വാഷിങ്ടൺ: ഷാർലത്സ്വിലിൽ യുവതിയുടെ കൊലപാതകത്തിൽ കലാശിച്ച വംശീയാക്രമണത്തിനുപിന്നാലെ യു.എസിൽ തീവ്ര വംശീയതക്കെതിരെ പ്രതിഷേധം പടരുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരമേറ്റെടുത്ത ശേഷമുണ്ടായ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധി എന്നാണ് സംഭവവികാസങ്ങളെക്കുറിച്ച് യു.എസ് മാധ്യമങ്ങളുടെ വിലയിരുത്തൽ.
വിവാദ ബിംബങ്ങൾ
വീഴുന്നു
ഷാർലത്സ്വിൽ സംഘർഷത്തെ തുടർന്ന് വംശീയ ചിഹ്നങ്ങൾക്കെതിരെ യു.എസിൽ വ്യാപക പ്രതിഷേധം തുടരുന്നു. മാരിലാൻഡിൽ കറുത്തവർഗക്കാർക്ക് വോട്ടവകാശമില്ലെന്ന കുപ്രസിദ്ധ വിധി പുറപ്പെടുവിച്ച ജഡ്ജിയുടെ പ്രതിമ പ്രതിഷേധത്തെ തുടർന്ന് അധികൃതർ നീക്കി. മാരിലാൻഡ് ഗവർണർ ലാരി ഹോഗൻ പ്രതിമ നീക്കാൻ ഉത്തരവിടുകയായിരുന്നു. സ്റ്റേറ്റ് ഹൗസിനുപുറത്ത് ദശാബ്ദങ്ങൾക്കുമുമ്പ് സ്ഥാപിച്ച റോജർ ബി. ടാനിയുടെ പ്രതിമയാണ് നീക്കിയത്. 1857ലാണ് റോജർ വിവാദവിധി പുറപ്പെടുവിച്ചത്. ഇൗ വിധിയാണ് യു.എസ് ആഭ്യന്തരയുദ്ധത്തിന് കാരണമായതെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.
നോർത്ത് കരോലൈനയിലെ ഡുർഹാമിൽ തിങ്കളാഴ്ച പ്രതിമ തകർത്ത കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായി.
പിടിയിലായവർക്ക് പിന്തുണയുമായി നൂറുകണക്കിനു പേർ അറസ്റ്റ് വരിക്കാൻ സന്നദ്ധരായി ഡുർഹാമിലെ പ്രാദേശിക കോടതിയിലെത്തിയത് അധികൃതരെ െഞട്ടിച്ചു.അതിനിടെ, സ്ഥലത്തെ വിവാദപ്രതിമ നീക്കണമെന്ന് ഷാർലത്സ്വിൽ ഗവർണർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രദേശത്തുകാർക്ക് അനുമതിനൽകുന്നതിന് വിർജീനിയ നിയമസഭ യോഗം വിളിച്ചുചേർക്കണമെന്നും മേയർ മൈക്ക് സൈനർ ആവശ്യപ്പെട്ടു.
കലാലയങ്ങളിൽ വലതുസംഘടനകൾ
പ്രതിരോധത്തിൽ
പൊതുജന പ്രതിഷേധം ശക്തമായതിനുപിന്നാലെ യു.എസ് കാമ്പസുകളിൽ തീവ്ര വംശീയ വലതുപക്ഷ വിദ്യാർഥി കൂട്ടായ്മകൾ പ്രതിരോധത്തിൽ. എതിർപ്പ് ഭയന്ന് പാർട്ടികൾ സർവകലാശാലകളിലും കാമ്പസുകളിലും പൊതുപരിപാടികൾ റദ്ദാക്കുകയാണ്. പ്രതിഷേധം ശക്തമായ േഫ്ലാറിഡ, ടെക്സസ് എ ആൻഡ് എം, സർവകലാശാലകളിൽ തീവ്രവലത് നേതാവ് റിച്ചാർഡ് സ്പെൻസറുടെ പ്രസംഗപരിപാടി റദ്ദാക്കി. പ്രതിഷേധം നിലനിൽക്കുന്നതിനാൽ ലൂയീസിയാന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ സ്പെൻസറിന് സംസാരിക്കാൻ സർവകലാശാല അനുമതി നിഷേധിച്ചു. സെപ്റ്റംബർ 11െൻറ വാർഷിക ദിനത്തിൽ ടെക്സസ് എ ആൻഡ് എമ്മിൽ ‘വൈറ്റ് ലിവ്സ് മാറ്റർ’ എന്ന തലക്കെട്ടിൽ നടത്താനിരുന്ന റാലി റദ്ദാക്കിയതായി തീവ്രവലതുപക്ഷ സംഘടനകൾ കഴിഞ്ഞദിവസം അറിയിച്ചു. സംഘടനകളുടെ പരിപാടികളിൽ സംബന്ധിക്കാമെന്ന് ഏറ്റ പല പ്രഭാഷകരും പ്രതിഷേധം ഭയന്ന് പിൻവലിയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപിെൻറ സാംസ്കാരിക സമിതിയംഗങ്ങൾ
രാജിവെച്ചു
വംശീയാക്രമണത്തിലും ട്രംപിെൻറ പ്രതികരണത്തിലും പ്രതിഷേധിച്ച് പ്രമുഖ നടന്മാരും എഴുത്തുകാരും പ്രസിഡൻറിെൻറ കലാ സാംസ്കാരിക ഉപദേശകസമിതിയിൽനിന്നു രാജിവെച്ചു.
തീവ്ര വലതുപക്ഷക്കാരുടെയും അവർക്കെതിരെ പ്രതിഷേധിക്കുന്നവരുടെയും നടപടികളെ തുലനംചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസിഡൻറ്സ് കമ്മിറ്റി ഒാൺ ദ ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് (പി.സി.എ.എച്ച്) അംഗങ്ങൾ പ്രസിഡൻറിന് നൽകിയ കത്തിൽ വ്യക്തമാക്കി. ഇന്ത്യൻ വംശജയും എഴുത്തുകാരിയുമായ ജുംബ ലാഹിരി, നടൻ കാൾ പെൻ, േഫാേട്ടാഗ്രാഫർ ചക് ക്ലോസ്, ജിൽ കൂപർ ഉദാൽ എന്നിവരടങ്ങിയ സമിതിയാണ് പി.സി.എ.എച്ച്.
‘‘അമേരിക്കൻ പൗരയെ കൊലപ്പെടുത്തുകയും നിരവധിപേരെ പരിക്കേൽപിക്കുകയും ചെയ്ത വിദ്വേഷസംഘങ്ങളുടെയും ഭീകരരുടെയും നടപടിയെ പിന്തുണച്ച താങ്കളുടെ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്’’ എന്ന് കത്തിൽ കലാകാരന്മാർ പറഞ്ഞു. തെറ്റായ സമീകരണങ്ങൾ പൊറുപ്പിക്കാനായില്ലെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. ഒരാളൊഴികെ സമിതിയിലെ എല്ലാവരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.