തിരുവനന്തപുരത്ത് വീണ്ടുമൊരു സിനിമാക്കാലംകൂടി വരുകയാണ് -അന്താരാഷ്ട്ര ചലച്ചിേത്രാത്സവ ദിനങ്ങൾ. കേരളത്തിലങ്ങോളമിങ്ങോളമുള്ള സിനിമാപ്രേമികൾക്ക് ഇൗ ദിവസങ്ങൾ ആഹ്ലാദത്തിന്റെയും ഒത്തുചേരലിന്റെയും വേളയാണ്. അതിനേക്കാൾ, നല്ല സിനിമ കാണുക എന്ന അടങ്ങാത്ത ത്വരയെ തൃപ്തിപ്പെടുത്താനുള്ള കാഴ്ചയുടെ വിരുന്നുതേടൽകൂടിയാണ്. ചലച്ചിത്രോത്സവത്തിനൊപ്പം, നല്ല സിനിമക്കൊപ്പം നിൽക്കാൻ മുെമ്പന്നപോലെ ശ്രമിക്കുകയാണ് ഇൗ ലക്കത്തിലും ആഴ്ചപ്പതിപ്പ്.
സിനിമ ഒരിക്കലും വിനോദത്തിന്റെ മാത്രം ഉപാധിയല്ലെന്ന് ആവർത്തിക്കേണ്ട കാര്യമില്ല. മൂലധനത്തിന്റെയും ആവിഷ്കാരത്തിന്റെയും ഇടപെടലിന്റെയും പല തലങ്ങൾ ഉൾച്ചേർന്ന ഏറ്റവും ശക്തമായ മാധ്യമത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അതിന്റെ പ്രാധാന്യം ആരും ആർക്കും പറഞ്ഞുനൽകേണ്ട കാര്യവുമില്ല. ഇൗ ചലച്ചിത്രോത്സവ സമയത്തും ചോദിക്കാനുള്ളത് ലളിതമായ കാര്യങ്ങളാണ്.
ലോകസിനിമയുടെ കാഴ്ചകൾക്കൊത്ത് സഞ്ചരിക്കാൻ മലയാളം കരുത്താർജിച്ചോ? അല്ലെങ്കിൽ മലയാള സിനിമ എത്രത്തോളം ഇന്റർനാഷനലാണ്?
അതിനേക്കാൾ ഉയരുന്ന ചോദ്യം, നമ്മുടെ സിനിമയെന്ന തൊഴിലിടം എത്രത്തോളം സ്ത്രീസൗഹൃദമാണ് എന്നാണ്? സ്ത്രീകൾക്ക് അവരുടെ എല്ലാ അന്തസ്സോടുംകൂടി, തുല്യതയുടെയും സമത്വത്തിന്റെയും മാനദണ്ഡങ്ങളിൽ ജോലിയെടുക്കാനാകുന്നുേണ്ടാ? ഇല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടടക്കം പറയുന്നു. അേപ്പാൾ സിനിമ എങ്ങനെ അകത്തും പുറത്തും സ്ത്രീപക്ഷ/ സ്ത്രീ സൗഹാർദമാക്കാം?
മൂലധനത്തിന്റെ താൽപര്യങ്ങൾക്ക് മലയാള സിനിമ വഴങ്ങുന്നുണ്ടോ? ജാതിയുടെ, നിറത്തിന്റെ, വർഗീയതയുടെ ചിട്ടപ്പെടലുകളെ മറികടക്കാൻ കഴിഞ്ഞോ? ഫാഷിസ്റ്റ് കാലത്ത് നമ്മുടെ സിനിമയും അഭിനേതാക്കളും എവിടെ നിൽക്കുന്നു? സിനിമ മാത്രമല്ല സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടും നിരവധി ചോദ്യങ്ങളുണ്ട്. അതിവിടെ നിരത്തേണ്ട കാര്യമില്ല. മലയാളത്തിൽ ശ്രദ്ധേയമായ പരീക്ഷണങ്ങളും ഇടപെടലുകളും എന്നും നടന്നിട്ടുണ്ട്. സംശയമില്ല. അതി ഗംഭീരമായ ഇടപെടലുകളും സിനിമയുടെ ഭാഷതന്നെ മാറ്റിയെഴുതുന്ന ആവിഷ്കാരങ്ങളും ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്.
പേക്ഷ, േപാരാ, തൃപ്തികരമല്ല എന്നാവും മിക്കതിനും ഉത്തരം. നമ്മുടെ വർത്തമാനകാലം സിനിമയിയിൽ സാമൂഹിക പ്രസക്തമായ, ജനപക്ഷ രാഷ്ട്രീയ ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്. ഭരണകൂടം കേവലം ‘േപ്രാപ്പഗണ്ട’ മാധ്യമം എന്ന തലത്തിൽ സിനിമയെ മാറ്റുന്നത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ആദ്യ ചിത്രത്തിലടക്കം കണ്ടു. ഭരണകൂടത്തിനെയും ഫാഷിസ്റ്റുകളെയും സംബന്ധിച്ച് സിനിമയുടെ റോൾ അതാണ്; അതിനപ്പുറം ഒന്നുമല്ല.
അതല്ലല്ലോ ജനങ്ങളുടെ കാര്യം. മർദിത ജനതക്ക് സിനിമ ‘മറ്റുപലതു’മാണ്. ആ മറ്റുപലതും ആവാൻ സിനിമക്ക് കഴിയെട്ട; പ്രത്യേകിച്ച് മലയാളത്തിലെ സിനിമകൾക്ക്. നല്ല സിനിമകൾ ജനങ്ങളെ നയിക്കുന്ന കാലമാണ് വരേണ്ടതും. സിനിമയെക്കുറിച്ച ചില ചർച്ചകൾക്ക് വേദിയാവുകയാണ് ഇത്തവണയും ആഴ്ചപ്പതിപ്പ്. ലക്ഷ്യം സുവ്യക്തമാണ് -നല്ല സിനിമകൾ വരണം, അത് നമ്മുടെ കാഴ്ചയെയും ശീലങ്ങളെയും തിരുത്തിയെഴുതണം.എല്ലാ സിനിമാ പ്രേമികൾക്കും നല്ല സിനിമകൾ ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.