കു​വെമ്പു​വി​​ന്റെ ചു​ട്ക്ക് ക​വ​ന​ങ്ങ​ൾ

ക​വി, നോ​വ​ലി​സ്റ്റ്, ചെ​റു​ക​ഥാ​കൃ​ത്ത്, നാ​ട​ക​കൃ​ത്ത്, ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ, സാ​ഹിത്യ നി​രൂ​പ​ക​ൻ തു​ട​ങ്ങി സാ​ഹി​ത്യ​ത്തി​​ന്റെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ കു​വെംപു എ​ന്ന തൂ​ലി​കാനാ​മ​ത്തി​ൽ പ്ര​ശ​സ്ത​നാ​യ കന്നട എ​ഴു​ത്തു​കാ​ര​ൻ ഡോ. ​കെ.വി. ​പു​ട്ട​പ്പ​ ‘മ​ന്ത്ര​വാ​ദം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ എ​ഴു​തി​യ ചു​ട്ക്ക് ക​വി​ത​ക​ളു​ടെ വി​വ​ർ​ത്ത​നംകു​വെംപു എ​ന്ന തൂ​ലി​കാനാ​മ​ത്തി​ൽ പ്ര​ശ​സ്ത​നാ​യ എ​ഴു​ത്തു​കാ​ര​നാ​ണ് ഡോ. ​കെ.വി. ​പു​ട്ട​പ്പ.​ കു​പ്പ​ള്ളി വെ​ങ്ക​ട​പ്പ പു​ട്ട​പ്പ​യെ​ന്നാ​ണ് മു​ഴു​വ​ൻ പേ​ര്. ക​ർ​ണാ​ട​ക​യി​ലെ ചി​ക്കമഗ​ളൂ​രു ജി​ല്ല​യി​ൽ 1904 ഡി​സം​ബ​ർ 29നാ​ണ്...

ക​വി, നോ​വ​ലി​സ്റ്റ്, ചെ​റു​ക​ഥാ​കൃ​ത്ത്, നാ​ട​ക​കൃ​ത്ത്, ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ, സാ​ഹിത്യ നി​രൂ​പ​ക​ൻ തു​ട​ങ്ങി സാ​ഹി​ത്യ​ത്തി​​ന്റെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ കു​വെംപു എ​ന്ന തൂ​ലി​കാനാ​മ​ത്തി​ൽ പ്ര​ശ​സ്ത​നാ​യ കന്നട എ​ഴു​ത്തു​കാ​ര​ൻ ഡോ. ​കെ.വി. ​പു​ട്ട​പ്പ​ ‘മ​ന്ത്ര​വാ​ദം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ എ​ഴു​തി​യ ചു​ട്ക്ക് ക​വി​ത​ക​ളു​ടെ വി​വ​ർ​ത്ത​നം

കു​വെംപു എ​ന്ന തൂ​ലി​കാനാ​മ​ത്തി​ൽ പ്ര​ശ​സ്ത​നാ​യ എ​ഴു​ത്തു​കാ​ര​നാ​ണ് ഡോ. ​കെ.വി. ​പു​ട്ട​പ്പ.​ കു​പ്പ​ള്ളി വെ​ങ്ക​ട​പ്പ പു​ട്ട​പ്പ​യെ​ന്നാ​ണ് മു​ഴു​വ​ൻ പേ​ര്. ക​ർ​ണാ​ട​ക​യി​ലെ ചി​ക്കമഗ​ളൂ​രു ജി​ല്ല​യി​ൽ 1904 ഡി​സം​ബ​ർ 29നാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. 1967ൽ ​ജ്ഞാ​നപീ​ഠ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്ക​പ്പെ​ട്ട കുവെംപു ഗോ​വി​ന്ദ പൈ​ക്കുശേ​ഷം രാ​ഷ്ട്ര​ക​വി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ ക​ന്ന​ട സാ​ഹി​ത്യ​കാ​ര​നാ​ണ്.

തി​ക​ഞ്ഞ മാ​ന​വി​ക​താ​വാ​ദി​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് 1958ൽ പ​ത്മ​ഭൂ​ഷ​ൺ പു​രസ്കാ​ര​വും 1988ൽ ​പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി ഇ​ന്ത്യ ആ​ദ​രി​ച്ചു. ‘‘ജ​യ ഭാ​ര​ത ജ​ന​നി​യ ത​നു​ജാ​തേ’’ എ​ന്ന കുവെംപുവി​​ന്റെ ക​വി​ത​യാ​ണ് ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തി​​ന്റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. രാ​മാ​യ​ണ​ത്തി​​ന്റെ പു​ന​ർ​വ്യാ​ഖ്യാന​മാ​യ കുവെംപുവി​​ന്റെ ശ്രീ ​രാ​മാ​യ​ണ ദ​ർ​ശ​ന​മെ​ന്ന കൃ​തി ആ​ധു​നി​ക ക​ന്ന​ട​യി​ലെ മ​ഹാ​കാ​വ്യ​മാ​യി കൊ​ണ്ടാ​ട​പ്പെ​ടു​ന്നു.

