സമുദ്രാതിർത്തി ലംഘിച്ച യു.എസ് നാവിക ബോട്ടുകൾ ഇറാൻ പിടിച്ചെടുത്തു

വാഷിങ്ടണ്‍: സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ടു യു.എസ് നാവിക ബോട്ടുകൾ ഇറാന്‍ പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ അടക്കം പത്തു നാവികരെയും ഇറാൻ കസ്റ്റഡിയിലെടുത്തു. ബോട്ടിന്‍റെ സാങ്കേതിക തകരാർ മൂലം ഇറാന്‍റെ സമുദ്രാതിർത്തിയിൽ പ്രവേശിക്കുകയായിരുന്നുവെന്നാണ് സൂചന.

കസ്റ്റഡിയിലെടുത്ത നാവികരെ ഉടന്‍ വിട്ടയക്കുമെന്നു തെഹ്‌റാന്‍ ഉറപ്പുനല്‍കിയതായി പെന്‍റഗണ്‍ വക്താവ് അറിയിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ സഞ്ചരിക്കവേ ബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. കുവൈത്തില്‍ നിന്നു ബഹ്റൈനിലേക്ക് പോവുകയായിരുന്ന ബോട്ടില്‍ നാവിക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന സൈനികരായിരുന്നെന്നും അദ്ദേഹം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.