വരവേൽക്കാം കുരുന്നുകൾക്കായി

കോവിഡ് കാലം കഴിഞ്ഞ് പൂർണാർഥത്തോടെ സ്​കൂളുകൾ തുറക്കുന്ന വർഷമാണിത്. കുറച്ചുകാലത്തിനുശേഷം ഏറെ പുതുമകൾ നിറഞ്ഞ സ്​കൂൾ വർഷം. ഈ വർഷം – 200 അധ്യായന ദിനങ്ങൾ – 1200 മണിക്കൂറുകൾ – 1600 പീരിയഡുകൾ – ഹെഡ്മാസ്റ്റർ/മിസ്​ട്രസ്​ – അധ്യാപകർ – സുഹൃത്തുകൾ – ഇങ്ങനെ നിരവധി കാര്യങ്ങളാണ് സ്​കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത്.

രണ്ടു മാസത്തോളമായി കളിച്ചും ചിരിച്ചും ചാടിയും ഓടിയും നടന്ന കുട്ടികളാണ് ജൂൺ ഒ

തയാറെടുപ്പുകൾ 

  • സന്തോഷത്തോടെ തയാറെടുക്കുക.
  • കളികൾക്ക് അൽപം വിശ്രമം നൽകുക. ഇനി സ്​കൂൾ ദിനങ്ങളാണ്.
  • നിങ്ങളുടെ മുറി വൃത്തിയില്ലാതെ കിടക്കുകയാണെങ്കിൽ അത് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പഠനവും വൃത്തിയുമായി നല്ല ബന്ധമുണ്ട്.
  • പഠിക്കാനുളള സ്​ഥലവും അതിനുള്ള അന്തരീക്ഷവും തിരഞ്ഞെടുക്കുക. രക്ഷിതാക്കൾ ടി.വി കാണുന്ന സ്​ഥലം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വസ്​ഥമായി ഇരുന്ന് പഠിക്കാൻ സൗകര്യം ഉണ്ടാക്കുക.
  • സ്​കൂൾ യൂനിഫോം തയ്ച്ചു കിട്ടിയെങ്കിൽ എടുത്ത് ട്രയലായി ഇട്ടുനോക്കുക. പഴയ യൂനിഫോം തുടരുകയാണെങ്കിൽ അത് നനച്ചു/തേയ്ച്ചു എന്ന് ഉറപ്പുവരുത്തുക.
  • സ്​കൂളിൽ പോകുമ്പോൾ ഉപയോഗിക്കാനാവശ്യമായ മാസ്​ക്കുകളും സാനിറ്റൈസറും വാങ്ങിവെക്കുക. എല്ലാ ദിവസവും മാസ്​ക് മാറ്റി ഉപയോഗിക്കുകയോ നന്നായി കഴുകി ഉപയോഗിക്കുകയോ ചെയ്യാൻ മറക്കരുത്.
  • പഠനോപകരണങ്ങൾ – പേന, പെൻസിൽ, സ്​കെയിൽ, ഇൻസ്​ട്രുമെൻറ് ബോക്സ്​, ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങിയവ തയാറാക്കിവെക്കുക. ആഹാരത്തിനുളള പാത്രവും വെള്ളം കൊണ്ടുപോകാനുളള കുപ്പിയും റെഡിയാക്കണം.
  • നേരത്തേ കിട്ടിയ പാഠപുസ്​തകങ്ങൾ ഉണ്ടെങ്കിൽ അവ കൃത്യമായും പൊതിഞ്ഞുവെക്കുക. നോട്ടുബുക്കുകളും പൊതിയാൻ മറക്കരുത്.
  • വീട്ടിൽ രക്ഷിതാക്കളെയും സ്​കൂളിൽ അധ്യാപകരെയും ബഹുമാനിക്കാനും കൂട്ടുകാരെ സ്​നേഹിക്കാനുമുള്ള മനസ്സുണ്ടാകാൻ ശ്രമിക്കുക.
  • RACE എന്ന വാക്ക് മനസ്സിൽ ഇടയ്ക്കിടെ ഓർക്കുക – R എന്നത് സ്വന്തമായും മറ്റുളളവരെയും Respect ചെയ്യുക എന്നുള്ളതാണ്. A എന്നാൽ Attitude ഉം C എന്നത് Cooperate ഉം Eഎന്നാൽ Excellence ഉം ആണ്. Attitude (മനോഭാവം) എപ്പോഴും പോസിറ്റിവ് ആകാൻ ശ്രമിക്കുക. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ചിന്തയിലും പോസിറ്റിവ് ആകാൻ ശ്രദ്ധിക്കുക. മറ്റുള്ളവരോട് നല്ല രീതിയിൽ സഹകരിക്കാൻ (Cooperate) ശ്രമിക്കുക. Excellence എന്നത് വിജയത്തിന്റെ മുന്നോടിയാണ്.

