ഇത്യോപ്യയില്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയ കുട്ടികളുടെ മോചനം പൂര്‍ത്തിയായില്ല


ആഡിസ് അബബ: പടിഞ്ഞാറന്‍ ഇത്യോപ്യയിലെ ഗാംബെലയില്‍ ആക്രമികള്‍ തട്ടിക്കൊണ്ടുപോയ കുട്ടികളില്‍ നിരവധി പേരെ സൈനിക നീക്കത്തിനു ശേഷവും തിരികെ ലഭിച്ചില്ളെന്ന് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസമാണ് ദക്ഷിണ സുഡാനില്‍നിന്നത്തെിയ ആക്രമികള്‍ 208 ഇത്യോപ്യന്‍ ആദിവാസികളെ വധിക്കുകയും 133 കുട്ടികളെയും ആയിരക്കണക്കിന് കാലികളെയും തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. തട്ടിക്കൊണ്ടുപോയ നിരവധി കുട്ടികളെ ഇവര്‍ കൊലപ്പെടുത്തിയതായി ഗ്രാമവാസികള്‍ അല്‍ജസീറക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദക്ഷിണ സുഡാന്‍ സര്‍ക്കാറുമായി ആദിവാസികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 50ഓളം കുട്ടികളെ ആക്രമികളില്‍നിന്ന് മോചിപ്പിച്ചിരുന്നു. എന്നാല്‍, മറ്റുള്ളവരെ മോചിപ്പിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ല. അതിര്‍ത്തി കടന്നുള്ള സൈനിക നീക്കത്തിലൂടെയാണ് ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ കുട്ടികളെ മോചിപ്പിച്ചത്. ബാക്കി കുട്ടികളെ മോചിപ്പിക്കാന്‍ ഇനിയും സൈനിക നീക്കം നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണ സുഡാന്‍ സൈനിക വേഷത്തില്‍ എ.കെ 47 തോക്കുമായത്തെിയ 2000ത്തോളം പേരാണ് ഗ്രാമത്തെ ആക്രമിച്ചതെന്നും ഗ്രാമീണര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.