ക​വി, നോ​വ​ലി​സ്റ്റ്, ചെ​റു​ക​ഥാ​കൃ​ത്ത്, നാ​ട​ക​കൃ​ത്ത്, ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ, സാ​ഹിത്യ നി​രൂ​പ​ക​ൻ തു​ട​ങ്ങി സാ​ഹി​ത്യ​ത്തി​​ന്റെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ത​​ന്റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യു​ണ്ടാ​യി. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ, ശ്രീ​രാ​മ​ക​ൃഷ്ണ പ​ര​മ​ഹംസ​ർ തു​ട​ങ്ങി​യ​വ​രു​ടെ ജീ​വ​ച​രി​ത്ര​കാ​ര​ൻകൂ​ടി​യാ​യ കുവെംപുവി​​ന്റെ ആ​ത്മ​ക​ഥ​യാണ് ‘നെ​ന​പി​ന ദോ​ണി​യ​ല്ലി’ (ഓ​ർ​മ​യു​ടെ തോ​ണി​യി​ൽ). 1994 ന​വം​ബ​ർ 11ന് ​89ാ​മ​ത്തെ വ​യ​സ്സി​ൽ അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു. ക​ന്ന​ട​യി​ലെ പ്ര​മു​ഖ നോ​വലി​സ്റ്റ് പൂ​ർ​ണ​ച​ന്ദ്ര​തേ​ജ​സ്വി (1957-2007) കുവെംപുവി​​ന്റെ മ​ക​നാ​ണ്. 1929 മു​ത​ൽ 1956 വ​രെ മൈ​സൂ​രുവിലെ​യും ബംഗളൂരുവി​ലെ​യും വി​വി​ധ കോ​ള​ജുക​ളി​ൽ ക​ന്ന​ട ഭാ​ഷാ​ധ്യാ​പ​ക​നാ​യി ജോ​ലിചെ​യ്ത കുവെംപു 1956ൽ​ മൈ​സൂ​ർ സ​ർവ​ക​ലാ​ശാ​ല​യി​ൽ വൈ​സ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 1960ൽ വി​ര​മി​ച്ചു.

ക​ർ​ണാ​ട​ക​യി​ലെ ശി​വ​മൊഗ്ഗ​യി​ൽ ഭ​ദ്രാ​വ​തി താ​ലൂ​ക്കി​ലു​ള്ള കുവെംപു സ​ർ​വ​കലാ​ശാ​ല അ​ദ്ദേ​ഹ​ത്തി​​ന്റെ സ്മ​ര​ണ​ാർ​ഥം 1987ൽ ​സ്ഥാ​പി​ക്ക​പ്പെ​ട്ട​താ​ണ്. ‘മ​ന്ത്ര​വാ​ദം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കുവെംപു എ​ഴു​തി​യ ചു​ട്ക്ക് ക​വി​ത​ക​ളു​ടെ വി​വ​ർ​ത്ത​ന​മാ​ണ് ഇ​വി​ടെ പ്ര​കാ​ശി​ത​മാ​കു​ന്ന​ത്. ചു​ട്ക്ക് ക​വി​ത​ക​ളു​ടെ പ്ര​ഖ്യാ​ത​മായ ​ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാം ഒ​ത്തു​വ​രു​ന്ന​വ​യാ​ണ് കുവെംപുവി​​ന്റെയും ചു​ട്ക്ക് ക​വി​ത​കൾ. മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് താ​ൻ ജീ​വി​ച്ച കാ​ലത്തി​​ന്റെ സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ളെ അ​ദ്ദേ​ഹം ത​​ന്റെ ല​ഘു​ക​വ​ന​ങ്ങ​ളി​ലൂ​ടെ വി​ല​യി​രു​ത്തു​ക​യും വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

കു​ടുംബ​ജീ​വി​തം, ദാ​മ്പ​ത്യം, വി​ര​ഹം, പ്ര​ണ​യം, രാ​ഷ്ട്രീ​യം, യു​ദ്ധം, മാ​തൃ​ത്വം, സൗ​ഹൃ​ദം തുട​ങ്ങി വി​വി​ധ​ വി​ഷ​യ​ങ്ങ​ൾ കുവെംപു പ്ര​മേ​യ​മാ​യി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, മി​ക്ക ക​വ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന ഭാ​വം ഭ​ക്തി​യാ​ണ്. ഈ​ശ്വ​ര​നെ പ്ര​പ​ഞ്ച​ജീ​വി​ത​ത്തിന്റെ ​കേ​ന്ദ്ര​സ്ഥാ​ന​ത്ത് വെ​ച്ചുകൊ​ണ്ട് ധാ​ർ​മി​ക​ത​യി​ലും സ​ഹ​ജീ​വി​സ്നേ​ഹ​ത്തി​ലു​മൂന്നി​യ ജീ​വി​തം ന​യി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ് കു​വെംപു ചെ​യ്യു​ന്ന​ത്. അ​തോ​ടൊപ്പം ​ക​വി​യു​ടെ കാ​ലാ​തീ​ത​മാ​യ അ​ജ​യ്യ​ത​യും ആ​മു​ഖ​മാ​യി സ്ഥാ​പി​ക്കു​ന്നു​ണ്ട്.

