എൻ.സി.ഇ.ആർ.ടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നത് സംബന്ധിച്ച് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. അയോധ്യയിലെ ബാബറി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപത്തിൽ മുസ്‌ലിംവിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധിചരിത്ര വസ്തുതകൾ പാഠപുസ്തകങ്ങളിൽ നിന്ന് മായ്ക്കാൻ ആണ് എൻ.സി.ഇ.ആർ.ടി ശ്രമിക്കുന്നത്.

നേരത്തെയും ശാസ്ത്ര- സമൂഹശാസ്ത്ര-ചരിത്ര-രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായ വെട്ടിമാറ്റലുകൾ എൻ.സി.ഇ.ആർ.ടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉൾക്കൊള്ളിച്ചുള്ള അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയാണ്. കുട്ടികൾ യാഥാർഥ്യം പഠനത്തിലൂടെ മനസിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Kerala is firm on its position regarding cutting and changing NCERT syllabus- V.Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.