റ​ങ്കൂ​ൺ ലോ​ഡ്ജി​ന്റെ ക​ഥാ​കാ​ര​ൻ

എ. ​ന​ന്ദ​കു​മാ​ർ എ​ന്ന പേ​രി​നെ ‘ഒ​രു’ ന​ന്ദ​കു​മാ​ർ എ​ന്ന് വി​വ​ർ​ത്ത​നം ചെ​യ്യു​മാ​യി​രു​ന്നു അ​വ​ൻ. എ​ൺ​പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ൽ ‘ഊ​ണും ബോ​ണ​സും ചി​ല കൈ​പ്പി​ഴ​ക​ളും’ എ​ന്ന ക​ഥാ​പു​സ്ത​കം ചി​ന്ത ര​വീ​ന്ദ്ര​ന്റെ അ​വ​താ​രി​ക​യോ​ടെ പ​ന്ത​ള​ത്തെ പു​സ്ത​ക പ്ര​സാ​ധ​ക സം​ഘം പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ അ​ത് എ. ​ന​ന്ദ​കു​മാ​ർ എ​ന്ന ക​ഥാ​കൃ​ത്തി​ന്റെ ഉ​ദ​യ​മാ​യി​രു​ന്നു എ​ന്ന് ഞാ​ൻ തെ​റ്റി​ദ്ധ​രി​ച്ചി​രു​ന്നു സു​ഹൃ​ത്തും എ​ഴു​ത്തു​കാ​ര​നും ആ​ക്​​ടി​വി​സ്​​റ്റു​മാ​യി​രു​ന്ന ന​ന്ദ​കു​മാ​റി​നെ ഓ​ർ​മി​ക്കു​ന്നു.പ​ത്തു രൂ​പ​ക്ക് ഒ​രു ക​ട്ടി​ൽ, അ​താ​ണ് റ​ങ്കൂ​ൺ ലോ​ഡ്ജ്. എ....

എ. ​ന​ന്ദ​കു​മാ​ർ എ​ന്ന പേ​രി​നെ ‘ഒ​രു’ ന​ന്ദ​കു​മാ​ർ എ​ന്ന് വി​വ​ർ​ത്ത​നം ചെ​യ്യു​മാ​യി​രു​ന്നു അ​വ​ൻ. എ​ൺ​പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ൽ ‘ഊ​ണും ബോ​ണ​സും ചി​ല കൈ​പ്പി​ഴ​ക​ളും’ എ​ന്ന ക​ഥാ​പു​സ്ത​കം ചി​ന്ത ര​വീ​ന്ദ്ര​ന്റെ അ​വ​താ​രി​ക​യോ​ടെ പ​ന്ത​ള​ത്തെ പു​സ്ത​ക പ്ര​സാ​ധ​ക സം​ഘം പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ അ​ത് എ. ​ന​ന്ദ​കു​മാ​ർ എ​ന്ന ക​ഥാ​കൃ​ത്തി​ന്റെ ഉ​ദ​യ​മാ​യി​രു​ന്നു എ​ന്ന് ഞാ​ൻ തെ​റ്റി​ദ്ധ​രി​ച്ചി​രു​ന്നു സു​ഹൃ​ത്തും എ​ഴു​ത്തു​കാ​ര​നും ആ​ക്​​ടി​വി​സ്​​റ്റു​മാ​യി​രു​ന്ന ന​ന്ദ​കു​മാ​റി​നെ ഓ​ർ​മി​ക്കു​ന്നു.

പ​ത്തു രൂ​പ​ക്ക് ഒ​രു ക​ട്ടി​ൽ, അ​താ​ണ് റ​ങ്കൂ​ൺ ലോ​ഡ്ജ്. എ. ​ന​ന്ദ​കു​മാ​ർ, റ​ങ്കൂ​ൺ ലോ​ഡ്ജ്, കെ.​പി. കേ​ശ​വ​മേ​നോ​ൻ റോ​ഡ്, കോ​ഴി​ക്കോ​ട് -1. ഫോ​ൺ: 91 4 21 21610 എ​ന്ന​താ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളോ​ളം ന​ന്ദ​ന്റെ മേ​ൽ​വി​ലാ​സം. അ​വി​ടെ​യി​രു​ന്ന് ന​ന്ദ​ൻ ക​ഥ​യും സി​നി​മ​യും സ്വ​പ്നം ക​ണ്ടു. നാം ​അ​ത്യ​ഗാ​ധ​മാ​യി ഒ​രു​ കാ​ര്യം ആ​ഗ്ര​ഹി​ച്ചാ​ൽ അ​തു ന​ട​ത്തി​യെ​ടു​ക്കാ​ൻ ലോ​കം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​ക്കോ​ളും എ​ന്നോ മ​റ്റോ പൗ​ലോ കൊ​യ് ലോ ​പ​റ​ഞ്ഞു​വെ​ന്ന ഉ​ദ്ധ​ര​ണി​യി​ൽ വി​ശ്വ​സി​ച്ചു ജീ​വി​ച്ചു​പോ​രു​ന്ന​വ​ർ എ​ത്ര​യെ​ങ്കി​ലു​മു​ണ്ട്. അ​തൊ​ക്കെ ക​ഥ​ക​ളു​ടെ​യും നോ​വ​ലു​ക​ളു​ടെ​യും ലോ​കം. അ​ത​ല്ല ജീ​വി​തം. ജീ​വി​ത​ത്തി​ൽ ഒ​രു ചെ​റു കൈ​ത്താ​ങ്ങ് കി​ട്ടാ​തെ ഇ​ല്ലാ​താ​യി​പ്പോ​കു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും. ന​ന്ദ​നും അ​തി​ൽ​പെ​ട്ട ഒ​രാ​ളാ​യി​രു​ന്നു.

‘റ​ങ്കൂ​ൺ’ എ​ന്ന പേ​രു​ത​ന്നെ ന​ഷ്ട​കാ​ല​ത്തി​ന്റേ​താ​ണ്. മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ പ്ര​വാ​സം ബ​ർ​മ​യി​ലെ റ​ങ്കൂ​ണി​ലേ​ക്കാ​യി​രു​ന്നു. എ​ൻ.​എ​ൻ. പി​ള്ള​യു​ടെ ആ​ത്മ​ക​ഥ​യി​ൽ ആ ​റ​ങ്കൂ​ൺ കാ​ല​മു​ണ്ട്. ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്ത് റ​ങ്കൂ​ണി​ൽ​നി​ന്നും മ​ട​ങ്ങി​യ മ​ല​യാ​ളി​ക​ളാ​ണ് ബ​ർ​മ​യു​ടെ ഓ​ർ​മ​യി​ൽ കേ​ര​ള​ത്തി​ൽ റ​ങ്കൂ​ൺ സ്മാ​ര​ക​ശി​ല​ക​ൾ കൊ​ത്തി​വെ​ച്ച​ത്. ഇ​ന്ന് ബ​ർ​മ​യി​ല്ല. റ​ങ്കൂ​ണു​മി​ല്ല. മ്യാ​ന്മ​റും യാംഗോ​നു​മാ​ണ​ത്. കോ​ഴി​ക്കോ​ട്ടെ റ​ങ്കൂ​ൺ ലോ​ഡ്ജി​ന്റെ വേ​രു​ക​ൾ ചി​ത​റി​ക്കി​ട​പ്പു​ണ്ടാ​കാം അ​വി​ടെ​യി​പ്പോ​ഴും. കാ​ലാ​ന്ത​ര​ത്തി​ൽ കോ​ഴി​ക്കോ​ട്ട​ങ്ങാ​ടി​യു​ടെ ച​രി​ത്ര​ത്തി​ൽ അ​ത് പൊ​ടി​യി​ൽ മൂ​ടി​പ്പോ​യി. അ​ള​കാ​പു​രി​യും നീ​ല​ഗി​രി​യും പാ​ര​ഗ​ണും ഇം​പീ​രി​യ​ലും കോ​മ​ള​വി​ലാ​സ​വും മാ​ത്ര​മ​ല്ല റ​ങ്കൂ​ൺ പോ​ല​ത്തെ ഇ​രു​ട്ടു മു​റി ലോ​ഡ്ജു​ക​ളും കോ​ഴി​ക്കോ​ട​ൻ ജീ​വി​ത ച​രി​ത്ര​ത്തി​ലു​ണ്ട്. ന​ന്ദ​ൻ അ​തി​ന്റെ ച​രി​ത്രം ക​ഥ​യാ​യി എ​ഴു​തും എ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ, അ​തു​ണ്ടാ​യി​ല്ല.

ന​ന്ദ​നെ ഓ​ർ​ക്കു​മ്പോ​ൾ ആ​ദ്യം ഓ​ർ​മ വ​രു​ക ന്യൂ​ട്ട് ഹാം​സ​ന്റെ ‘വി​ശ​പ്പ്’​എ​ന്ന നോ​വ​ലി​ലെ ആ​ർ​ക്കും വേ​ണ്ടാ​ത്ത ക​ഥ​ക​ളു​മാ​യി അ​ല​യു​ന്ന ക​ഥാ​കൃ​ത്തി​ന്റെ വി​ശ​പ്പു​ക​ളാ​ണ്. പി​ന്നെ അ​വ​നു​മാ​യി പൂ​ർ​ത്തി​യാ​കാ​ത്ത ഒ​ര​ഭി​മു​ഖ​ത്തി​നു​വേ​ണ്ടി റ​ങ്കൂ​ൺ ലോ​ഡ്ജി​ലെ വെ​ളി​ച്ചം ക​ട​ക്കാ​ത്ത മു​റി​യി​ലെ ക​ട്ടി​ലി​ൽ ചെ​ന്നി​രു​ന്ന​പ്പോ​ൾ ദ​സ്ത​യേ​വ്സ്കി​യു​ടെ ‘അ​ധോ​ത​ല​ക്കു​റി​പ്പു​ക​ളി’​ലെ പേ​രി​ല്ലാ​ത്ത നാ​യ​ക​ന്റെ മു​ഖ​മാ​യി​രു​ന്നു അ​വ​ന്.

 

എ. നന്ദകുമാറും റങ്കൂൺ ലോഡ്​ജും

എ. ​ന​ന്ദ​കു​മാ​ർ എ​ന്ന പേ​രി​നെ ‘ഒ​രു’ ന​ന്ദ​കു​മാ​ർ എ​ന്ന് വി​വ​ർ​ത്ത​നം ചെ​യ്യു​മാ​യി​രു​ന്നു അ​വ​ൻ. എ​ൺ​പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ൽ ‘ഊ​ണും ബോ​ണ​സും ചി​ല കൈ​പ്പി​ഴ​ക​ളും’ എ​ന്ന ക​ഥാ​പു​സ്ത​കം ചി​ന്ത ര​വീ​ന്ദ്ര​ന്റെ അ​വ​താ​രി​ക​യോ​ടെ പ​ന്ത​ള​ത്തെ പു​സ്ത​ക​പ്ര​സാ​ധ​ക സം​ഘം പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ അ​ത് എ. ​ന​ന്ദ​കു​മാ​ർ എ​ന്ന ക​ഥാ​കൃ​ത്തി​ന്റെ ഉ​ദ​യ​മാ​യി​രു​ന്നു എ​ന്ന് ഞാ​ൻ തെ​റ്റി​ദ്ധ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തു​ണ്ടാ​യി​ല്ല. അ​ന്ന് ന​ന്ദ​ൻ ന​ല്ല സ്റ്റൈ​ലി​ലു​ള്ള ബു​ൾ​ഗാ​ൻ താ​ടി​യൊ​ക്കെ വെ​ച്ച് ഇം​ഗ്ലീ​ഷി​ൽ സം​സാ​രി​ക്കു​ന്ന ബോം​ബെ യു.​എ​ൻ.​ഐ​യി​ലെ ഒ​രു ജേ​ണ​ലി​സ്റ്റാ​യി​രു​ന്നു. അ​ന്ന​ത്തെ അ​രാ​ജ​ക ബു​ദ്ധി​ജീ​വി​ക​ളു​ടെ സ​ദ​സ്സു​ക​ളി​ൽ ന​ന്ദ​ൻ സ്വീ​കാ​ര്യ​നാ​യി​രു​ന്നെ​ങ്കി​ലും അ​തി​ന​പ്പു​റം മാ​ധ്യ​മമ​തി​ൽ ചാ​ടി​ക്ക​ട​ക്കാ​ൻ ന​ന്ദ​ന് ക​ഴി​ഞ്ഞി​ല്ല. പ​ണി ക​ള​ഞ്ഞ് കോ​ഴി​ക്കോ​ട്ടേ​ക്ക് ക​ഥ​യും സി​നി​മ​യു​മാ​യി തി​രി​ച്ചെ​ത്തി​യ ന​ന്ദ​ൻ പ​തു​ക്കെ​പ്പ​തു​ക്കെ ഒ​ന്നും ന​ട​ക്കാ​ത്ത നി​ല​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി.