‘‘ഭ​രണാ​ധി​കാ​ര​ത്തി​​ന്റെ വേ​ഗ​മേ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​മ്പോ​ഴും പ്ര​ഗ​ല്ഭ​നാ​യ ക​വി ത​​ന്റെ നേ​ട്ടം തു​ട​രു​ന്നു. രാ​പ്പ​ക​ൽ ച​ലി​ക്കു​ന്ന വി​വി​ധ ദൃശ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ക​വി ഭ​ഗ​വ​ദ്ദ​ർ​ശ​നാ​നു​സ​ന്ധാ​നം ന​ട​ത്തു​ന്നു. ഉ​ദാ​ഹ​ര​ണ​മാ​യി കരി​മ്പു​പാ​ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള റോ​ഡി​ലൂ​ടെ കാ​ർ നീ​ങ്ങു​മ്പോ​ൾ ക​രി​മ്പി​​ന്റെ മ​ഹാസ​മു​ദ്രം തി​ര​മാ​ല​ക​ളാ​യി നീ​ങ്ങു​ന്ന കാ​ഴ്ച കാ​ണാം. അ​പ്പോ​ൾ ‘‘ഓം ​ഇ​ക്ഷു​പ്പു​ഷ്പ ജഗ​ന്മ​തേ ന​മോ ന​മഃ’’ എ​ന്ന മ​ന്ത്രം ധ്യാ​നി​ക്കു​ന്നു. നി​മി​ഷാ​ർ​ധ​ത്തി​നു​ള്ളി​ൽ വെ​ള്ളം നി​റഞ്ഞ് ​വെ​ള്ളി​വെ​ളി​ച്ചം ചി​ത​റു​ന്ന ബി​ത്താ​ര ത​ടാ​കം (സ്വ​ർ​ഗീ​യ ത​ടാ​കം)​ പ്ര​ത്യ​ക്ഷ​മാവു​ക​യും ‘‘ഓം ​സ​രോ ചാ​രു ജ​ഗ​ന്മ​തേ ന​മോ ന​മഃ’’ എ​ന്ന് ജ​പി​ക്കു​ക​യുംചെ​യ്യു​ന്നു."

ക​വി​യു​ടെ അ​ധൃ​ഷ്യ​ത​യും ആ​ത്മീ​യമൂ​ല്യ​ങ്ങ​ളു​ടെ പ്ര​ഭാ​വ​വും ‘മ​ന്ത്ര​വാ​ദ’ത്തി​ന്റെ ആ​രം​ഭ​ത്തി​ൽത​ന്നെ ഇ​ങ്ങ​നെ വ്യ​ക്ത​മാ​ക്കി​യ​തി​നുശേ​ഷം ഉ​രു​വി​ടാ​നു​ള്ള മ​ന്ത്ര​ങ്ങ​ൾ വി​വ​രി​ക്കു​ന്നു. മ​ന്ത്ര​ങ്ങ​ളെ​ന്ന പ്ര​യോ​ഗ​ത്തി​ന് സൂ​ക്ത​ങ്ങ​ളെ​ന്നോ സൂ​ത്ര​വാ​ക്യ​ങ്ങ​​െളന്നോ ​ആ​ണ് അ​ർ​ഥം ക​ൽ​പി​ച്ചി​ട്ടു​ള്ള​ത്. ഭ​ക്തി കേ​ന്ദ്ര പ്ര​മേ​യ​മാ​ണെ​ങ്കി​ലും ഭൗ​തി​കജീ​വി​ത​ത്തി​​ന്റെ സു​ഘ​ടി​ത​ത്വ​വും ഭ​ദ്ര​ത​യും വി​ജ​യ​വു​മാ​ണ് കുവെംപുവി​​ന്റെ ക​വി​തക​ളു​ടെ ല​ക്ഷ്യം. അ​താ​യ​ത് ആ​ത്മീ​യ​ത​യെ​യും ഭൗ​തി​ക​ത​യെ​യും ജീ​വി​ത​ത്തി​​ന്റെ ഇരുപു​റ​ങ്ങ​ളാ​യാ​ണ് കുവെംപു കാ​ണു​ന്ന​ത്. മാ​ന​വമൈ​ത്രി​യു​ടെ സ​ന്ദേ​ശ​മാ​ണ് ആത്യ​ന്തി​ക​മാ​യി ഈ ​ക​വി​ത​ക​ൾ മു​ന്നോ​ട്ടുവെ​ക്കു​ന്ന​ത്.

