ആഡിസ് അബബ: ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബയിലെ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽനിന്ന് കണ്ടെടുത്തത് നൂറിലേറെ ആണികൾ. മാനസിക വെല്ലുവിളി നേരിടുന്ന 33കാരെൻറ വയറ്റിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ ആണികൾ പുറത്തെടുത്തത്. നാലിഞ്ച് വലുപ്പമുള്ള 122 ആണികൾ, നാലു പിന്നുകൾ, ചില്ലുകഷണങ്ങൾ എന്നിവയാണ് കണ്ടെടുത്തതെന്ന് ഡേക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
10 വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന രോഗി, പലപ്പോഴായി അകത്താക്കിയതാണ് ഇൗ വസ്തുക്കൾ. മരുന്ന് കഴിക്കുന്നത് രണ്ടുവർഷം മുമ്പ് നിർത്തിയിരുന്നു. തുടർന്നാണ് മൂർച്ചയുള്ള വസ്തുക്കൾ അകത്താക്കാൻ തുടങ്ങിയത്. ആണികൾ വയറ്റിൽ മാരകമായ മുറിവേൽപിച്ചിട്ടില്ലെന്നും രോഗി സുഖംപ്രാപിച്ചു വരുകയാണെന്നും ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.