സ്​കൂൾ തുറന്നാൽ

  • അതിരാവിലെ ഉണരുക, സമയത്ത് ആഹാരം കഴിക്കുക, സമയത്ത് ഉറങ്ങുക തുടങ്ങിയ കാര്യങ്ങൾ ശീലിക്കുക.
  • പഠിക്കാനുള്ള സമയം നിശ്ചയിക്കുക. കഴിയുമെങ്കിൽ ഒരു ടൈംടേബിൾ തയാറാക്കുക.
  • രാവിലെ 5 മുതൽ 8 വരെയും രാത്രി 7 മുതൽ 10 വരെയുമാണ് പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. (1 മുതൽ 4 വരെ ക്ലാസിലുള്ള കുട്ടികൾക്ക് രാവിലെ 6 മുതൽ രാത്രി 9 വരെയുളള സമയക്രമം മതിയാകും.)
  • സംശയങ്ങൾ എന്തുണ്ടെങ്കിലും ടീച്ചറോടോ അറിയുന്നവരോടോ ചോദിക്കാൻ മടിക്കരുത്.
  • എല്ലാ ദിവസവും പാഠഭാഗങ്ങളിലൂടെ കടന്നുപോകുക. ഓരോ ദിവസവും പഠിപ്പിച്ചത് അന്നുതന്നെ പഠിക്കാനുള്ള ശീലമുണ്ടാക്കുക.
  • കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിഷയങ്ങൾ കൂടുതൽ സമയം പഠിക്കുക.
  • പാഠഭാഗങ്ങൾ മുഴുവനായും ഓർത്തുവെക്കേണ്ടതില്ല. പോയന്റുകളായി ഓർത്തുവെക്കുക. പോയന്റുകൾ വികസിപ്പിച്ച് എഴുതാൻ പ്രാക്ടിസ്​ ചെയ്യുക.
  • പഠിച്ച കാര്യങ്ങൾ മനസ്സിൽ തങ്ങിനിൽക്കാൻ അവ ആവർത്തിക്കുക. മറ്റു ചിന്തകൾ കഴിവതും ഒഴിവാക്കുക.
  • പോയൻറുകൾ വായിച്ച് ഓർത്തുവെക്കാൻ ശ്രമിക്കുക. അവ ആവർത്തിച്ചുനോക്കുക. സ്വയം ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ പറഞ്ഞുനോക്കുക.
  • വായനയോടൊപ്പം ലഭിക്കുന്ന വിവരങ്ങൾ കുറിപ്പായി വെക്കാൻ മറക്കരുത്. ബുദ്ധിമുട്ടുള്ള സൂത്രവാക്യങ്ങൾ, നിർവചനങ്ങൾ എന്നിവ വലിയ പേപ്പറിൽ എഴുതി കിടപ്പുമുറിയിൽ ഒട്ടിക്കുക.
  • സ്​കൂളിലെ വിവിധ ക്ലബ് പ്രവർത്തനങ്ങളിൽ തനിക്ക് പറ്റുമെന്ന് തോന്നുന്നത് തിരഞ്ഞെടുക്കുക. (സ്റ്റുഡന്റ് പൊലീസ്​, എൻ.സി.സി, സ്​കൗട്സ് ആൻഡ് ഗൈഡ്സ്​, ജൂനിയർ റെഡ് േക്രാസ്​, സ്​കൂൾ എത്തിക്സ്​ ക്ലബ്, കൂടാതെ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിവിധ വിഷയ ക്ലബുകൾ തുടങ്ങിയവ)
  • തെറ്റുകളിൽ പെടാതിരിക്കുക. കുട്ടികളുടെ അവകാശങ്ങൾ നിലവിലുണ്ട്. അവ നിങ്ങൾക്ക് അവകാശപ്പെട്ടതാണ്. എന്നാൽ അത് എന്തും ചെയ്യാനുളള ലൈസൻസായി കാണരുത്.
  • നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുക. തെറ്റായ കൂട്ടുകെട്ടുകളിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • ഇന്ന് നാട്ടിലുള്ള മിക്ക കുറ്റകൃത്യങ്ങളിലും ഉൾപ്പെടുന്നത് കുട്ടികളാണ്. അറിഞ്ഞും അറിയാതെയും കുറ്റവാളികളാകുന്നവർ. അത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ ഒഴിഞ്ഞുമാറുക.