ആ​ദി മ​ന്ത്രം:

ഓം ​സ​ർ​വ രൂ​പ​മ​യീം ദേ​വീ: സ​ർ​വം ദേ​വി​മ​യം ജ​ഗ​ത്

വി​ശ്വ​രൂ​പം ത്വം ​ന​മാ​മി പ​ര​മേ​ശ്വ​രീം.

ഓം ​ശ്രു​തി രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​ദൃ​ഷ്ടി രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​ദി​വ്യ രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​നി​ശാ രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​ധ്യാ​ന രൂ​പീ ജ​ഗ​ന്മാ​തേ ന​മോ ന​മഃ

ഓം ​വൃ​ക്ഷ ഭ​വ്യ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​പ​ക്ഷി മ​ധു​രേ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​സൂ​ര്യ​രൂ​പീ ജ​ഗ​ന്മാ​തേ ന​മോ ന​മഃ

ഓം ​ച​ന്ദ്ര​രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​ന​ഭോ​രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​ധ​ര രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​പു​ഷ്പ​രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​മേ​ഘരൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​നാ​ദ​രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​വൃ​ഷ്ടി രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

അ​ദ്രി​ഭ​വ്യ രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​ഇ​ക്ഷു പു​ഷ്പേ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​ഉ​ദ​യാ ദി​വ്യ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​അ​സ്താ​ര​മ്യ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​സ​രോ ചാ​രു ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​സു​ര​രൂ​പീ ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

ഓം ​സ​ർ​വ​ശ​ക്തി ജ​ഗ​ന്മാ​തേ ന​മോ​ന​മഃ

മ​ന്ത്ര​ങ്ങ​ൾ:

1

മി​ടി​ക്ക​യാ​ണെ​ൻ ഹൃ​ദ​ന്തം

അ​ല​ക​ട​ലി​ൻ തീ​ര സ​മാ​നം

സ​ജ്ജ​മാ​ക്കു​ന്നു ഞാ​ന​ണ​യും

കൊ​ടു​ങ്കാ​റ്റി​നെ നേ​രി​ടാ​ൻ

സ​ന്ദേ​ഹ​ങ്ങ​ള​ക​റ്റു​കെ​ന്ന​ജ-

ദൈ​മേ നി​ൻ പൗ​രു​ഷാ​ൽ

കാ​ത്തി​ടേ​ണ​മ​ന​വ​ര​തം

ഇ​ല്ല; സ​ന്ദേ​ഹ​മൊ​ഴി​ഞ്ഞെ​ന്നു​മേ!

അ​തൊ​ന്നേ നേ​ട്ട​മെ​ന്നെ​ണ്ണു​ന്നു

ഞാ​ൻ!

(സ​ന്ദേ​ഹി​യാ​ണു മ​നു​ഷ്യ​നെ​ന്നും സ​ന്ദേ​ഹ​ങ്ങ​ള​ക​റ്റാ​നു​ള്ള മാ​ർ​ഗമാ​ണ് ഈ​ശ്വ​ര​വി​ശ്വാസ​മെ​ന്നും മ​ന​സ്സി​ലാ​ക്കു​മ്പോ​ൾ സ​ന്ദേ​ഹി​യാ​യി​രി​ക്കു​ക എ​ന്ന​താ​ണ് ഈ​ശ്വ​ര​നി​ൽ വി​ല​യം പ്രാ​പി​ക്കാ​നു​ള്ള മാ​ർ​ഗമെ​ന്നും പ​റ​യു​ന്നു.)

 

2

അ​മ്മ​യു​ടെ മ​ടി​യി​ലു​റ​ങ്ങു​ന്നു ഞാ​ൻ

ഇ​ല്ല ഭ​യ​മെ​നി​ക്കൊ​രി​ക്ക​ലു​മ​ൽപ​വും

ഭ​യ​ത്തെ!

അ​മൃ​തപ്ര​വാ​ഹ​ത്തി​ലൊ​ഴു​കും

മൃ​തി​യെ ഭ​യ​പ്പെ​ടു​ന്ന​തെ-

ന്തി​നി​ന്നു ഞാ​ൻ!

(മ​ര​ണ​ഭ​യ​ത്തെ വെ​ല്ലാ​ൻ മാ​താ​വി​​ന്റെ മ​ടി​ത്ത​ട്ട​ല്ലാ​തെ മ​റ്റെ​ന്താ​ണ് ആ​ശ്ര​യ​മാ​യി​ട്ടുള്ള​ത്...)

3

അ​റി​യു​ന്നു ഞാ​ൻ

പാ​ഠ​ങ്ങ​ളേ​റെ പ​ഠി​പ്പി​ച്ചു നീ

​ക​തി​രോ​നു​ടെ കി​ര​ണ​ങ്ങ​ളേ-

റ്റൊ​ളി ചി​ത​റും മു​കു​രം പോ​ൽ

കാ​ണു​ന്നു ഞാ​നെ​നി​​െയ്ക്കാ​പ്പ​മാ​യ്

നി​ന്നെ​യു​മ​ക ക​മ​ല​ത്തി​ങ്ക​ലാ​യ്!