സ്വ​ന്ത​മാ​യി ഒ​രു കാ​മ​റ​യു​ണ്ടാ​യി​രു​ന്നു ന​ന്ദ​ന്. പി.​എ. ബ​ക്ക​റി​ന്റെ​യും ചി​ന്ത ര​വീ​ന്ദ്ര​ന്റെ​യും ജോ​ൺ എ​ബ്ര​ഹാ​മി​ന്റെ​യും സ്കൂ​ളി​ൽ സി​നി​മ​യി​ലേ​ക്ക് പി​ച്ച​വെ​ച്ചി​രു​ന്ന ന​ന്ദ​ൻ ഒ​രു സി​നി​മ​യെ​ടു​ക്കാ​നാ​യി സ്വ​ന്തം മ​ന​സ്സി​ലെ സി​നി​മാ​സ്വ​പ്ന​ങ്ങ​ൾ എ​ത്ര​യോ അ​ടി ഷൂ​ട്ടു​ചെ​യ്തി​രു​ന്ന​ത് ഓ​ർ​മ​യു​ണ്ട്. അ​പ്പോ​ഴേ​ക്കും ഫി​ലിം മ​രി​ച്ചു. ഡി​ജി​റ്റ​ൽ കാ​മ​റ​ക​ൾ ലോ​കം കീ​ഴ​ട​ക്കി. ന​ന്ദ​ൻ ഷൂ​ട്ട് ചെ​യ്ത റോ​ൾ കാ​മ​റ​ക​ൾ ഏ​തോ ലോ​ഡ്ജി​ൽ വാ​ട​ക ന​ൽ​കാ​നാ​തെ ക​ട​ന്നു​ക​ള​ഞ്ഞ കൂ​ട്ട​ത്തി​ൽ അ​വി​ട​ത്തെ സ്ഥാ​വ​ര ജം​ഗ​മ​വ​സ്തു​ക്ക​ൾ​ക്കി​ട​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു. ലോ​ഡ്ജ് മാ​റ്റം അ​ക്കാ​ല​ത്ത് ന​ന്ദ​ന്റെ ഒ​രു ക​ല​യാ​യി​രു​ന്നു.

വാ​ട​ക കു​ടി​ശ്ശി​ക എ​ത്ര​യെ​ങ്കി​ലു​മാ​കു​മ്പോ​ൾ ലോ​ഡ്ജു​കാ​ർ മു​റി സീ​ൽ​ചെ​യ്ത് ന​ന്ദ​നെ പു​റ​ത്താ​ക്കും. അ​വി​ട​ത്തെ മൊ​ത്തം ശേ​ഖ​രം അ​തോ​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ടും. ന​ന്ദ​ൻ ക്ലീ​ൻ സ്ലേ​റ്റി​ൽ പു​തി​യ ലോ​ഡ്ജി​ൽ പു​തി​യ ജീ​വി​തം തു​ട​ങ്ങും. ഏ​റ്റ​വും അ​വ​സാ​ന കാ​ല​ത്താ​ണ് ന​ന്ദ​ൻ ‘മാ​തൃ​ഭൂ​മി’​ക്ക​ടു​ത്തു​ള്ള റ​ങ്കൂ​ൺ ലോ​ഡ്ജി​ലെ പ​ത്തു രൂ​പ ക​ട്ടി​ലി​ൽ അ​ന്തേ​വാ​സി​യാ​കു​ന്ന​ത്.

എ​ത്ര കു​ടി​ശ്ശി​ക​യു​ണ്ടെ​ങ്കി​ലും പ​ര​മാ​വ​ധി ക​രു​ണ ന​ന്ദ​ന്റെ ലോ​ഡ്ജ് മാ​നേ​ജ​ർ​മാ​ർ ന​ന്ദ​നോ​ട് കാ​ണി​ക്കു​മാ​യി​രു​ന്നു. ക​ള്ള് കു​ടി​ച്ച് അ​ല​മ്പു​ണ്ടാ​ക്കു​ന്ന​ത് സ​ഹി​ക്കാ​താ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് അ​വ​ർ മു​റി സീ​ലു​വെ​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും തൊ​ട്ട​ടു​ത്ത ദി​വ​സം ശാ​ന്ത​നാ​യി തി​രി​ച്ചെ​ത്തു​ന്ന ന​ന്ദ​ന് അ​തേ മു​റി​ക​ൾ അ​വ​രെ​ക്കൊ​ണ്ടു​ത​ന്നെ തു​റ​പ്പി​ക്കാ​നു​ള്ള മാ​ജി​ക്കും അ​റി​യാം. ചി​ല​പ്പോ​ൾ അ​ത് ഫ​ലി​ക്കാ​തെ പോ​വു​ക​യും ചെ​യ്യും.

ന​ന്ദ​നെ​പ്പോ​ലെ അ​ടി​മു​ടി കോ​ഴി​ക്കോ​ട​ൻ തെ​രു​വി​ന്റെ ക​ഥാ​കാ​ര​നാ​യി ജീ​വി​ച്ച മ​റ്റൊ​രാ​ൾ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ വേ​റെ​യു​ണ്ടാ​കാ​ൻ വ​ഴി​യി​ല്ല. വ​ള​രെ ചു​രു​ക്കം ക​ഥ​ക​ളേ ന​ന്ദ​ന്റേ​താ​യി ഉ​ള്ളൂ. ഏ​തെ​ങ്കി​ലും പ​ത്രാ​ധി​പ​ന്മാ​ർ ന​ന്ദ​നെ വി​ളി​ച്ച് “ഒ​രു ക​ഥ എ​ഴു​തി​ത്ത​രു​മോ ന​ന്ദാ’’​എ​ന്ന് 63 വ​യ​സ്സ് നീ​ണ്ട ആ ​ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും അ​വ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു കാ​ണാ​നി​ട​യി​ല്ല. ക​മ്പോ​ള​ത്തി​ൽ നി​ല​നി​ൽ​പി​നാ​യി കു​തി​ച്ചു​പാ​യു​ന്ന മാ​ധ്യ​മ​ലോ​ക​ത്ത് വി​ൽ​പ​നസാ​ധ്യ​ത​യു​ള്ള പേ​രാ​യി​രു​ന്നി​ല്ല ന​ന്ദ​ന്റേ​ത്.

ഒ​രു ക​ഥാ​കൃ​ത്താ​യി മാ​ധ്യ​മ​ങ്ങ​ൾ ന​ന്ദ​നെ ക​ണ്ടി​ട്ടു​മി​ല്ല. ‘‘ഓ, ​ന​ന്ദ​ൻ’’-​അ​താ​യി​രു​ന്നു ന​ന്ദ​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ബോ​ധം. ആ​ർ​ക്കും വേ​ണ്ടാ​ത്ത എ​ഴു​ത്തു​ക​ൾ പ​ര​മ​ശൂ​ന്യ​ത​യി​ലെ നി​ല​വി​ളി​ക​ളാ​ണ്. ന​ന്ദ​ൻ അ​തി​ൽ കൈ​കാ​ലി​ട്ട​ടി​ച്ചു. എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ടി​ന്റെ ‘ഒ​രു തെ​രു​വി​ന്റെ ക​ഥ’​യു​ടെ തു​ട​ർ​ച്ച​യി​ൽ ന​ന്ദ​നു​ണ്ടാ​കും. ശൂ​ന്യ​ത​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ട്ട് ഹാം​സ​ന്റെ ‘വി​ശ​പ്പി’​ലെ ആ​ർ​ക്കും വേ​ണ്ടാ​ത്ത ക​ഥ​ക​ളു​ടെ എ​ഴു​ത്തു​കാ​ര​നെ​പ്പോ​ലെ കോ​ഴി​​േക്കാ​ട്ടെ തെ​രു​വി​ന്റെ മു​ക്കി​ലും മൂ​ല​യി​ലും ത​ല​ങ്ങും വി​ല​ങ്ങും അ​ല​ഞ്ഞ് അ​വ​ന്റെ സ​മ​യം തീ​ർ​ത്തു.

‘ഒ​ന്നു​മ​റി​യി​ല്ല’​എ​ന്ന​ത് ന​ന്ദ​ന്റെ അ​വ​സാ​ന​ത്തെ ക​ഥ​യാ​യി​രു​ന്നു. അ​ത് വാ​യി​ച്ച് അ​ത് അ​ച്ച​ടി​ക്കാ​ൻ കൊ​ള്ളാ​മോ എ​ന്ന് അ​ഭി​പ്രാ​യം പ​റ​യാ​നാ​ണ് അ​തി​ന്റെ ഒ​രു കോ​പ്പി എ​നി​ക്ക് കൊ​ണ്ടു​ത്ത​ന്ന​ത്. ഒ​രു ന​ഷ്ട​ക​ഥ​യു​ടെ ഓ​ർ​മ​യാ​യി​രു​ന്നു അ​ത്. “1992ലാ​ണ് അ​ത് എ​ഴു​തി​ത്തു​ട​ങ്ങി​യ​ത്. 1994ൽ ​അ​ത് ന​ഷ്ട​പ്പെ​ട്ടു.’’​ അ​തി​ന്റെ ത​ന​ത് രൂ​പ​ത്തി​ൽ ആ ​ക​ഥ എ​ന്താ​യി​രു​ന്നി​രി​ക്കും എ​ന്നോ​ർ​ക്കാ​ൻ 1985ൽ ​ഇ​റ​ങ്ങി​യ ന​ന്ദ​ന്റെ ‘ഊ​ണും ബോ​ണ​സും ചി​ല കൈ​പ്പി​ഴ​ക​ളും’​എ​ന്ന കൊ​ച്ചു ചെ​റു​ക​ഥാ പു​സ്ത​കം വാ​യി​ക്കു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ. അ​തെ​ന്നും മ​ന​സ്സി​ലു​ള്ള ഒ​രു ക​ഥാ​പു​സ്ത​ക​മാ​ണ്. “ഇ​ത്ര​യൊ​ക്കെ​യേ ഉ​ള്ളൂ സ്നേ​ഹി​താ’’​എ​ന്ന് ജീവി​ത​ത്തെ വ്യാ​ഖ്യാ​നി​ക്കു​ന്ന അ​തി​ലെ ഉ​ള്ളു​ല​ക്കു​ന്ന ഒ​രു വ​രി അ​ക്കാ​ല​ത്തേ മ​ന​സ്സി​ൽ ത​റ​ച്ചു​കി​ട​ന്ന ഒ​രു പ്ര​യോ​ഗ​മാ​യി​രു​ന്നു.

പേ​രു ചോ​ദി​ച്ച​പ്പോ​ൾ “ഒ​ന്നു​മ​റി​യി​ല്ല’’​ എ​ന്നു​മാ​ത്രം പ​റ​യു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ​യും അ​വ​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന ഒ​രു ക​ഥാ​കൃ​ത്തി​ന്റെ​യും ക​ഥ​യാ​ണ്. അ​ത് വാ​യി​ച്ച് “കൊ​ള്ളാം, അ​തി​ലൊ​രു മി​സ്റ്റ​റി​യു​ണ്ട്’’ എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ സ​ന്തോ​ഷ​ത്തോ​ടെ ഇ​രു​പ​ത് രൂ​പ​യും വാ​ങ്ങി അ​വ​ൻ ഇ​റ​ങ്ങി​പ്പോ​യി. ഇ​രു​പ​ത് രൂ​പ ഒ​രു ചാ​യ​ക്കും ഉ​പ്പു​മാ​വി​നു​മു​ള്ള​താ​ണ്. ര​ണ്ടാം ഗേ​റ്റി​ന​ടു​ത്തു​ള്ള ന​ന്ദ​ന്റെ പ​റ്റു​ക​ട​ക​ളി​ലെ ഹോ​ട്ട​ലു​കാ​രും ന​ന്ദ​നോ​ട് ക​രു​ണ​യു​ള്ള​വ​രാ​യി​രു​ന്നു.

‘ഒ​ന്നു​മ​റി​യി​ല്ല’​എ​ന്ന ക​ഥ ആ​ദ്യം ‘മാ​തൃ​ഭൂ​മി’​ വാ​രാ​ന്ത​പ്പ​തി​പ്പും ര​ണ്ടാ​മ​ത് ‘മാ​തൃ​ഭൂ​മി’​ആ​ഴ്ച​പ്പ​തി​പ്പും തി​ര​സ്ക​രി​ച്ചു. കു​റേ​നാ​ൾ വെ​ച്ചി​രു​ന്ന് അ​വ​ര​തു ന​ന്ദ​നു​ത​ന്നെ തി​രി​ച്ചു​കൊ​ടു​ത്തു. അ​ത​വ​ന്റെ ബാ​ക്കി​യാ​യ ആ​ത്മ​വി​ശ്വാ​സ​ത്തെ കു​റ​ച്ചൊ​ന്നു​മ​ല്ല ത​ക​ർ​ത്ത​ത്. ക​ഥ​യെ​ഴു​ത്തി​ലെ അ​വ​സാ​ന ശ്ര​മ​മാ​യി​രു​ന്നു അ​ത്. നി​രാ​ശ​നാ​യ ന​ന്ദ​ൻ എ​ന്നെ റ​ങ്കൂ​ൺ ലോ​ഡ്ജി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി.

