ന്യൂയോര്‍ക്ക്: ഫേസ്ബുക് ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിച്ചുകൊണ്ട് ലൈക് ബട്ടണിനു പുറമെ പുതിയ ഒപ്ഷനുകള്‍. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള ആറു ചിഹ്നങ്ങളാണ് സോഷ്യൽമീഡിയ ഭീമൻ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഡിസ്ലൈക് ബട്ടണ്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല. അയര്‍ലെൻഡിലും സ്പെയിനിലുമായിരുന്നു പുതിയ ബട്ടണുകള്‍ ആദ്യം പരീക്ഷിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഇതിനായുള്ള ഗവേഷണം നടക്കുകയായിരുന്നുവെന്നും പുതിയ തീരുമാനത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.