(ജീ​വി​തപാ​ഠ​ങ്ങ​ളാ​ണ് ഭ​ഗ​വാ​​ന്റെ അ​ക ക​മ​ല​ത്തി​ൽ ത​നി​ക്കൊ​പ്പം ഭ​ഗ​വാ​നെ​യും സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.)

4

മ​മ മാ​യാ​മാ​യ മ​ന-

മ​ന്ദി​രം ത​ന്നി​ലാ​യ്

ഉ​ദി​ച്ചീ​ടു​ക​യാ​യൊ​രു-

നൂ​റു ച​ന്ദ്ര​ന​ല​സ​മാ​യ്

മ​മ മാ​ന​സ പൊ​യ്ക-

യ​തൊ​ന്നി​ലാ​യ് ശ​ത-

സു​മ നി​ര​ക​ള​ണി ചേ​രു​ക​യാ​യ്!

(ഈ​ശ്വ​ര​സാ​ക്ഷാ​ത്കാ​ര​ത്തി​​ന്റെ ആ​ത്മീയാ​നു​ഭൂ​തി​യാ​ണ് വി​വ​ക്ഷി​തം.)

5

എ​​ന്റെ ചു​ണ്ടു​ക​ൾ

അ​ന​ന്ത​മാ​യ ചും​ബ​ന​ത്തി​​ന്റെ

പു​ഞ്ചി​രി​യാ​ണ്!

(ഈ​ശ്വ​ര സാ​ക്ഷാ​ത്കാര​ത്തി​​ന്റെ ആ​ത്മീയാ​നു​ഭൂതിപ്ര​സ​ര​ത്താ​ൽ ദീ​പ്ത​മാ​യ മ​നുഷ്യമ​ന​സ്സി​​ന്റെ ബ​ഹി​ർ​സ്ഫു​ര​ണ​മാ​ണ് മു​ഖ​ത്ത് പ്ര​ത്യ​ക്ഷ​മാ​കു​ന്ന മ​ന്ദ​സ്മി​തം.)

6

മു​ഖാ​ദി​യു​ടെ മ​ക​ന്

ഇ​ത്ര വ​ലി​യ മു​ഖ​മോ?

ലോ​ക​ബോ​ധ​ത്തി​ലാ​ന​ന്ദ-

മെ​പ്പൊ​ഴു​മ​മൂ​ർ​ത്ത​മാം

(മു​ഖാ​ദി​യു​ടെ (ബ്ര​ഹ്മാ​വി​​ന്റെ) മ​ക്ക​ൾ​ക്ക് എ​ന്തുമാ​ത്രം ആ​ന​ന്ദ​മാ​ണ്. (വ​ലി​യ മു​ഖം= വി​ട​ർ​ന്ന മു​ഖം) ഉ​ള്ളി​ൽ തി​ങ്ങു​ന്ന ആ​ന​ന്ദ​മ​ല്ലാ​തെ മ​റ്റെ​ന്താ​ണ​ത്!)

7

​ത​നു​വൊ​ന്നി​ൽ രോ​ഗാ​ണുപോ​ൽ

വ​ള​രും പാ​പ​ങ്ങ​ളെ​ന്നു​മേ!

മൃ​തി​യി​ൽ ത​നു നാ​ശ​മാ​ർ​ന്നി​ടും

വാ​ഴു​ന്നു പാ​പ​മ​തെ​പ്പൊ​ഴും

സ്നേ​ഹ സൗ​ഹൃ​ദ​മ​തേ

ഉ​യി​രി​ൻ വെ​ളി​ച്ച​മാ​യി​ടും!

അ​തുത​ന്നെ​യീ ഭു​വ​ന​ത്തി​ൻ

സ്ഥി​തി ത​ത്ത്വ​മ​റി​ക നാം!

(​പാ​പ​ങ്ങ​ൾ ശാ​ശ്വ​ത​മാ​യ ഫ​ലംചെ​യ്യു​ന്ന​തി​നാ​ൽ അ​തി​ൽനി​ന്നു​ള്ള നി​വൃ​ത്ത​ിക്കായാ​ണ് ജീ​വി​ത​ത്തി​ൽ യ​ത്നി​ക്കേ​ണ്ട​ത്. സ്നേ​ഹ​വും സൗ​ഹൃ​ദ​വു​മാ​ണ് ജീ​വി​ത​ത്തി​​ന്റെ സ്ഥാ​യീഭാ​വം.)

8

ശ​താ​നു​രൂ​പി​യാം സൗ​ന്ദ​ര്യ​മേ.

നി​റ​യ്ക്ക​ണം നീ​യെ​ന്നു​ള്ളം

ക​ടാ​ക്ഷ വ​ർ​ഷ​ങ്ങ​ളാ​ൽ

ഹേ! ​സ​ത്യ​രൂ​പി​യാം സൗ​ന്ദ​ര്യ​മേ

നി​റ​യ്ക്ക നീ​യെ​ൻ മ​ന​താ​രി​ൻ

മ​ധു കും​ഭം മ​തി​വ​രേ​ക്കു​മേ!