 

എ. നന്ദകുമാർ ‘ജോ​ൺ ’സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് വേ​ള​യി​ൽ

“നീ ​ഇ​ങ്ങോ​ട്ടു വ​രു​ന്നി​ല്ലെ​ങ്കി​ൽ ഞാ​ന​ങ്ങോ​ട്ടു വ​രും’’ -അ​തൊ​രു ഭീ​ഷ​ണി​യാ​ണ്. ന​ന്ദ​നെ ഓ​ഫി​സി​ന​ക​ത്ത് ക​ട​ത്ത​രു​തെ​ന്ന് ‘മാ​തൃ​ഭൂ​മി’ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ റി​സ​പ്ഷ​നി​ൽ ക​ർ​ക്ക​ശ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. അ​പ്പോ​ൾ പി​ന്നെ അ​ങ്ങോ​ട്ടു​പോ​വു​ന്ന​താ​യി​രു​ന്നു സു​ര​ക്ഷി​തം. അ​വ​നു​മാ​യി ഒ​രു മു​ഖാ​മു​ഖ​ത്തി​നാ​യി​രു​ന്നു അ​വ​നെ​ന്നെ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത്. “ആ​രും ഇ​ന്നു​വ​രെ എ​ന്നെ ഒ​ര​ഭി​മു​ഖം ന​ട​ത്തി​യി​ട്ടി​ല്ല. നീ​യെ​ങ്കി​ലും അ​തു ചെ​യ്യ​ണം. എ​ന്റെ ക​ഥ​യ​ല്ലേ ആ​ർ​ക്കും വേ​ണ്ടാ​ത്ത​ത്.

എ​നി​ക്ക് ജീ​വി​തം പ​റ​യ​ണം’’-​ആ അ​ഭി​മു​ഖം മു​ഴു​വ​നാ​യി​ല്ല. പ​ല​തു​കൊ​ണ്ടും അ​ത് പാ​തി​യി​ൽ​ നി​ന്നുപോ​യി. പി​ന്നെ അ​തൊ​രു കു​റ്റ​ബോ​ധ​മാ​യി അ​വ​ശേ​ഷി​ച്ചു. ആ ​പാ​തി അ​ഭി​മു​ഖം പി​ന്നെ പൂ​ർ​ത്തി​യാ​ക്കാം എ​ന്നു​ വി​ചാ​രി​ച്ച് എ​ന്റെ ക​ട​ലാ​സു​ക​ൾ​ക്കി​ട​യി​ൽ ഉ​റ​ങ്ങി. അ​ഭി​മു​ഖം എ​ന്ന് പ​റ​യാ​നാ​വി​ല്ല, ന​ന്ദ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. ഞാ​ന​ത് കു​റി​ച്ചെ​ടു​ത്തു​കൊ​ണ്ടേ​യി​രു​ന്നു. അ​തി​ന് നി​യ​ത​മാ​യ തു​ട​ക്ക​മോ ഒ​ടു​ക്ക​മോ ഇ​ല്ലാ​തെ ത​ന്റെ യാ​ത്ര​ക​ളു​ടെ രൂ​പ​രേ​ഖ അ​വ​ൻ പ​റ​ഞ്ഞു.

ആ​ത്മാ​വി​നെ വ​ന്ദി​ക്കാ​ൻ പ​ഠി​ക്കാ​ത്ത മ​ല​യാ​ളി

‘ഒ​ന്നു​മ​റി​യി​ല്ല’ എ​ന്ന​ത് ജ്ഞാ​ന​മീ​മാം​സ​യി​ൽ ശ​രി​യാ​ണ്. ആ​ർ​ക്കു​മ​റി​യി​ല്ല ഒ​ന്നും. അ​റി​ഞ്ഞ​താ​യി നാം ​ന​ടി​ക്കു​ന്നു എ​ന്നു​മാ​ത്രം. ‘ഒ​ന്നു​മ​റി​യി​ല്ല’ എ​ന്ന ക​ഥ​യി​ലെ പെ​ൺ​കു​ട്ടി​യു​ടെ പേ​രു​ത​ന്നെ ഒ​ന്നു​മ​റി​യി​ല്ല എ​ന്നാ​യ​ത് അ​ങ്ങ​നെ​യാ​ണ്. അ​ത്ത​ര​ത്തി​ൽ മ​നു​ഷ്യ​ൻ ചി​ന്തി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ വി​ന​യ​മു​ണ്ടാ​കും മ​നു​ഷ്യ​ർ​ക്ക്. അ​ഹ​ന്ത​യു​ണ്ടാ​കി​ല്ല. ആ​ത്മാ​വി​നെ വ​ന്ദി​ക്കാ​ൻ എ​ന്ന​ത് മ​ല​യാ​ളി ഇ​നി​യും പ​ഠി​ച്ചി​ട്ടി​ല്ല.

1999ൽ ‘​ഘ​ടി​കാ​രം എ​ന്താ​ണ് പ​റ​യു​ന്ന​ത്’​ എ​ന്ന ക​ഥ ‘സാം​സ്കാ​രി​ക മ​ല​യാ​ള’​ത്തി​ൽ എ​സ്. ജ​യ​ച​ന്ദ്ര​ൻ നാ​യ​രു​ടെ അ​ടു​ത്ത് കൊ​ണ്ടു​ക്കൊ​ടു​ത്തു. സ​ന്തോ​ഷ​മാ​യി. എ​ന്നാ​ൽ, ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നി​ല്ല. മൂ​ന്നു​മാ​സ​മാ​യി. 2000ത്തി​ലെ ആ​ദ്യ ല​ക്ക​ത്തി​ൽ “ഈ ​മി​ല്ലേ​നി​യം നി​ന്റെ ക​ഥ​യി​ൽ​നി​ന്നു ആ​രം​ഭി​ക്ക​ട്ടെ’’ എ​ന്ന​റി​യി​ച്ചു പി​ന്നീ​ട്. എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ര പേ​ജി​ലു​ള്ള വി​മ​ർ​ശ​നം എ​ഴു​തി​യ ഏ​ക ക​ഥ അ​താ​യി​രി​ക്കും. ഇ​യാ​ൾ​ക്ക് ക​ഥ​യെ​ഴു​താ​ൻ അ​റി​യി​ല്ല എ​ന്ന് തെ​ളി​യി​ക്കാ​ൻ തൊ​ട്ട​ടു​ത്ത ല​ക്ക​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു കൃ​ഷ്ണ​ൻ നാ​യ​രു​ടെ വി​മ​ർ​ശ​നം. അ​ല​ൺ പാ​റ്റ​ണി​ന്റെ ‘ക്രൈ ​മൈ ബി​ലൗ​ഡ് ക​ൺ​ട്രി’​ വാ​യി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു വി​മ​ർ​ശ​നം. പി​ന്നെ ഞാ​ൻ ക​ഥ​യെ​ഴു​തി​യി​ട്ടി​ല്ല. 12 വ​ർ​ഷ​ത്തി​നു​ശേ​ഷം ‘ഒ​ന്നു​മ​റി​യ​ില്ല’ എ​ഴു​തി.

1984ൽ ​സു​ഹൃ​ത്ത് പി.​സി. ജോ​സി​യാ​ണ് ‘ഊ​ണും ബോ​ണ​സും ചി​ല കൈ​പ്പി​ഴ​ക​ളും’ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ചി​ന്ത ര​വി അ​വ​താ​രി​ക എ​ഴു​തി​ത്ത​ന്നു. 2011ൽ ​അ​ത് ‘മാ​തൃ​ഭൂ​മി’​ വീ​ണ്ടും പു​റ​ത്തി​റ​ക്കി. സെ​ക്ക​ൻ​ഡ് എ​ഡി​ഷ​ൻ. മി​ത്തി​നെ റി​യാ​ലി​റ്റി​യാ​ക്കി കൊ​ണ്ടു​വ​രു​ന്ന കാ​ല​മാ​ണി​ത്. ബ്ര​സീ​ലി​യ​ൻ നോ​വ​ലി​സ്റ്റ് ജോ​ർ​ജ് അ​മേ​ദു​വി​ന്റെ ‘ദ ​ടെ​ന്റ് ഓ​ഫ് മി​റ​ക്കി​ൾ​സ്’​ ആ വ​ഴി​യി​ലു​ള്ള ഒ​രു യാ​ത്ര​യാ​ണ്. പാ​ല​ക്കാ​ട് വ​ള്ളു​വ​നാ​ട്ടി​ലെ പെ​രു​ങ്ങോ​ട് പൂ​മു​ള്ളി മ​ന​ക്ക് അ​ടു​ത്ത ഗ്രാ​മ​ത്തി​ൽ, കോ​ത​ച്ചി​റ​യി​ലാ​ണ് ഞാ​ൻ വ​ള​ർ​ന്ന​ത്. പെ​രു​ങ്ങോ​ട് സ്കൂ​ളി​ലാ​ണ് പ​ഠി​പ്പ് തു​ട​ങ്ങി​യ​ത്. ജ​ന്മി​ത്ത​ത്തി​ന്റെ അ​വ​സാ​ന കാ​ല​മാ​യി​രു​ന്നു അ​ത്.

അ​ച്ഛ​ൻ, കെ. ​മാ​ധ​വ​ൻ ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്റെ ശി​ഷ്യ​നാ​യി​രു​ന്നു. വാ​ര്യ​ർ എ​ന്ന ജാ​തി​പ്പേ​ര് ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ക​ലാ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. അ​മ്മ മാ​ധ​വി. വാ​ര​സ്യാ​രാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ച്ഛ​നെ​പ്പോ​ലെ അ​മ്മ​ക്കും ജാ​തി​യി​ല്ലാ​യി​രു​ന്നു. ഇ​ന്ദു, സ​തീ​ശ​ൻ, ഉ​ഷ, ന​ന്ദ​കു​മാ​ർ. മ​ക്ക​ളി​ൽ നാ​ലാ​മ​നാ​യി​രു​ന്നു ഞാ​ൻ. ആ​ർ​ക്കും ജാ​തി​പ്പേ​രി​ട്ടി​ട്ടി​ല്ല. ‘എ’ ​എ​ന്ന​ത് ആ​ത്ര​ശ്ശേ​രി, അ​മ്മ​യു​ടെ ത​റ​വാ​ട്ടു​പേ​രാ​ണ്. അ​താ​ണ് എ​ന്റെ പേ​രി​നൊ​പ്പം ചേ​ർ​ന്ന​ത്. അ​ച്ഛ​ൻ മ​ദി​രാ​ശി​യി​ലാ​യി​രു​ന്ന​തു​കൊ​ണ്ട് മ​ദി​രാ​ശി ക്രി​സ്ത്യ​ൻ കോ​ള​ജി​ലാ​യി​രു​ന്നു പ​ഠ​നം. ബി.​എ​ക്ക് നാ​ട്ടി​ലേ​ക്ക് വ​ന്നു. എം.​എ കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി​യി​ൽ.

‘ക​റു​ക്കു​ന്ന മ​ട്ട​ഡ​ഹ​ള്ളി’​ എ​ന്ന ക​ഥ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ അ​നു​ഭ​വ​മാ​ണ്. പ​ഠി​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ എ​റ​ണാ​കു​ള​ത്ത് എ​നി​ക്കൊ​രു ഗു​മ​സ്ത​പ്പ​ണി ഉ​ണ്ടാ​യി​രു​ന്നു. അ​ത് രാ​ജി​വെ​ച്ചാ​ണ് ഞാ​ൻ കോ​ഴി​ക്കോ​ട്ട് എ​ൽ​എ​ൽ.​ബി​ക്ക് ചേ​ർ​ന്ന​ത്. ജ​യി​ക്കാ​ൻ പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യി. 1980ൽ ​എ​ൽ​എ​ൽ.​ബി വി​ട്ട് കൊ​ച്ചി യൂ​നി​വേ​ഴ്സി​റ്റി ഡോ. ​ക​രു​ണാ​ക​ര​ന്റെ കീ​ഴി​ൽ പി​എ​ച്ച്.​ഡി​ക്ക് ചേ​ർ​ന്നു. ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സി​ൽ. ലേ​ബ​ർ മൈ​ഗ്രേ​ഷ​ൻ ആ​യി​രു​ന്നു വി​ഷ​യം. 1983ൽ ​ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ റി​സ​ർ​ച് മെ​ത്ത​ഡോ​ള​ജി കോ​ഴ്സി​ന് ചേ​ർ​ന്നു.

അ​വി​ടെ​ത്ത​ന്നെ ജൂ​നി​യ​ർ ​െല​ക്ച​റ​റാ​യി പ​ണി​യും കി​ട്ടി. പി​ന്നെ യു.​എ​ൻ.​ഐ​യി​ൽ (യു​നൈ​റ്റ​ഡ് ന്യൂ​സ് ഓ​ഫ് ഇ​ന്ത്യ) പ​ണി കി​ട്ടി​യ​പ്പോ​ൾ ജേ​ണ​ലി​സ്റ്റാ​യി. ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ങ്ങി​ന്റെ ലോ​ക​മാ​യി​രു​ന്നു അ​വി​ടെ എ​ന്റേ​ത്. ഡോ​ള​റും പൗ​ണ്ടു​മൊ​ക്കെ വാ​ങ്ങ​ലും വി​ൽ​ക്ക​ലും അ​തി​ന്റെ റേ​റ്റ് ഫ്ല​ക്ച്വേ​ഷ​നു​മൊ​ക്കെ എ​ന്റെ ലോ​ക​മാ​യി. ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് ബ്രോ​ക്കേ​ഴ്സി​നെ​യൊ​ക്കെ അ​ടു​ത്ത​റി​ഞ്ഞു. അ​ത് ഒ​രു റാ​ക്ക​റ്റാ​യി​രു​ന്നു. റേ​റ്റ് ഫി​ക്സി​ങ്ങി​ലെ വ്യ​ത്യാ​സം വ​രു​ന്ന​തെ​ങ്ങ​നെ എ​ന്ന് അ​ന്വേ​ഷി​ച്ചു​പോ​യി.

