anniversary
13 years is a lace anniversary
14 years is an ivory anniversary
15 years is a crystal anniversary
17 years is a turquoise anniversary
18 years is a lapis anniversary
20 years is a china anniversary
25 years is a Silver Jubilee
30 years is a pearl anniversary
35 years is a coral anniversary
40 years is a ruby anniversary
45 years is a sapphire anniversary
50 years is a Golden Jubilee
55 years is an emerald anniversary
60 years is a Diamond Jubilee
65 years is a blue sapphire anniversary
75 years is a Platinum Jubilee
100 years is Centenary
500 years is Queen Centenary Jubilee
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.