(സൗ​ന്ദ​ര്യാ​ത്മ​ക​വും സ​ത്യ​രൂ​പി​യു​മാം മ​ന​സ്സ് സ്നേ​ഹ​ത്തി​​ന്റെ മ​ധു കും​ഭ​ങ്ങ​ളാ​ൽ നിറ​യ്ക്ക​പ്പെ​ട​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു.)

9

ഇ​ല്ല​യാ​രു​മെ​ന്ന​ക​ക്കാ​മ്പി​ലെ​പ്പൊ​ഴും

നീ​യാ​ണെ​ന്ന​ക​പ്പൊ​രു​ൾ നി​ത്യ​വും!

അ​റി​വ​തി​ല്ല നി​ൻ കാം​ക്ഷി​ത​മൊ​ന്നു​മേ!

നി​റ​യു​ന്നു പ​റ്റെ നീ​യെ​ന്നി​ലെ​ങ്കി​ലു-

മ​റി​യി​യാ​തു​ഴ​ലു​ന്നു അ​ക​ലെ​യാ​യെ​പ്പൊ​ഴും

ഏ​റും ക​ദ​ന​ത്താ​ൽ തെ​ളി​യു​മ്പോ​ളെ​ൻ-

മ​നം നി​റ​യു​ന്നു നി​ത്യ​മാം പൊ​രു​ളി​ൻ വെ​ളി​ച്ച​വും!

10

നോ​വാ​ണു​യ​ർ​ച്ച

ഭ്രാ​ന്ത​രാ​ണു നാം

​ദൈ​വ​ത്തി​ൻ നേ​ർ​ക്കെ​പ്പൊ​ഴും!

മ​തി മൃ​തി​ഭ​യം!

കാ​ര്യ​മാ​ക്ക​രു​തു​യി​രും

മൃ​തി​യു​മൊ​പ്പ​മാ​യ്

ക​ല: ആ​ത്മാ​വി​ൻ

തീ​റ്റ​യാ​ണെ​ന്ന​റി​യു​ക!

(ജ​നി​മൃ​തി​യെ​ച്ചൊ​ല്ലി​യു​ള്ള വേ​വ​ലാ​തി​ക​ൾ അ​സ്ഥാ​ന​ത്താ​ണ്. ഭ​ക്തി അ​ന്ധ​മാ​യി മാ​റു​ന്ന​ത് ജീ​വി​തര​തി​യി​ലാ​ണ്. സ​ർ​ഗാ​ത്മ​ക​ത​യാ​ണ് ആ​ത്മാ​നു​ഭൂ​തി​ക്കു​ള്ള മാ​ർ​ഗം.)

11

നൂറുകണക്കിന് മതഭക്തന്മാരുടെ

വിശ്വാസത്തേക്കാൾ

മാന്യന്മാരുടെ സന്ദേഹവാദത്തിൽ

ആത്മാർഥതയുണ്ട്!

അന്വേഷിയുടെ മനമെപ്പൊഴു-

സംശയത്തിനടിപ്പെടാം!

അറിയുന്നു പലതെങ്കിലു-

മേറും പടവുകളന്യമായ്!

(അന്ധമായ മതഭക്തിയെക്കാൾ യുക്തിവാദിയുടെ സന്ദേഹമാണ് അഭികാമ്യം. യുക്തിവാദിയുടെ അന്വേഷണാത്മകമായ മനസ്സാണ് പല പടവുകളേറാൻ ജീവിതത്തെ സഹായിക്കുന്നത്.)

12

നുണമാല കഴുത്തിലണിഞ്ഞ്

കള്ളനെ ഗുരുവാക്കി

പാവപ്പെട്ടവ​ന്റെ സ്വർണം വഴിപാടാക്കി

വാഴുമൊരു കൂട്ടം മഠാധിപതി!

(നുണയും പരഹിംസയും മുഖമുദ്രയാക്കി വാഴുന്ന മഠാധിപതിമാർക്കു നേരെയുള്ള പരിഹാസവും വിമർശനവും)

13

നി​ന്റെ സൗന്ദര്യം നിനക്കുള്ളതല്ല

അതു നി​ന്റെ ശിവനുവേണ്ടി

ശിവൻ സ്വയംഭൂവാണ്

നീയൊരു പുഷ്പവും

അരുത് മറവിയൊരിക്കലും

നീയൊരു വെറും പുഷ്പമാണ്!

(ഈശ്വരനു മുന്നിൽ അർച്ചിക്കപ്പെടേണ്ട വെറും പൂജാപുഷ്പം മാത്രമാണ് നീയെന്ന ബോധമാണ് അനിവാര്യമായിട്ടുള്ളത്. ജീവിതത്തി​ന്റെ നശ്വരതയെ വിശദീകരിക്കുന്നു.)