ഒ​ടു​വി​ൽ അ​തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ഇ​ക്ക​ണോ​മി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ബ്യൂ​റോ​യി​ൽ പ​രാ​തി കൊ​ടു​ത്തു. അ​ന്വേ​ഷ​ണം ന​ട​ന്ന​പ്പോ​ൾ അ​ന്ന​ത്തെ യു.​എ​ൻ.​ഐ ബ്യൂ​റോ ചീ​ഫി​നെ​യും അ​വ​ർ ട്രാ​ക്ക് ചെ​യ്തു പി​ടി​ച്ചു. യു.​എ​ൻ.​ഐ ജ​ന​റ​ൽ മാ​നേ​ജ​ർ​ത​ന്നെ വി​വ​ര​മ​റി​ഞ്ഞ് ബോം​ബെ​യി​ലെ​ത്തി. ഒ​ന്നു​കി​ൽ ക​ൽ​ക്ക​ത്ത​ക്ക് പോ​വു​ക അ​ല്ലെ​ങ്കി​ൽ രാ​ജി​വെ​ച്ചു​പോ​വു​ക എ​ന്നാ​ണ് എ​നി​ക്ക് കി​ട്ടി​യ ഓ​ഫ​ർ. ഞാ​ൻ രാ​ജി​വെ​ച്ചു. 1988 വ​രെ ബോം​​ബെ​യി​ൽ ഫ്രീ​ലാ​ൻ​സ് ജേ​ണ​ലി​സ്റ്റാ​യി പി​ടി​ച്ചു​നി​ന്നു. 1988ൽ ​കൊ​യി​ലാ​ണ്ടി ആ​ർ​ട്സ് കോ​ള​ജ് എ​ന്ന പാ​ര​ല​ൽ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി എ​ത്തി. എ. ​സോ​മ​ൻ, എ​ൻ.​കെ. ര​വീ​ന്ദ്ര​ൻ, ശി​വ​ദാ​സ​ൻ ഒ​ക്കെ​യു​ണ്ടാ​യി​രു​ന്ന ലോ​കം.

പി.​എം. ആ​ന്റ​ണി​യു​ടെ ‘ക്രി​സ്​​തു​വി​​ന്റെ ആ​റാം തി​രു​മു​റി​വ്​’ എ​ന്ന നാ​ട​കം സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​പ്പോ​ൾ അ​തി​നെ​തി​രെ മ​ധു മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധപ്ര​ക​ട​ന​ത്തി​ൽ ഞാ​നു​ണ്ടാ​യി​രു​ന്നു. അ​ന്നു പൊ​ലീ​സ് പി​ടി​ച്ച് ജ​യി​ലി​ലി​ട്ടു. 22 ദി​വ​സം ക​ഴി​ഞ്ഞാ​ണ് ജാ​മ്യം കി​ട്ടി​യ​ത്. പി​ന്നെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദി​നൊ​പ്പം സ്റ്റാ​ൻ​ഡേ​ഡ് ലി​റ്റ​റേ​ച്ച​റി​ന്റെ പ്ര​ചാ​ര​ക​നാ​യി. പു​സ്ത​കവി​ൽ​പ​ന​ക്കാ​ര​നാ​യി. അ​തും ക​ഴി​ഞ്ഞ് ‘ഊ​ണും ബോ​ണ​സും’ എ​ന്ന എ​ന്റെ പു​സ്ത​ക​ത്തി​ന്റെ ക​വ​ർ വ​ര​ച്ചു​ത​ന്ന സു​ഹൃ​ത്ത് ബൈ​ജു​വി​ന്റെ പ്ര​ലോ​ഗ് എ​ന്ന സ്ക്രീ​ൻ പ്രി​ന്റി​ങ് യൂ​നി​റ്റി​ൽ ജോ​ലി ചെ​യ്തു. 1992ലാ​യി​രു​ന്നു അ​ത്. ക​ല്യാ​ണം ക​ഴി​ച്ച​ത് അ​പ്പോ​ഴാ​ണ്. ഒ​രു തൊ​ഴി​ലാ​ളി സ്ത്രീ​യെ. വീ​ട്ടി​ൽ​നി​ന്നും ആ​രും വ​ന്നി​രു​ന്നി​ല്ല.

 

അ​ത് 2001 വ​രെ നീ​ണ്ടു. അ​തു​വ​രെ അ​ത് മ​നോ​ഹ​ര​മാ​യ ജീ​വി​ത​മാ​യി​രു​ന്നു. പി​ന്നെ പി​രി​ഞ്ഞു. എ​ന്നെ​പ്പോ​ലൊ​രാ​ൾ​ക്ക് പ​റ്റി​യ​ത​ല്ല കു​ടും​ബ​ജീ​വി​തം എ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​യി. ര​ണ്ടു മ​ക്ക​ളു​ണ്ടാ​യി എ​നി​ക്ക്. അ​നി​രു​ദ്ധ​നും അ​തു​ല്യ​യും. ഞാ​ന​ല്ല അ​വ​രെ പോ​റ്റി​യ​ത്. ക​മ്പി​പ്പ​ണി​യെ​ടു​ത്ത് എ​ന്റെ ജീ​വി​ത​പ​ങ്കാ​ളി​യാ​യ സ്ത്രീ ​ത​ന്നെ​യാ​യി​രു​ന്നു അ​വ​രെ പോ​റ്റി​യ​ത്. ഞാ​നൊ​രു ഭാ​ര​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ൾ ഞാ​ൻ പി​ന്മാ​റി. അ​വ​ൾ ഒ​രു തൊ​ഴി​ലാ​ളി​യെ​ത്ത​ന്നെ വി​വാ​ഹം ക​ഴി​ച്ചു. മ​ക്ക​ളെ കാ​ണ​ണ​മെ​ന്നു തോ​ന്നു​മ്പോ​ൾ ഞാ​ൻ പോ​യി കാ​ണും. അ​തി​ന് ആ​ർ​ക്കും ഒ​രു ബു​ദ്ധി​മു​ട്ടി​ല്ല. ഞാ​ൻ മ​രി​ച്ചാ​ൽ അ​വ​ർ അ​റി​യു​മോ അ​വ​ർ വ​രു​മോ എ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ല. പി​ന്നെ അ​തെ​ന്റെ പ്ര​ശ്ന​വു​മ​ല്ല. 2001 മു​ത​ലാ​ണ് ഞാ​ൻ ശ​രി​ക്കും കോ​ഴി​ക്കോ​ട്ടെ തെ​രു​വി​ന്റെ മ​ക​നാ​യ​ത്.

ഏ​ത് ജീ​വി​യും ജ​നി​ക്കു​ന്ന​ത് അ​റി​യു​ന്നി​ല്ല. ഏ​ത് സെ​ക്ക​ൻ​ഡി​ൽ ജ​നി​ച്ചു എ​ന്ന് ക​ണ​ക്ക് കൂ​ട്ടി പ​റ​യാ​നാ​വി​ല്ല. മ​രി​ക്കു​ന്ന​തും നി​ങ്ങ​ൾ അ​റി​യു​ന്നി​ല്ല. അ​തി​നി​ട​യി​ൽ ഒ​രു സ്ഥ​ല​മു​ണ്ട്. ജ​ന​ന​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ. അ​വി​ടെ ന​മ്മ​ൾ എ​ന്തു​ചെ​യ്തു എ​ന്ന​താ​ണ് കാ​ര്യം. ഒ​രാ​ൾ മ​രി​ച്ചാ​ൽ ര​ണ്ട് എ​ക്സ്പ്ര​ഷ​നു​ണ്ട്. ഒ​ന്ന് ത​ല​ക്ക് കൈ​വെ​ച്ച് ക​ഷ്ട​മാ​യി​പ്പോ​യി എ​ന്ന്. അ​തി​ന​ർ​ഥം അ​ത് വേ​ണ്ട​പ്പെ​ട്ട ഒ​രാ​ളാ​ണ് എ​ന്നാ​ണ്. ഓ ​മ​രി​ച്ചോ എ​ന്നാ​ണ് മ​റ്റൊ​ന്ന് -വേ​ണ്ടാ​ത്ത ഒ​രാ​ൾ എ​ന്നാ​ണ​തി​ന്റെ അ​ർ​ഥം. ഇ​ത് ദാ​ർ​ശ​നി​ക​മാ​യി തി​രി​ച്ച​റി​യാ​ത്ത​തു​കൊ​ണ്ടാ​ണ് മ​നു​ഷ്യ​ർ മൃ​ഗീ​യ​വാ​സ​ന​ക​ൾ​ക്ക് പി​റ​കെ​പ്പോ​കു​ന്ന​ത്.

ഞാ​ൻ ഒ​രി​ക്ക​ലും ഒ​റ്റ​ക്ക​ല്ല. വ​ലി​യൊ​രു സ​മൂ​ഹം എ​നി​ക്കൊ​പ്പ​മു​ണ്ട്. പോ​ക്ക​റ്റ​ടി​ക്കാ​ർ, വേ​ശ്യ​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ബു​ദ്ധി​ജീ​വി​ക​ൾ, ധ​നി​ക​ർ -ഒ​ക്കെ​യു​ണ്ട്. എ​നി​ക്ക് ഏ​കാ​ന്ത​ത​യു​ടെ ഒ​രു പ്ര​ശ്ന​വു​മി​ല്ല. എ​ന്റെ കു​ടും​ബ​വും എ​നി​ക്ക് ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​രും അ​വ​രു​ടെ മ​ക്ക​ളു​മൊ​ക്കെ ബ​ന്ധ​പ്പെ​ടാ​റു​ണ്ട്. റ​ങ്കൂ​ൺ ലോ​ഡ്ജി​ലും തെ​രു​വി​ലും ജീ​വി​ക്കു​ന്ന​വ​രെ നോ​ക്കി​യാ​ൽ ഒ​രു പ്ര​ശ്ന​വും വ​ലു​ത​ല്ല എ​ന്ന​റി​യും.

എ​ന്തി​നാ​ണ് ആ​ൾ​ക്കാ​ർ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് എ​ന്ന് ചി​ന്തി​ച്ചി​ട്ടു​ണ്ടോ? തെ​രു​വി​ൽ കി​ട​ക്കും. കൂ​ലി​പ്പ​ണി​യെ​ടു​ക്കും. എ​ന്നാ​ലും വീ​ട്ടി​ൽ പോ​കി​ല്ല. കൃ​ത്യ​മാ​യി വീ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന​വ​രും തെ​രു​വി​ലു​ണ്ട്. എ​ന്നാ​ലും വീ​ട്ടി​ൽ പോ​കി​ല്ല. പ​ത്തു രൂ​പ ക​ട്ടി​ലി​നു​ള്ള കാ​ല​ത്താ​ണ് ഞാ​ൻ റ​ങ്കൂ​ൺ ലോ​ഡ്ജി​ൽ എ​ത്തി​യ​ത്. ഇ​പ്പോ​ഴ​ത് 40 രൂ​പ​യാ​യി. നാ​ലാ​യി​ര​വും പ​തി​നാ​യി​ര​വും ദി​വ​സ വാ​ട​ക​ക്ക് മു​റി കി​ട്ടു​ന്ന കോ​ഴി​ക്കോ​ട് റ​ങ്കൂ​ൺ ലോ​ഡ്ജ് ചെ​യ്യു​ന്ന​ത് ഒ​രു വ​ലി​യ സാ​മൂ​ഹി​ക സേ​വ​ന​മാ​ണ്.

1844ലെ ​കാ​ൾ മാ​ർ​ക്സി​ന്റെ ഇ​ക്ക​ണോ​മി​ക്ക​ൽ ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ മാ​നു​സ്ക്രി​പ്റ്റ് എ​ല്ലാ ഭാ​ഷ​യി​ലും പൂ​ഴ്ത്തി​വെ​ക്ക​പ്പെ​ടു​ക​യാ​ണ് ചെ​യ്ത​ത്. ഞാ​ന​ത് മ​ല​യാ​ള​ത്തി​ലാ​ക്കു​ക​യാ​ണ്. ന​മ്മു​ടെ നാ​ട്ടി​ൽ അ​തി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ധ്വാ​ന​ത്തി​ന്റെ അ​ന്യ​വ​ത്ക​ര​ണം പ​ല​രൂ​പ​ത്തി​ൽ ന​ട​ക്കു​ന്നു. ആ ​സം​ഭാ​ഷ​ണം അ​വി​ടെ നി​ല​ച്ചു. അ​തി​ന് തു​ട​ർ​ച്ച​യു​ണ്ടാ​യി​ല്ല.

