തിരുവനന്തപുരം: ഹയർസെക്കൻഡറിയിലെ 50 വയസുകഴിഞ്ഞ ലാബ് അസിസ്റ്റന്റുമാരെയും വിശേഷാൽ ചട്ടം നിലവിൽ വരുന്നതിനുമുമ്പ് നിയമിതരായ ലാബ് അസിസ്റ്റന്റുമാരെയും വിരമിച്ചവരെയും വിശേഷ ചട്ട പ്രകാരമുള്ള ലാബ് അറ്റൻഡേഴ്സ് ടെസ്റ്റ് പാസാകുന്നതിൽ നിന്ന് ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
ഇതിനകം സേവനത്തിൽ നിന്നും വിരമിച്ച ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസാകാത്ത ലാബ് അസിസ്റ്റന്റ്മാർക്കു അവരുടെ ഇൻക്രിമെന്റ്റ്, ഗ്രേഡ്, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനു ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവർ പ്രൊബേഷൻ പൂർത്തീകരിച്ചിട്ടുള്ള പക്ഷം, അവരുടെ തുടർ ഇൻക്രിമെന്റുകൾ അനുവദിക്കുന്നതിനായി ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസാവുന്നതിൽ നിന്നും അവരെ ഒഴിവാക്കി ഇളവ് അനുവദിച്ചു.
കേരള ഹയർ സെക്കണ്ടറി എഡ്യുക്കേഷൻ സബോർഡിനേറ്റ് വിശേഷാൽ ചട്ടം ആധാരമാക്കി 2021 ഏപ്രിൽ 16 മുതലാണ് ലാബ് അസിസ്റ്റൻറിന് പബ്ളിക് സർവീസ് കമീഷൻ നടത്തുന്ന ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് എന്ന നിർബന്ധിത യോഗ്യത ബാധകമാക്കിത്. അതിനാൽ വിശേഷാൽ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിയമിതരായ ലാബ് അസിസ്റ്റൻറുമാരെ ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസാകുന്നതിൽ നിന്നും ഒഴിവാക്കി.
ഇതിനു പുറമെ 50 വയസ് കഴിഞ്ഞ ലാബ് അസിസ്റ്റൻറുമാരെയും ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസാകുന്നതിൽ നിന്നും ഒഴിവാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.