14

തുമ്പിക്കൈ തൊട്ടാൽ

തുമ്പിക്കൈയെന്നും

ചെവി തൊട്ടാൽ മതിലെന്നും

വയറ്റിൽ തൊട്ട് ചുമരെന്നും

പറഞ്ഞാൽ കുരുടൻ കാണില്ലേ?

(ഉത്തരം കാണും എന്നുതന്നെയാണ്. കാഴ്ച വെറും ബാഹ്യമല്ല. ആന്തരിക പ്രകൃതികൂടിയാണ്. അകക്കണ്ണുകൊണ്ട് കാണുമ്പോഴാണ് കാഴ്ച പൂർണമാകുന്നത്. വിവേചനവും വിവേകിതയുമാണ് പ്രധാനം.)

 

15

എന്താണ് സമയം?

ഞാനെന്ന് കതിരോൻ

വെളിച്ചത്തി​ന്റെ പ്രവാഹം!

എന്താണ് രാജ്യം?

ഞാനെന്ന് രാജൻ

ഞാനീ കറങ്ങും വസുധയെ

പുണരുകയാണെന്നാത്മാവിൽ

തെളിച്ചമാണദ്വയ കാന്തി പാരിൻ!

(സൂര്യ​ന്റെ വെളിച്ചത്തിനും രാജാവി​ന്റെ ഭരണത്തിനുമപ്പുറത്താണ് പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തിൽ കഴിയുന്ന മനുഷ്യ​ന്റെ ആത്മാവി​ന്റെ തെളിച്ചം.)

16

ആ പുൽത്തകിട് നീ കാണുന്നോ?

നോക്കൂ; ഈ പാറ നിശ്ചലമാണ്!

രണ്ടും സ്വർഗത്തിൻ തര ഭേദമാം.

(ചലവും അചലവുമാണ് പ്രതി. രണ്ടിലും സ്വർഗം കുടികൊള്ളുന്നു. സ്വർഗത്തെ സാക്ഷാത്കരിക്കുന്ന മനസ്സാണ് പ്രധാനം.)

17

ആരാണ് നിങ്ങൾ?

എന്താണ് നിങ്ങൾ?

നിങ്ങളെവിടെയോ

അവിടെത്തന്നെ തുടരുക.

കണ്ണിനു മുകളിലും താഴെയുമായി

ചുറ്റും നോക്കുക!

(സ്ഥിതിയിൽ ചുറ്റും കണ്ണോടിക്കുക. അപ്പോൾ പരിസരമറിയും. പരിസരമറിയുന്നോർക്കേ താൻ ആരെന്നും എന്തെന്നുമറിയൂ.)

18

കവിയുടെ ഹൃദയം:

അരങ്ങിലെത്തിക്കുന്നതും

യാഥാർഥ്യത്തോടെ വായിക്കുന്നതും

നീയാണ്!

സ്വപ്നാടക​ന്റെ കിന്നരമാണത്

കൈവെടിയരുത്.

(കിന്നരം വായിക്കുന്ന ഗന്ധർവ സമാനനാണ് കവി. കവിയെ അരങ്ങിലെത്തിക്കുന്നത് നീ (വായനക്കാരൻ?)യാണ്.)

19

നഗ്നമായ നിഴൽ സ്വാതന്ത്ര്യത്തി​ന്റെ

സ്വർഗമാണ്! അല്ലായ്കിൽ

അവസാനത്തെ പുരോഹിത​ന്റെ കുടൽ

അവസാനത്തെ രാജാവി​ന്റെ തൊണ്ടയിലാണ്!

(സ്വാതന്ത്ര്യം ജന്മസിദ്ധമാണ്. പുരോഹിത​ന്റെയും രാജാവി​ന്റെയും ഔദാര്യമല്ല. അവർ പരസ്പരം കൊന്നു തിന്നുന്ന അസ്വതന്ത്രരാണ്. പാരതന്ത്ര്യം വിതച്ച് പാരതന്ത്ര്യം കൊയ്യുന്നവർ.)

20

സൗന്ദര്യം ലോലമാണ്;

കവി വെണ്ണയും

രണ്ടും ഉരുകിയൊഴുകുന്നു!

കവി അഗ്നിയാണ്

സൗന്ദര്യം എണ്ണയും!

(കവിയും സൗന്ദര്യബോധവും: പരസ്പര പൂരകങ്ങളാണ് രണ്ടും.)

21

എന്തിനു നീ എന്നിൽ നിന്നുമോടിപ്പോയി

രാഹു നിങ്ങളുടെ പിറകിലാണോ?

അകലേക്കകലേക്ക് പിറവികൾ പിന്നിട്ട്

ഇരുട്ടും വെളിച്ചവും പിന്തുടർന്നെങ്ങോട്ടാണീ-

യജ്ഞാതമാം യാത്ര!

(രാഹു പിടികൂടുമെന്ന ചിന്തയോടെ മനുഷ്യൻ പ്രതിബന്ധങ്ങളെ തരണംചെയ്ത് മുന്നോട്ടുപോകുന്നു. ഈ യാത്രയുടെ ലക്ഷ്യമെന്തെന്ന് കവി ആശ്ചര്യപ്പെടുന്നു.)