തെ​രു​വു ജീ​വി​ത​ പോ​രാ​ളി

ന​ന്ദ​നെ​പ്പോ​ലെ ജീ​വി​ക്കാ​ൻ ന​ന്ദ​നേ പ​റ്റൂ. തെ​രു​വു ജീ​വി​ത​ത്തി​നും വേ​ണ്ട​തു​ണ്ട് അ​തി​ജീ​വ​ന​ത്തി​ന്റെ വേ​റി​ട്ട രീ​തി​ക​ൾ. എ​ങ്കി​ലേ അ​വി​ടെ​യും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വൂ. ആ ​അ​ർ​ഥ​ത്തി​ൽ ന​ന്ദ​നും ഒ​രു ഗ​റി​ലാ പോ​രാ​ളി​യാ​യി​രു​ന്നു. എ​ത്ര വ​ർ​ഷ​ങ്ങ​ൾ അ​വ​ൻ കോ​ഴി​ക്കോ​ട​ൻ തെ​രു​വി​ൽ ഏ​കാ​ന്ത​മാ​യി ജീ​വി​ച്ചു എ​ന്നോ​ർ​ത്താ​ൽ അ​ത്ഭു​ത​പ്പെ​ട്ടു​പോ​കും.

മ​ദ്യ​പി​ച്ച് പ​ല​ത​വ​ണ ന​ന്ദ​ൻ ‘മാ​തൃ​ഭൂ​മി’​ ഓ​ഫി​സി​ൽ ക​യ​റി​വ​ന്നി​ട്ടു​ണ്ട്. ബ​ഹ​ളംവെ​ച്ചി​ട്ടു​ണ്ട്. എം.​ഡി എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്റെ മു​റി​യി​ൽ വ​രെ എ​ത്തി​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ എം.​ഡി​യു​ടെ മു​റി​യി​ലെ​ത്തി ഇം​ഗ്ലീ​ഷി​ൽ അ​ദ്ദേ​ഹ​വു​മാ​യി സം​വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന ന​ന്ദ​നെ​യാ​ണ് ക​ണ്ട​ത്. സെ​ക്യൂ​രി​റ്റി​ക്കാ​ർ പി​റ​കെ ചെ​ന്ന് എം.​ഡി​യു​ടെ മു​റി​ക്ക​ക​ത്തും പു​റ​ത്തും അ​വ​ന് കാ​വ​ൽ നി​ന്നു. അ​വ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് അ​ക​ത്തു​ക​ട​ക്കാ​ൻ അ​സാ​ധാ​ര​ണ മി​ടു​ക്കു​ണ്ടാ​യി​രു​ന്നു ന​ന്ദ​ന്. ആ​ദ്യം റി​സ​പ്ഷ​നി​ൽ ക​യ​റി ഇ​രി​ക്കും. ഞാ​നി​ല്ലെ​ങ്കി​ൽ മ​റ്റൊ​രാ​ളി​നെ അ​ന്വേ​ഷി​ക്കും. സെ​ക്യൂ​രി​റ്റി​യു​ടെ ക​ണ്ണു തെ​റ്റി​യാ​ൽ ന​ന്ദ​ൻ അ​ക​ത്തേ​ക്ക് അ​പ്ര​ത്യ​ക്ഷ​നാ​കും.

 

ക​ള്ളു​കു​ടി​ച്ച് ഓ​ഫി​സി​ൽ ക​യ​റി​വ​ന്നാ​ൽ ഞാ​ന​വ​ന് പ​ണം കൊ​ടു​ക്കാ​റി​ല്ല. എ​ന്നാ​ൽ വി​ശ​ന്നു​വ​ന്നാ​ൽ ഒ​രി​ക്ക​ലും കൊ​ടു​ക്കാ​തി​രു​ന്നി​ട്ടി​ല്ല. കൃ​ത്യം പ​ണ​മേ ചോ​ദി​ക്കൂ. ചാ​യ​ക്കും ക​ടി​ക്കും ഇ​രു​പ​ത് അ​ല്ലെ​ങ്കി​ൽ ഊ​ണി​ന് മു​പ്പ​ത്. അ​തു​മ​ല്ലെ​ങ്കി​ൽ ഒ​രു യാ​ത്ര​യു​ണ്ട്. നീ​യൊ​രു 500 രൂ​പ ത​ന്നേ തീ​രൂ. ഇ​ല്ലെ​ങ്കി​ൽ ഒ​രു 250 എ​ങ്കി​ലും താ ​എ​ന്ന്. തി​രി​ച്ചു ഞാ​ൻ എ​ങ്ങ​നെ​യെ​ങ്കി​ലും വ​ന്നോ​ളാം എ​ന്ന്. അ​ത് പ​ല​പ്പോ​ഴും ഫോ​ൺചെ​യ്ത് പ​റ​യും. കൈ​യി​ലി​ല്ലെ​ങ്കി​ൽ ആ​രോ​ടെ​ങ്കി​ലും വാ​ങ്ങിവെ​ക്കാ​ൻ. ചി​ല​പ്പം അ​ത് കു​ടി​ക്കാ​നാ​വാം. എ​ന്നാ​ലും കു​ടി​ക്കാ​തെ വ​ന്നാ​ൽ മാ​ത്ര​മേ എ​ന്നോ​ട് പ​ണം ചോ​ദി​ച്ചാ​ൽ കി​ട്ടൂ എ​ന്ന ധാ​ര​ണ ന​ന്ദ​ൻ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു.

എ​ഴു​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​വ​ണം ന​ന്ദ​ൻ കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. പി.​എ. ബ​ക്ക​റി​ന്റെ ക്യാ​മ്പി​ൽ ന​ന്ദ​നു​ണ്ടാ​യി​രു​ന്നു. ‘ക​ബ​നീ ന​ദി ചു​വ​ന്ന​പ്പോ​ൾ’ (1976), ‘ചു​വ​ന്ന വി​ത്തു​ക​ൾ’ (1978), ചി​ന്ത ര​വീ​ന്ദ്ര​ന്റെ ‘ഇ​നി​യും മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ന​മ്മ​ൾ’ (1980) എ​ന്നീ സി​നി​മ​ക​ൾ ന​ന്ദ​ന്റെ കൂ​ടി ച​ല​ച്ചി​ത്ര​യാ​ത്ര​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. സ​മാ​ന്ത​ര സി​നി​മ​യി​ൽ ഒ​രു തി​ര​ക്ക​ഥാ​കൃ​ത്തോ സം​വി​ധാ​യ​ക​നോ ആ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു. പ​ക്ഷേ എ​വി​ടെ​യോവെ​ച്ച് അ​ത് വ​ഴു​തി​പ്പോ​യി. അ​താ​യി​രു​ന്നു ന​ന്ദ​ന്റെ തെ​രു​വി​ലേ​ക്കു​ള്ള വ​ര​വി​ന്റെ തു​ട​ക്കം.

1977-79 മു​ത​ലു​ള്ള ന​ന്ദ​നെ​യാ​ണ് എ​നി​ക്ക് പ​രി​ച​യ​മു​ള്ള​ത്. മ​ധു മാ​ഷി​ന്റെ ‘അ​മ്മ’ നാ​ട​ക​വും ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി​യും തെ​രു​വു​നാ​ട​ക​ങ്ങ​ളു​മൊ​ക്കെ പി​ച്ച​വെ​ക്കു​ന്ന കാ​ല​ത്ത് ന​ന്ദ​നു​ണ്ടാ​യി​രു​ന്നു അ​വി​ടെ. ഇ​ട​ക്ക് പ്ര​ത്യ​ക്ഷ​പ്പെ​ടും പി​ന്നെ അ​പ്ര​ത്യ​ക്ഷ​നാ​കും. അ​താ​യി​രു​ന്നു അ​ക്കാ​ലം. ബോം​ബെ​യി​ൽ അ​വ​ൻ വ​ലി​യ ഇ​ക്ക​ണോ​മി​സ്റ്റും കോ​ള​മി​സ്റ്റു​മൊ​ക്കെ​യാ​യി​രു​ന്നു എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. ഒ​രി​ക്ക​ലും ഒ​രു മു​ഴു​നീ​ള ആ​ക്ടി​വി​സ്റ്റൊ​ന്നും ആ​യി​രു​ന്നി​ല്ലെ​ങ്കി​ലും എ​ല്ലാ​റ്റി​ലും പൂ​ർ​ണ ബോ​ധ്യ​ത്തോ​ടെ, ഓ​ര​ങ്ങ​ളി​ൽ ന​ന്ദ​ൻ ഉ​ണ്ടാ​യി​രു​ന്നു. എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ...

കെ.​ജെ. ബേ​ബി​യു​ടെ നാ​ടു​ഗ​ദ്ദി​ക ടീ​മി​നെ കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ മ​ധു മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധപ്ര​ക​ട​ന​ത്തി​ൽ മു​ൻനി​ര​യി​ൽ​ത​ന്നെ ന​ന്ദ​നു​മു​ണ്ടാ​യി​രു​ന്നു. അ​ത് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് പി. ​മു​സ്ത​ഫ ക്യൂ​റേ​റ്റ് ചെ​യ്ത മാ​തൃ​ഭൂ​മി ഫോ​ട്ടോ​ഗ്രാ​ഫ​ർ പി. ​വി​ശ്വ​നാ​ഥ​ൻ അ​ന്നെ​ടു​ത്ത ചി​ത്രം. ചി​ത്ര​കാ​ര​ൻ സു​നി​ൽ അ​ശോ​ക​പു​ര​ത്തെ​യും നി​ല​മ്പൂ​ർ ബാ​ലേ​ട്ട​ന്റെ മ​ക​ൻ വി​ജ​യ​കു​മാ​റി​നെ​യും വി​ശ്വ​നെ​യും ഒ​ക്കെ ആ ​ചി​ത്ര​ത്തി​ൽ കാ​ണാം.

‘ഇ​ത്ര​യൊ​ക്കെ​യേ ഉ​ള്ളൂ സ്നേ​ഹി​താ’ എ​ന്ന​താ​ണ് ന​ന്ദ​ന്റെ ഒ​രു സ്ഥാ​യീ​ഭാ​വം. ക​ഥ​ക​ളും ജീ​വി​ത​വും അ​വ​ന് വേ​റെ വേ​റെ​യ​ല്ല. പ​റ​ഞ്ഞു​തീ​രാ​ത്ത ക​ഥ​ക​ൾ അ​വ​ൻ മ​ന​സ്സി​ൽ കൊ​ണ്ടു​ന​ട​ന്നു. ച​വ​റ്റു​കൊ​ട്ട​ക​ളി​ൽ മ​ൺ​മ​റ​ഞ്ഞ കൈ​പ്പി​ഴ​ക​ളു​ടെ ച​രി​ത്രം പ​റ​യു​ന്നു: ‘ഊ​ണും ബോ​ണ​സും ചി​ല കൈ​പ്പി​ഴ​ക​ളും’. കൈ​പ്പി​ഴ​ക​ൾ ഉ​ന്മൂ​ല​നം ചെ​യ്ത അ​വ​​ന്റെ ക​ഥ​ക​ൾ കേ​ൾ​ക്കാ​ൻ അ​ച്ച​ടി​യു​ടെ ലോ​കം കാ​ത്തു​നി​ന്നി​ല്ല. ആ​രും വാ​ങ്ങാ​നി​ല്ലാ​ത്ത ക​ഥ​യു​ടെ ആ ​ച​ന്ത​ക്ക് പു​റ​ത്ത് ന​ന്ദ​ൻ ഒ​രു ക​ഥ​യാ​യി ജീ​വി​ച്ചു, ക​ഥ​യാ​യി മ​റ​ഞ്ഞു.

പ​ല​ത​രം ‘വി​ശ​പ്പു​ക​ൾ​കൊ​ണ്ട്’ എ​ഴു​ത​പ്പെ​ട്ട​വ​യാ​ണ് ന​ന്ദ​ന്റെ ക​ഥ​ക​ൾ. ആ​ർ​ക്കും വേ​ണ്ടാ​യ്ക​യു​ടെ പ​ര​മ​ശൂ​ന്യ​ത​യി​ൽ ന​ന്ദ​ൻ കൈ​കാ​ലി​ട്ട​ടി​ച്ചു. ഏ​ത് സാം​സ്കാ​രി​ക സ​ദ​സ്സു​ക​ളി​ലും മു​ന്നി​ൽ വ​ന്നി​രു​ന്ന് കൈ​യ​ടി​ച്ചു. ഉ​റ​ക്കം തൂ​ങ്ങി. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു. ചി​ല​പ്പോ​ൾ അ​ലോ​സ​ര​പ്പെ​ടു​ത്തി. ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളു​ടെ​യും ആ​ർ​ട്ട് ഗാ​ല​റി​ക​ളു​ടെ​യും അ​ന്തേ​വാ​സി​ത​ന്നെ​യാ​യി. 2013ലാ​ണ് ‘ജോ​ൺ’​ സി​നി​മ​യു​ടെ സ്വ​പ്നം ഞാ​ൻ അ​വ​നു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​ത്. അ​ന്നു മു​ത​ൽ അ​വ​ൻ അ​തി​ന്റെ ആ​ളാ​യി​രു​ന്നു.