  • സൈബർ കുറ്റങ്ങൾ പെരുകിവരുന്നതിനാൽ സ്​കൂളിൽ പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുപോകാതിരിക്കുക.
  • നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ നിർണായകമായ വർഷമാണ് ആരംഭിക്കുന്നത്. കുട്ടിക്ക് സ്വസ്​ഥമായിരുന്ന് പഠിക്കാനുളള അവസരങ്ങളും സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുക.
  • കുട്ടി സ്​കൂളിലേക്ക് പോകുമ്പോൾ വൃത്തിയുളള മാസ്​ക് ശരിയായ രീതിയിൽ ധരിക്കുന്നു എന്നും സാനിറ്റൈസർ ഉപയോഗിക്കുന്നു എന്നും രക്ഷിതാക്കൾ തുടക്കത്തിൽ തന്നെ ഉറപ്പുവരുത്തണം.
  • സ്​കൂളിലെ ആദ്യ ദിവസം കുട്ടിയോടൊപ്പം സ്​കൂളിൽ പോകാൻ ശ്രമിക്കുക. കുട്ടിയുടെ അധ്യാപകരുമായി സൗഹൃദം സ്​ഥാപിക്കാൻ മറക്കരുത്.
  • സ്​കൂളിലേക്ക് കുട്ടിയെ അയക്കുന്നതും തിരികെ കൊണ്ടുവരുന്നതും ഉത്തരവാദിത്തമുള്ള വാഹനങ്ങളിലായിരിക്കണം.
  • ദിവസവും സ്​കൂളിൽനിന്ന് തിരികെയെത്തുന്ന കുട്ടിയോട് 5 മിനിറ്റെങ്കിലും അന്നേദിവസം നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുക.
  • റോഡ് മാർഗം നടന്നുപോകുന്നവരെ ഒന്നോ രണ്ടോ ദിവസം അത് കൃത്യമായി പരിശീലിപ്പിക്കണം. (വലതു വശത്തുകൂടി നടക്കുക, വാഹനങ്ങൾ ശ്രദ്ധിക്കുക, റോഡ് േക്രാസ്​ ചെയ്യുക)
  • മറ്റു വാഹനത്തിൽ വരുന്നവരെയും അപരിചിതരെയും ശ്രദ്ധിക്കണം. അവർ ഓഫർ ചെയ്യുന്ന ലിഫ്റ്റ് നിരസിക്കാൻ കുട്ടികളെ ബോധവത്കരിക്കണം.
  • കുട്ടികൾക്കിടയിൽ നിലനിൽക്കുന്ന പലതരം ദുശ്ശീലങ്ങളുണ്ട്. അവയിലോ അവ േപ്രാത്സാഹിപ്പിക്കുന്ന കൂട്ടുകെട്ടിലോ കുട്ടികൾ എത്തിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
  • കുട്ടിയുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ എന്തെങ്കിലും മാറ്റങ്ങളുണ്ടായതായി കണ്ടാൽ ഉത്തരവാദപ്പെട്ടവരെ അറിയിക്കാൻ മടികാണിക്കരുത്.
  • കുട്ടി സ്​കൂളിൽ പോകുന്നതുവരെയും സ്​കൂളിൽനിന്ന് തിരിച്ചുവരുമ്പോഴും വീട്ടിൽ ആളുണ്ടായാൽ നന്ന്.

ജൂൺ ഒന്നിന് സ്​കൂളിലേക്ക് പോകുന്ന എല്ലാ കൂട്ടുകാർക്കും ഒരിക്കൽ കൂടി ആശംസകൾ നേരുന്നു.

Tags:    
News Summary - welcoming students back to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.