22

ദാഹത്തി​ന്റെ കടലിൽ

മുങ്ങിത്താഴുന്ന കവിയുടെ

കണ്ണുകളിൽനിന്ന്

കണ്ണീരി​ന്റെ നിലയ്ക്കാത്ത പ്രവാഹം!

(ദാഹത്തി​ന്റെ കടൽ സംസാരസാഗരം തന്നെയാണ്. ശോകത്തിൽനിന്ന് ശ്ലോകമുണ്ടാകുന്നു എന്ന കവിവാക്യത്തി​ന്റെ മാറ്റൊലി.)

23

ചിരിച്ചുകൊണ്ടിരിക്കുന്ന

അമ്മായിഅമ്മയുടെ മകൾ

കണ്ണീർ തടാകത്തിൽ

വീണ്ടും വീണ്ടും പുഞ്ചിരിച്ചു.

(കുടുംബത്തിലെ നിസ്സഹായതയുടെ സൂചന. അമ്മായിഅമ്മയുടെ ചിരി മരുമകൾക്ക് കണ്ണീർ. എന്നാൽ കണ്ണീർക്കടലിൽ നടുവിലും എല്ലാം ഒതുക്കി ചിരിക്കേണ്ടിവരുന്ന നിസ്സഹായതക്ക് പ്രപഞ്ചത്തോളം വിശാലതയുണ്ട്.)

24

നീ​ലഭാ​വം നോ​ക്കൂ

രൂ​പ​ത്തി​ൻ നി​ഴ​ല​ല്ല​ത്

ഭാ​വം സ്ഥി​ര​മാ​ണെ​പ്പൊ​ഴും!

ഉ​യി​രൊ​രു ക​ളി​പ്പാ​ട്ട​മാ​ണ-

ന​വ​ര​ത​മ​താ​ടു​ന്നു ദോ​ല​കംപോ​ൽ

ത​ത്ത്വ​മ​സി.

(ഈ​ശ്വ​ര​ൻ ഒ​ന്നി​​ന്റെ​യും നി​ഴ​ല​ല്ല: സ്ഥി​ര​മാ​യി അ​ത് ന​മ്മി​ലു​ണ്ട്. പ​രി​വ​ർ​ത്ത​നവി​ധേയ​മാ​യ ജീ​വി​ത​ത്തി​ൽ ഈ ​സ്ഥി​ര​ത്വ​ത്തെ അ​റി​യു​ന്ന​വ​നേ പ​ര​നെ ഉ​ൾ​ക്കൊ​ള്ളാ​നാകൂ.)

25

നെഞ്ചിലൊരമ്പ്:

തൊണ്ട തുളയ്ക്കുന്ന

ശബ്ദത്തിൽ

പഞ്ച പ്രാണനിലൊരൂത്ത്

കവിയൊരു വിരാഗിയാണ്.

(ലോകത്തി​ന്റെ നെഞ്ചിലമ്പ് തറയ്ക്കുന്ന, പഞ്ചപ്രാണനെ ഭേദിക്കുന്ന ശബ്ദമാകാൻ വിരാഗിയായ കവിക്കേ പറ്റൂ. കവിയുടെ വിമർശനസിദ്ധി വ്യംഗ്യം.)

 

26

വിവാഹത്തി​ന്റെ വീണ്ടും

ഒരു വർഷംകൂടി കഴിഞ്ഞു

നമ്മുടെ സന്തോഷം ഒരിക്കലും

അവസാനിക്കാതിരിക്കട്ടെ!

കരുണാമയനാം മഹാപുരുഷ

ചരണതലമനവരതം

നമസ്കൃത്യഃ

(ദാമ്പത്യത്തിന്റെ സന്തോഷം നീണാൾ നിലനിൽക്കാൻ മഹാപുഷ​ന്റെ അനുഗ്രഹത്തിനായി ഒരു മന്ത്രം. ജീവിതത്തി​ന്റെ അടിസ്ഥാനമാത്രയായ കുടുംബത്തിന് ക്ഷേമം നേരുന്നു.)

27

ഞാൻ പടുത്ത കെണി

അറിയാതിരിക്കാൻ

എന്നെ വീഴ്ത്തരുത്

സ്വയം വീഴട്ടെ ഞാൻ!

(തെറ്റുകളുടെ ഫലം സ്വയം അനുഭവിക്കുന്നതാണുചിതം. അനുഭവമാണ് ഉത്തമ ഗുരു.)

28

സംസാരം എ​ന്റെ കലയാണ്

നിശ്ശബ്ദത എ​ന്റെ വീടാണ്.

(പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളുടെ ബഹിർസ്ഫുരണമാണ് കവിത എന്ന നിർവചനത്തി​ന്റെ മറ്റൊരു രൂപം.)

(തുടരും)                                     

Tags:    
News Summary - weekly literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.