2018ൽ ​അ​തി​ന്റെ ഷൂ​ട്ടി​ങ് ന​ട​ക്കു​ന്ന​തു​വ​രെ അ​തി​ൽ എ. ​ന​ന്ദ​കു​മാ​റാ​യി​ത്ത​ന്നെ അ​ഭി​ന​യി​ക്കു​ന്ന​തി​നു​ള്ള റെ​മ്യൂ​ണ​റേ​ഷ​ൻ എ​ന്ന പേ​രും പ​റ​ഞ്ഞ് പ​ത്തും ഇ​രു​പ​തും മു​പ്പ​തും അ​മ്പ​തും രൂ​പ ഒ​ര​വ​കാ​ശ​മാ​യി അ​വ​ൻ മേ​ടി​ച്ചു​കൊ​ണ്ടു പോ​യി. ടി.​എ. റ​സാ​ക്കി​ന്റെ മ​ര​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ നീ​ണ്ട ഏ​റ്റു​മു​ട്ട​ലു​ക​ളു​ടെ അ​ന്ത്യ​ത്തി​ൽ 2017ൽ ​എ​ന്നെ കോ​ട്ട​യ​ത്തേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​പ്പോ​ൾ ഒ​രാ​ശ്വാ​സ​മാ​യി ഒ​പ്പം നി​ന്ന സൗ​ഹൃ​ദ​മാ​യി​രു​ന്നു ന​ന്ദ​ൻ. ഏ​തോ പൊ​തു​പ​രി​പാ​ടി ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വേ​ള​യി​ൽ എം.​ഡി എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ നേ​രി​ൽ പോ​യി ക​ണ്ട് ആ ​ചെ​യ്ത​ത് അ​ന്യാ​യ​മാ​യി​പ്പോ​യി എ​ന്ന് ന​ന്ദ​ൻ അ​റി​യി​ച്ചു. അ​തെ​ന്നെ വി​ളി​ച്ചു​പ​റ​യു​ക​യും ചെ​യ്തു: “ഈ ​എ​ഴു​ത്തു​കാ​ർ​ക്കൊ​ക്കെ പേ​ടി​യാ​ണ്. അ​തു​കൊ​ണ്ട് നി​ന്റെ കാ​ര്യ​ത്തി​ൽ അ​വ​രൊ​ന്നും മി​ണ്ടി​ല്ല.

‘മാ​തൃ​ഭൂ​മി’​ അ​വാ​ർ​ഡും കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ‘മാ​തൃ​ഭൂ​മി’​യോ​ട് ഒ​ന്നും മി​ണ്ടാ​നാ​വി​ല്ല. അ​വ​ർ വീ​ര​ന് മു​ന്നി​ൽ പ​ഞ്ച​പു​ച്ഛ​മ​ട​ക്കി നി​ൽ​ക്കും. എ​നി​ക്ക് ഒ​രു പേ​ടി​യു​മി​ല്ല. പ​ര​മാ​വ​ധി അ​വ​ർ​ക്ക് ചെ​യ്യാ​വു​ന്ന​ത് എ​ന്റെ ഒ​രു ക​ഥ ഇ​നി ‘മാ​തൃ​ഭൂ​മി’​ പ്ര​സി​ദ്ധീ​ക​രി​ക്കി​ല്ല എ​ന്ന​താ​ണ്. അ​തെ​നി​ക്കു​ വേ​ണ്ട. ഞാ​ൻ ഇ​നി​യും പ​റ​യും. അ​യാ​ള​ത് ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു എ​ന്ന്. അ​വ​രെ​ന്താ എ​ന്നെ പൊ​ലീ​സി​ൽ പി​ടി​പ്പി​ക്കോ. നോ​ക്കാ​മ​ല്ലോ.’’ ​ന​ന്ദ​ൻ എ​ന്റെ ട്രാ​ൻ​സ്ഫ​റി​ൽ രോ​ഷാ​കു​ല​നാ​യി​രു​ന്നു. അ​ങ്ങ​നെ വി​ളി​ച്ചു​പ​റ​യാ​ൻ ധൈ​ര്യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​നാ​യ എ​ന്റെ ഏ​ക സു​ഹൃ​ത്താ​യി​രു​ന്നു ന​ന്ദ​ൻ. സ​ന്ദ​ർ​ഭ​വ​ശാ​ൽ ഓ​ർ​ക്കു​ന്നു, വി​ട​പ​റ​ഞ്ഞ സി.​പി.​ഐ നേ​താ​വ് സ​ഖാ​വ് കാ​നം രാ​ജേ​ന്ദ്ര​നെ​യും.

“ഒ​ര​ന്യാ​യം ന​ട​ന്നു എ​ന്ന​റി​ഞ്ഞു, വീ​രേ​ന്ദ്ര​കു​മാ​റി​നോ​ട് ഞാ​ൻ സം​സാ​രി​ക്ക​ണോ’’ എ​ന്ന് വി​ളി​ച്ചു ചോ​ദി​ച്ച രാ​ഷ്ട്രീ​യ നേ​താ​വാ​യി കാ​ന​വും അ​ന്ന് ഒ​പ്പം നി​ന്നു. ഒ​റ്റ​ത്ത​വ​ണ, അ​തും ഇ​ട​തു​പ​ക്ഷ അ​പ​ച​യ​ത്തി​ന്റെ പേ​രി​ൽ വി​മ​ർ​ശി​ച്ച ഒ​രു സം​വാ​ദ വേ​ദി​യി​ൽ പ​ങ്കെ​ടു​ത്ത പ​രി​ച​യം മാ​ത്ര​മാ​യി​രു​ന്നു കാ​ന​വു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, തി​ല​ക​നെ മ​ല​യാ​ള സി​നി​മ​യി​ലെ അ​ധി​കാ​രി​ക​ൾ വി​ല​ക്കി​യ സ​മ​യ​ത്ത് കോ​ഴി​ക്കോ​ട്ട് തി​ല​ക​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ കാ​ന​ത്തി​ന് ന​ൽ​കി​യ പി​ന്തു​ണ സ​ഖാ​വ് മ​റ​ന്നി​രു​ന്നി​ല്ല. ആ ​ട്രാ​ൻ​സ്ഫ​ർ ജീ​വി​ത​ത്തി​ലും ഒ​രു വ​ഴി​ത്തി​രി​വാ​യി​രു​ന്നു. ആ​റു​മാ​സ​ത്തോ​ളം ഞാ​ൻ ലീ​വി​ൽ പോ​യി. അ​ക്കാ​ല​ത്താ​ണ് ഒ​രു പി.​എ​ഫ് ലോ​ണി​ൽ ‘ജോ​ൺ’ ഷൂ​ട്ടി​ങ് തു​ട​ങ്ങി​യ​ത്. 35 വ​ർ​ഷ​ക്കാ​ല​ത്ത് എ​ഴു​തി​യ ച​ല​ച്ചി​ത്രസം​ബ​ന്ധി​യാ​യ ലേ​ഖ​ന​ങ്ങ​ൾ മൂ​ന്ന് പു​സ്ത​ക​ങ്ങ​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ആ ​നീ​ണ്ട അ​വ​ധി​ക്കാ​ലം വ​ഴി​യൊ​രു​ക്കി.

2018ൽ ​‘ജോ​ൺ’ ഷൂ​ട്ടി​ങ് തു​ട​ങ്ങി​യ​പ്പോ​ൾ കോ​ഴി​ക്കോ​ട്ടെ എ​ല്ലാ ഷെ​ഡ്യൂ​ളു​ക​ളി​ലും ഒ​രാ​വേ​ശ​മാ​യി ന​ന്ദ​ൻ ഒ​പ്പം നി​ന്നു. അ​വ​നു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും. ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലെ ലൊ​ക്കേ​ഷ​നി​ലാ​യി​രു​ന്നു ന​ന്ദ​ന് ന​ന്ദ​നാ​യി​ത്ത​ന്നെ അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്ന ഭാ​ഗം. അ​വി​ടെ ഒ​ഡേ​സ സ​ത്യ​ൻ അ​നു​സ്മ​ര​ണ ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഒ​രു​ക്കം ന​ട​ക്കു​ന്ന വേ​ള​യി​ൽ ജോ​ൺ എ​ബ്ര​ഹാ​മി​നെ വി​ഗ്ര​ഹ​വ​ത്ക​രി​ക്കു​ന്ന​തി​നെ ചോ​ദ്യംചെ​യ്ത് സം​ഘാ​ട​ക​രോ​ട് ക​ല​ഹി​ക്കു​ന്ന ന​ന്ദ​നാ​യാ​ണ് അ​വ​ന് അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​തി​ന്റെ പ​ല ടേ​ക്കു​ക​ൾ ‘ജോ​ൺ’ ശേ​ഖ​ര​ത്തി​ൽ ഇ​പ്പോ​ഴു​മു​ണ്ട്.

ദീ​ദി ബ്രീ​ഫ് ചെ​യ്ത ഡ​യ​ലോ​ഗു​ക​ൾ തെ​റ്റി​ച്ച് സ്വ​ന്തം മ​നോ​ധ​ർ​മ​മ​നു​സ​രി​ച്ച് അ​വ​ൻ സ​ന്ദ​ർ​ഭ​ത്തി​ൽ ജീ​വി​ച്ചു. പ​ല​പ്പോ​ഴും രോ​ഷം​കൊ​ണ്ട് ഡ​യ​ലോ​ഗ് വ​ന്നി​ല്ല. ക​ട്ട് പ​റ​ഞ്ഞി​ട്ടും നി​ർ​ത്തി​യി​ല്ല. തെ​റി​ച്ചു​പ​റ​യ​ൽ ഒ​രു ന​ന്ദ​ൻക​ല​ ത​ന്നെ​യാ​യി​രു​ന്നു. ന​ന്ദ​ൻ അ​ത് ആ​സ്വ​ദി​ച്ചു. സ്നേ​ഹംകൊ​ണ്ട് അ​വ​ന്റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. സി​നി​മ പൂ​ർ​ത്തി​യാ​കാ​ൻ അ​വ​ൻ കാ​ത്തി​രു​ന്നു. വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രു​ന്നു, അ​ഭി​ന​യി​ച്ച ഭാ​ഗ​ങ്ങ​ളെ​ങ്കി​ലും ഒ​ന്നും കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ. ഒ​ടു​വി​ൽ എ​ഡി​റ്റ​ർ അ​പ്പു ഭ​ട്ട​തി​രി ‘ജോ​ണി’​ന്റെ ആ​ദ്യ ട്രെ​യി​ല​ർ ക​ട്ട് ചെ​യ്ത​പ്പോ​ൾ ഞാ​ന​ത് ആ​ദ്യം കാ​ണി​ച്ചു​കൊ​ടു​ത്ത​ത് ന​ന്ദ​നാ​യി​രു​ന്നു. ട്രെ​യി​ല​റി​ൽ സ്വ​ന്തം വേ​ഷം ക​ണ്ട് അ​വ​ന് തൃ​പ്തി​യാ​യി: “ഇ​നി മ​രി​ച്ചാ​ലും പ്ര​ശ്ന​മി​ല്ല.’’

 

എം.പി. വീരേന്ദ്രകുമാർ, കാനം രാജേന്ദ്രൻ

അ​ധി​ക​കാ​ലം ന​ന്ദ​ൻ പി​ന്നെ പി​ടി​ച്ചു​നി​ന്നി​ല്ല. വ​ണ്ടി​യി​ടി​ച്ചു​ള്ള ര​ണ്ട് അ​പ​ക​ട​ങ്ങ​ൾ അ​തി​ജീ​വി​ച്ച്, ഒ​ടി​ഞ്ഞ കൈ​യുംവെ​ച്ച് ന​ന്ദ​ൻ അ​വ​സാ​നകാ​ല​ത്ത് അ​ടി​വാ​ര​ത്തി​ന​ടു​ത്ത് താ​മ​ര​ശ്ശേ​രി​യി​ൽ ഒ​രു പാ​ലി​യേ​റ്റി​വ് കെ​യ​ർ സെ​ന്റ​റി​ലും പി​ന്നെ തേ​ഞ്ഞി​പ്പ​ല​ത്ത് ഒ​രു വാ​ട​കവീ​ട്ടി​ലും അ​ന്തേ​വാ​സി​യാ​യി. ദീ​ർ​ഘ​കാ​ല​ത്തെ കോ​ഴി​ക്കോ​ട​ൻ ലോ​ഡ്ജ് ജീ​വി​തം അ​വ​സാ​നി​ക്കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. ഒ​രോ​ർ​മ​ക്ക് തി​രി​ച്ചു​വ​ന്ന് ക​യ​റാ​വു​ന്ന പ​ഴ​യ മി​ഠാ​യി​ത്തെ​രു​വ് മ​രി​ച്ചു എ​ന്ന തി​രി​ച്ച​റി​വോ​ടെ അ​വ​ൻ മി​ഠാ​യി​ത്തെ​രു​വ് വി​ട്ടു. ‘ജോ​ൺ’ മു​ഴു​വ​നാ​യും കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ൽ പി​ന്നെ​യും നി​ര​ന്ത​രം വി​ളി​ച്ചു. പി​ന്നെ ആ ​ഫോ​ൺ നി​ശ്ച​ല​മാ​യി.

2019ന്റെ ​കേ​ര​ള​പ്പി​റ​വി നാ​ൾ ആ​യി​രു​ന്നു അ​വ​ന്റെ മ​ര​ണം. മാ​തൃ​ഭൂ​മി​യു​ടെ പു​തി​യ പ​ത്രാ​ധി​പ​രാ​യി മ​നോ​ജ് കെ. ​ദാ​സ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ദി​വ​സ​മാ​യി​രു​ന്നു മ​ര​ണം. പു​തി​യ പ​ത്രാ​ധി​പ​രു​ടെ ആ​ദ്യ മീ​റ്റി​ങ് തു​ട​ങ്ങാ​നി​രി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ന​ന്ദ​ന്റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് ആ​ർ​ട്ട് ഗാ​ല​റി​യി​ൽ എ​ത്തി​യ​ത്. അ​ച്ച​ടി​ക്ക​പ്പെ​ടാ​തെ പോ​യ അ​വ​ന്റെ അ​വ​സാ​ന​ത്തെ ക​ഥ, ‘ആ​ർ​ക്ക​റി​യാം’​ എ​ന്ന​പോ​ലെ അ​വ​ൻ ക​ണ്ണ​ട​ച്ചു കി​ട​ന്നു.

പി​റ്റേ​ന്ന് പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നു: എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നു​മാ​യി​രു​ന്ന എ. ​ന​ന്ദ​കു​മാ​ര്‍ (63) അ​ന്ത​രി​ച്ചു. 1956ല്‍ ​പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ത​ച്ചി​റ​യി​ൽ ജ​നി​ച്ചു. അ​ച്ഛ​ൻ ചി​ത്ര​കാ​ര​നാ​യ കെ. ​മാ​ധ​വ​വാ​രി​യ​ർ, അ​മ്മ മാ​ധ​വി വാ​ര​സ്യാ​ർ. കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​രബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വാ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ബോം​ബെ ജീ​വി​തകാ​ല​ത്ത് ‘മാ​തൃ​ഭൂ​മി’​യി​ൽ തു​ട​ർ​ച്ച​യാ​യി സാ​മ്പ​ത്തി​ക നി​രീ​ക്ഷ​ണ​ങ്ങ​ൾ എ​ഴു​തി​പ്പോ​ന്നി​രു​ന്നു.

1985ൽ ​ഇ​റ​ങ്ങി​യ ‘ഊ​ണും ബോ​ണ​സും ചി​ല കൈ​പ്പി​ഴ​ക​ളും’​ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന് പു​റ​മെ ‘എ. ​ആ​ര്‍. റ​ഹ്മാ​ന്‍ ജീ​വി​തം, സം​ഗീ​തം, സി​നി​മ’, ‘പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും’, ‘പേ​ഴ്‌​സ​ന​ല്‍ ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ ട്ര​ബി​ള്‍ ഷൂ​ട്ടി​ങ് റി​പ്പ​യ​ര്‍ ആ​ൻ​ഡ് മെ​യി​ന്റ​ന​ന്‍സ് (ക​മ്പ്യൂ​ട്ട​ര്‍ കൃ​തി​ക​ള്‍) എ​ന്നീ കൃ​തി​ക​ൾ ര​ചി​ച്ചു . ‘ഘ​ടി​കാ​രം പ​റ​യു​ന്ന​തെ​ന്താ​ണ്’​ എ​ന്ന ടെ​ലി​ഫി​ലി​മിന്റെ ര​ച​ന ന​ന്ദ​ന്റേ​താ​യി​രു​ന്നു. 2019 ന​വം​ബ​ർ 2 ശ​നി​യാ​ഴ്ച പ​തി​നൊ​ന്നു മ​ണി​ക്ക് കൊ​ച്ചി ര​വി​പു​രം ശ്മ​ശാ​ന​ത്ത് ന​ന്ദ​ൻ അ​വ​സാ​ന​മാ​യി മ​ര​ണ​ത്തി​ന്റെ കൈ​പ്പി​ഴ​യി​ൽ എ​രി​ഞ്ഞു.

 

നാടുഗദ്ദിക അവതരിപ്പിച്ചതിന്​ മധുമാഷെയും സംഘത്തെയും അറസ്​റ്റ്​ ചെയ്യു​േമ്പാൾ പ്രതിഷേധിക്കുന്ന എ. നന്ദകുമാർ

ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ, സാ​ഹി​ത്യ​ത്തെ കു​ത്ത​നെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ന​മ്മു​ടെ ഏ​തെ​ങ്കി​ലും ആ​ഴ്ച​പ്പ​തി​പ്പു​ക​ൾ ന​ന്ദ​നെ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ഒ​രെ​ഴു​ത്തു​കാ​ര​നാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടോ? ഇ​ല്ല. മ​രി​ച്ച​പ്പോ​ഴെ​ങ്കി​ലും ‘ഇ​താ ഇ​ങ്ങ​നെ ഒ​രു എ​ഴു​ത്തു​കാ​ര​ൻ’​ഇ​വി​ടെ ജീ​വി​ച്ചി​രു​ന്നു എ​ന്ന് ആ​രെ​ങ്കി​ലും ഒ​രു ഓ​ർ​മ​യെ​ങ്കി​ലും കൊ​ടു​ത്തി​ട്ടു​ണ്ടോ? ഇ​ല്ല. അ​താ​ണ് ന​മ്മു​ടെ സാ​ഹി​ത്യ ച​രി​ത്ര​ത്തി​ലെ അ​ധി​കാ​രവ്യ​വ​സ്ഥ. അ​തെ​ന്നും ‘കൂ​ടു​ത​ൽ തു​ല്യ​ർ’​പ​ങ്കി​ട്ടെ​ടു​ക്കു​ന്ന ഒ​രു ജാ​തി​മ​ണ്ഡ​ല​മാ​ണ്. അ​തൊ​രു അ​ധി​കാ​ര​ത്തി​ന്റെ തി​ര​ഞ്ഞെ​ടു​പ്പാ​ണ്.

ഒ​ന്നു​മ​റി​യി​ല്ല

എ. ​ന​ന്ദ​കു​മാ​ർ ചി​ത്രീ​ക​ര​ണം: കെ.​എ​ൻ. അ​നി​ൽ

1988. ഞാ​ൻ എ​റ​ണാ​കു​ള​ത്തു​നി​ന്നും മ​ദ്യ​പി​ച്ച് അ​വ​ശ​നാ​യി ഒ​രു പ​ച്ച ബ​സി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര​ചെ​യ്യു​ക​യാ​ണ്. ബ​സി​ന്റെ ചി​ല്ലു​വാ​തി​ലി​ലൂ​ടെ ചി​ത​റി​യ ദൃ​ശ്യ​ങ്ങ​ൾ എ​നി​ക്ക് കാ​ണാം. വ​ണ്ടി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ലു​വ​യി​ലെ​ത്തി​യ​പ്പോ​ൾ പ​ച്ച​ച്ച നീ​ല​ച്ച പൂ​ക്ക​ൾ വി​ട​രു​ന്ന സാ​രി​യു​ടു​ത്ത ഒ​രു പെ​ൺ​കു​ട്ടി എ​ന്റെ സീ​റ്റി​ന്റെ അ​രി​കി​ൽ വ​ന്നി​രു​ന്നു. പാ​ലം ക​ട​ന്ന​പ്പോ​ൾ പെ​രി​യാ​റി​ന്റെ ഗ​ന്ധം ഞാ​ൻ അ​റി​ഞ്ഞു.

‘‘പെ​രി​യാ​റെ പെ​രി​യാ​റെ

പ​ർ​വ​ത​നി​ര​യു​ടെ പ​നി​നീ​രെ’’

വ​ണ്ടി​യു​ടെ ചി​ല്ലു​വാ​തി​ൽ മാ​റ്റി​യ​പ്പോ​ൾ കാ​റ്റി​ന്റെ സു​ഗ​ന്ധം. വ​ണ്ടി ഒാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. കോ​ണി​ച്ച കാ​ൽ​വെ​ച്ച എ​നി​ക്ക് ഭ​യം. എ​ന്റെ കാ​ൽ​മു​ട്ടു​ക​ൾ അ​റി​യാ​തെ ത​ട്ടി​യാ​ലോ. ഓ​രോ ചാ​ട്ട​ത്തി​ലും വാ​ഹ​ന​ത്തി​ന്റെ ഗ​തി​വി​ഗ​തി​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ചി​ല്ലു​വാ​തി​ലി​ന്റെ ഇ​ട​യി​ലൂ​ടെ കാ​റ്റി​ന് അ​നു​സൃ​ത​മാ​യി ​ പ്ര​കൃ​തി ഓ​ടി​മ​റ​യു​ന്നു. ഞാ​ൻ ത​ല​കു​നി​ച്ചി​രി​ക്കു​ന്നു, ഒ​രു വി​ഡ്ഢി കോ​മാ​ളി​യെ​പ്പോ​ലെ.

 

‘‘പു​രി​ക​ങ്ങ​ൾ​ക്ക് താ​ഴെ പൂ​ക്കു​ന്ന

നി​ന്റെ​യൊ​രു സ​ന്ധ്യ​യി​ൽ

വീ​ണി​നി ഞാ​ൻ ഉ​റ​ങ്ങ​ട്ടെ’’

വ​ണ്ടി തൃ​ശൂ​ർ സ്റ്റാ​ൻ​ഡി​ൽ ക​യ​റി. എ​നി​ക്ക് മൂ​ത്രം ഒ​ഴി​ക്ക​ണം. ഒ​രു കു​പ്പി മി​ന​റ​ൽ​വാ​ട്ട​ർ വാ​ങ്ങി. ഞാ​ൻ ജ​ലം എ​ന്റെ അ​ണ്ണാ​ക്കി​ലേ​ക്ക് ഒ​ഴി​ച്ചു. ഒ​രു സി​ഗ​ര​റ്റ് ആ​ ഞ്ഞു​വ​ലി​ച്ചു. വ​ണ്ടി​യി​ലേ​ക്ക് ചാ​ടി.

‘‘ഏ​ട്ടാ കു​റ​ച്ച് വെ​ള്ളം ത​രോ’’

ഞാ​ൻ ജ​ല​ത്തി​ന്റെ കു​പ്പി അ​വ​ൾ​ക്ക് നേ​ർ​ക്കു​നീ​ട്ടി. പ​രി​ഭ്ര​മ​ത്തി​ന്റെ ആ​കാ​ശ​ത്തി​ൽ​നി​ന്നും ജ​ലം അ​വ​ളു​ടെ നെ​ഞ്ചി​ലേക്ക്​ വീണു.വ​ണ്ടി ഓ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ ഞാ​ൻ അ​വ​ളോ​ട് ചോ​ദി​ച്ചു, ‘‘എ​ന്താ പേ​ര്?’’ അ​വ​ൾ കോ​ണി​ച്ച മു​ഖ​ത്തോ​ടു​കൂ​ടി പ​റ​യു​ക​യാ​ണ്: ‘‘ഒ​ന്നു​മ​റി​യി​ല്ല.’’

ഞാ​ൻ ചി​ല്ലു​ജ​നാ​ല​യി​ലൂ​ടെ പ്ര​കൃ​തി​യി​ലേ​ക്ക് നോ​ക്കി. ‘‘ഇ​വ​ൾ അ​ഹ​ങ്കാ​രി​ത​ന്നെ. ഒ​ന്നു​മ​റി​യി​ല്ല എ​ന്നൊ​രു പേ​രി​ല്ല​ല്ലോ. അ​പ്പോ​ൾ ഇ​വ​ൾ​ക്ക് എ​ത്ര​മാ​ത്രം ധാ​ർ​ഷ്ട്യം ഉ​ണ്ടാ​യി​രി​ക്ക​ണം.’’

ഞാ​ൻ മി​ണ്ടാ​തി​രു​ന്നു. നോ​ക്കാം. ഞാ​ൻ താ​ഴെ കി​ട​ക്കു​ന്ന എ​ന്റെ സ​ഞ്ചി​യി​ൽ​നി​ന്ന് മ​ദ്യം എ​ടു​ത്ത് കു​ടി​ച്ചു.

‘‘ഒ​രു തു​ള്ളി

ചാ​രാ​യ തു​ള്ളി

ഋ​തു​ല​ഹ​രി​ക​ൾ നൃ​ത്തം ചെ​യ്യും

ന​ക്ഷ​ത്ര തു​ള്ളി.’’

കു​പ്പി താ​ഴെ വെ​ച്ചു. മ​ദ്യ​ത്തി​ന്റെ മ​ണം​കൊ​​ണ്ടെ​ങ്കി​ലും ഇ​വ​ളു​ടെ അ​ഹം​ഭാ​വം തീ​ര​ട്ടെ. വ​ണ്ടി ഓ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.

വ​ണ്ടി കു​ന്ദം​കു​ള​മെ​ത്തി

‘‘ഒ​രു പു​ഷ്പം മാ​ത്ര​മെ​ൻ

പൂ​ങ്കു​ല​യി​ൽ നി​ർ​ത്താ​മെ​ൻ

ഒ​ടു​വി​ൽ നീ ​എ​ത്തു​​മ്പോ​ൾ

ചൂ​ടി​ക്കു​വാ​ൻ.’’

കാ​തി​ൽ അ​റി​യാ​തെ എ​ന്റെ മ​ന​സ്സി​ൽ ഒ​രു ഹാ​ർ​മോ​ണി​യം മീ​ട്ടി. ഞാ​ൻ അ​വ​ളോ​ട് ചോ​ദി​ച്ചു: ‘‘ഈ ​കു​ന്ദം​കു​ളം അ​റി​യോ? ഇ​താ​ണ് പ​ഴ​യ മ​ല​ഞ്ച​ര​ക്ക് കേ​ന്ദ്ര​ത്തി​ന്റെ സി​രാ​കേ​ന്ദ്രം.’’ ര​സ​ക​ര​മാ​യ സ​ന്ധ്യ. അ​പ്പോ​ൾ അ​വ​ൾ എ​ന്നോ​ട് പ​റ​യു​ക​യാ​ണ്: ‘‘എ​ല്ലാ പു​രാ​ത​ന ന​ഗ​ര​ങ്ങ​ളും ന​ഗ​രം​ത​ന്നെ, അ​ല്ലെ​ങ്കി​ൽ ന​ര​കം.’’

ഞാ​ൻ ഒ​രു സി​ഗ​ര​റ്റ് എ​ടു​ത്ത് ക​ത്തി​ച്ചു. ജ​നാ​ല​യി​ലൂ​ടെ അ​തി​ന്റെ പു​ക​ച്ചു​രു​ളു​ക​ൾ പ്ര​കൃ​തി​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞു. വ​ണ്ടി ഓ​ടി​​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. അ​വ​ൾ സ്വാ​ത​ന്ത്ര്യ​ത്തോ​ടു​കൂ​ടി കു​പ്പി​യി​ലെ ജ​ലം കു​ടി​ക്കു​ന്നു. സ​ഞ്ചി​യി​ൽ തി​രി​ച്ചു​വെ​ക്കു​ന്നു. വീ​ണ്ടും ഞാ​ൻ ചോ​ദി​ച്ചു: ‘‘എ​ന്താ പേ​ര്?’’

‘‘ഒ​ന്നു​മ​റി​യി​ല്ല.’’

അ​പ്പോ​ൾ ഞാ​ൻ ആ​ലോ​ചി​ച്ചു. മ​നു​ഷ്യ​ന് ഒ​ന്നു​മ​റി​യി​ല്ല എ​ന്ന പേ​രു​ണ്ടാ​യാ​ൽ എ​ന്താ​ണ് തെ​റ്റ്. ഈ ​ഭൂ​മി​യി​ൽ ഓ​രോ മ​നു​ഷ്യ​നും ഓ​രോ പേ​ര്. വ​ണ്ടി ഓ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഇ​പ്പോ​ൾ വ​ണ്ടി എ​ട​പ്പാ​ൾ എ​ത്തി​യി​രി​ക്കു​ന്നു. ഇ​ട​ത്തോ​ട്ട് നോ​ക്കി അ​വ​ളോ​ട് പ​റ​ഞ്ഞു: ‘‘അ​വി​ടെ പൊ​ന്നാ​നി​യാ​ണ്. എ​നി​ക്കി​പ്പോ​ൾ ‘പൂ​ത​പ്പാ​ട്ട്’ കേ​ൾ​ക്കാം.’’

‘‘അ​യ്യ​യ്യോ വ​ര​വ​മ്പി​ളി​പ്പൂ​ങ്കു​ല

മെ​യ്യി​ല​ണി​ഞ്ഞ ക​രിം​പൂ​തം

കാ​തി​ൽ പി​ച്ച​ള​തോ​ട​ക​ൾ തൂ​ക്കം

ക​ല​പ​ല പാ​ടും ദൈ​വ​ങ്ങ​ൾ.’’

എം. ​ഗോ​വി​ന്ദ​നെ ഓ​ർ​മി​ച്ചു.

‘‘നി​ൽ​ക്കു​ന്നു ഗാ​ന്ധി​ റോ​ഡി​ൽ

ക​യ​റി​പ്പോ​കു​ന്നു ഗോ​ഡ്സെ കാ​റി​ൽ.’’

ഓ​ർ​മ​വ​ള്ളി എ​ന്നെ കെ​ട്ടി​വ​രി​ഞ്ഞു ഉ​രു​ണ്ടു​ക​യ​റി​വ​ന്നു ‘രാ​ച്ചി​യ​മ്മ​യാ​യി’

ഉ​റൂ​ബേ രാ​ച്ചി​യ​മ്മ​ക്ക് എ​ന്തു സം​ഭ​വി​ച്ചു.

പൊ​ന്നാ​നി ച​രി​ത്ര​ഭൂ​മി​യാ​ണ്. ആ​രും ഒ​ന്നും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. അ​വ​ളു​ടെ മു​ഖ​ത്ത് ഒ​രു പു​ഞ്ചി​രി​പോ​ലു​മി​ല്ല. വ​ണ്ടി ഓ​ടി​​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. എ​ന്റെ ഉ​ള്ളി​ൽ കോ​പാ​ഗ്നി. ‘‘നീ ​എ​ന്താ​ണ് വി​ചാ​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നെ ക​ളി​യാ​ക്കു​ക​യാ​ണോ? ഒ​രാ​ൾ​ക്ക് ഒ​ന്നു​മ​റി​യി​ല്ല എ​ന്ന് പേ​രു​ണ്ടാ​കു​മോ?’’ അ​പ്പോ​ൾ അ​വ​ൾ ആ​ഹ്ലാ​ദ​ത്തി​ന്റെ പൂ​ക്ക​ൾ വി​ട​ർ​ത്തി എ​ന്നോ​ട് ചോ​ദി​ക്കു​ക​യാ​ണ്:

‘‘എ​ന്താ​ണ് പേ​ര്?’’

ഞാ​ൻ പ​റ​ഞ്ഞു: ‘‘ന​ന്ദ​കു​മാർ.’’

‘‘ആ ​വാ​ക്കി​​ന്റെ അ​ർ​ഥ​മെ​ന്താ​ണ്?’’

‘‘അ​ത് കൃ​ഷ്ണ​ന്റെ പ​ര്യാ​യ​മാ​ണ്.’’

വീ​ണ്ടു​മ​വ​ൾ കോ​ണി​ച്ച മു​ഖ​ത്തോ​ടു​കൂ​ടി എ​ന്നോ​ട് ചോ​ദി​ക്കു​ക​യാ​ണ്:

‘‘സ്വ​ന്തം പേ​രി​​ന്റെ അ​ർ​ഥ​മ​റി​യാ​ത്ത ഏ​ട്ടാ, എ​ന്തി​നാ എ​ന്റെ പേ​രി​നെ ചോ​ദ്യംചെ​യ്യു​ന്ന​ത്?’’

ഞാ​ൻ മൗ​ന​ത്തി​ന്റെ വൃ​ക്ഷ​ത്ത​ണ​ലി​ൽ. ചോ​ദ്യം ര​സ​ക​രം. ഇ​വ​ൾ മി​ടു​ക്കി.

വ​ണ്ടി ഓ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.

വ​ണ്ടി ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​ന്നി​ലെ​ത്തി. എ​ന്റെ ഉ​ള്ളി​ന്റെ ഉ​ള്ളി​ലു​ള്ള അ​ഹ​ന്ത വി​ട്ടു​മാ​റു​ന്നി​ല്ല. ഞാ​ൻ ​അ​വ​ളോ​ട് പ​റ​ഞ്ഞു.

‘‘ഇ​താ​ണ് സ​ർ​വ​ക​ലാ​ശാ​ല.’’

അ​പ്പോ​ൾ അ​വ​ൾ എ​ന്നോ​ട് പ​റ​യു​ക​യാ​ണ്:

‘‘ഇ​താ​ണ് മ​ന്ദ​ബു​ദ്ധി​ക​ളു​ടെ കേ​ന്ദ്രം.’’ ഞാ​ൻ ഉ​റ​ക്കെ ചി​രി​ച്ചു. ഇ​വ​ളെ നേ​രി​ടാ​ൻ എ​നി​ക്ക് വ​യ്യ. സ​ന്ധ്യ ക​ഴി​ഞ്ഞു. ഇ​രു​ണ്ടു​തു​ട​ങ്ങി.

‘‘ഇ​നി​യു​ള്ള കാ​ലം ഇ​തി​ലെ ക​ട​ക്കു​മ്പോ​ൾ

ഇ​തു​കൂ​ടി ഓ​ർ​മി​ച്ചു​കൊ​ൾ​ക.’’

ഒ​രു ഇ​രു​ണ്ട വെ​ട്ട​ത്തി​ൽ അ​വ​സാ​ന​ത്തെ ര​ശ്മി ചി​ല്ലു​വാ​തി​ലിലൂ​ടെ ഞ​ങ്ങ​ളു​ടെ, ഇ​രു​വ​രു​ടെ​യും നെ​ഞ്ചി​ൽ സ്പ​ർ​ശി​ച്ചു. ധൈ​ര്യം അ​വ​ലം​ബി​ച്ച് ക്ഷീ​ണി​ത​നാ​യ ഞാ​ൻ അ​വ​ളു​ടെ സാ​രി​ത്തു​മ്പു​കൊ​ണ്ട് മു​ഖം തു​ട​ച്ചു. ഒാ​ർ​മ എ​ന്നെ കൊ​ല്ലും.

‘‘നി​ങ്ങ​ളു​ടെ തു​ട​ക​ളി​ൽ

മു​ല​ക​ളി​ൽ

ചൂ​ടു​ള്ള മാം​സം കു​ടി​ക്കി​ൻ ര​സി​പ്പി​ൻ.’’

ഒ​രു ഇ​രു​ണ്ട വെ​ളി​ച്ച​ത്തി​ൽ വ​ണ്ടി കോ​ഴി​ക്കോ​ട്ടെ​ത്തി. ഒ​ര​ക്ഷ​രം​പോ​ലും ഉ​രി​യാ​ടാ​തെ ഞാ​ൻ ഇ​റ​ങ്ങി ഓ​ടി. റോ​ഡ് ക​ട​ന്ന് എ​തി​ർ​വ​ശ​ത്തെ മ​ദ്യ​ശാ​ല​യി​ൽ ക​യ​റി ഒ​രു മൂ​ളി​പ്പാ​ട്ട് പാ​ടി.

‘‘കാ​യ​ല​രി​ക​ത്ത് വ​ല​യെ​റി​ഞ്ഞ​പ്പോ​ൾ

വ​ള​കി​ലു​ക്കി​യ സു​ന്ദ​രി

പെ​ണ്ണു​കെ​ട്ടി​ന് കു​റി​യെ​ടു​ക്കു​മ്പോ​ൾ

ഒ​രു ന​റു​ക്കെ​ന്നെ ചേ​ർ​ക്ക​ണേ.’’

ഇ​ട​റി​യ കാ​ലു​ക​ളു​മാ​യി ഞാ​ൻ മ​ദ്യ​ശാ​ല​യി​ൽ​നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ ഒ​രു ഓ​ട്ടോഡ്രൈ​വ​ർ എ​ന്റെ കൈ​ക​ളി​ൽ പി​ടി​ച്ചു. അ​യാ​ൾ പ​റ​യു​ക​യാ​ണ്: ‘‘എ​ന്താ​ണ് സ​ഖാ​വേ കൂ​ടെ മ​ക​ളി​ല്ലേ...’’

അ​വ​ൾ എ​ന്റെ ഇ​ട​ത്തെ കൈ​യി​ൽ​നി​ന്ന് സ​ഞ്ചി പി​ടി​ച്ചു​വാ​ങ്ങി. ഞാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി.

അ​വ​ൾ എ​ന്നോ​ട് ചോ​ദി​ച്ചു:

‘‘എ​ന്താ പ​റ്റി​യ​ത്?’’

ഞാ​ൻ പ​റ​ഞ്ഞു: ‘‘എ​ന്റെ പേ​ര് ഒ​ന്നു​മ​റി​യി​ല്ല.’’

‘‘നി​ന്റെ​യോ?’’

‘‘ഒ​ന്നു​മ​റി​യി​ല്ല.’’

ന്നാ ​ഡ്രൈ​വ​റേ വ​ണ്ടി പോ​ട്ടേ.

=====

ക​ട​പ്പാ​ട്: എ. ​അ​യ്യ​പ്പ​ൻ, പി. ​ഭാ​സ്ക​ര​ൻ, അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ, രാ​ഘ​വ​ൻ മാ​ഷ്, എം.​എ​സ്. ബാ​ബു​രാ​ജ്, ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ, സ​ച്ചി​ദാ​ന​ന്ദ​ൻ, ഉ​റൂ​ബ്, ഇ​ട​ശ്ശേ​രി

(തു​ട​രും) 

Tags:    
News Summary - weekly literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.