വാഷിങ്ടൺ: ചെറുപ്രായത്തിൽ മതിയായ രേഖകളില്ലാതെ യു.എസിൽ കഴിയുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന ഡി.എ.സി.എ (ഡിഫേഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ്) പദ്ധതി റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. യു.എസ് അറ്റോണി ജനറൽ ജെഫ് സെഷൻസ് ആണ് പദ്ധതി റദ്ദാക്കുകയാണെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. എട്ടുലക്ഷത്തോളം യുവാക്കളാണ് നാടുകടത്തൽഭീഷണി നേരിടുന്നത്.
നടപടി രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതും അത്യന്തം ക്രൂരവുമാണെന്ന് മുൻ പ്രസിഡൻറ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു. നടപടി ക്രൂരമാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ പോളിസി മേധാവി ലോറെല്ല പ്രായേലിയും വിമർശിച്ചു. പദ്ധതി റദ്ദാക്കുന്നതു സംബന്ധിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽതന്നെ രണ്ട് അഭിപ്രായം ഉയർന്നിട്ടുണ്ട്. പ്രസിഡൻറിേൻറത് തെറ്റായ നടപടിയാണെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ജോൺമക്കെയ്ൻ ആരോപിച്ചു. കോൺഗ്രസ് അടിയന്തരമായി യോഗം ചേർന്ന് ഇൗ പദ്ധതിയുടെ ഭാഗമായവർക്ക് നിയമപരിരക്ഷ നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ഇലിയാന റോസ് ലെഹ്തിനെൻ ആവശ്യപ്പെട്ടു.
രാജ്യത്തിന് ദുഃഖദിനമാണെന്ന് ഫേസ്ബുക് സി.ഇ.ഒ മാർക് സുക്കർബർഗ് പ്രതികരിച്ചു. രാജ്യത്തെ പുറകോട്ടടിക്കാനുള്ള ട്രംപിെൻറ മഹത്തായ തീരുമാനമാണിതെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ ബ്രാഡ് സ്മിത്ത് പരിഹസിച്ചു. ആപ്പിൾ കമ്പനി സി.ഇ.ഒ ആപ്പിൾകുക്കും നടപടിയെ വിമർശിച്ചു. അതേസമയം, ഇപ്പോൾ അമേരിക്കയിൽ കഴിയുന്നവരെ നിയമം ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.
ചെറിയ പ്രായത്തിൽ മതിയായ രേഖകളൊന്നും കൂടാതെ മാതാപിതാക്കൾക്കൊപ്പം യു.എസിലെത്തിയവരെ ലക്ഷ്യം വെച്ച് 2012ലാണ് ഒബാമ ഭരണകൂടം ഡി.എ.സി.എ നടപ്പാക്കിയത്. തെൻറ സവിശേഷ അധികാരം ഉപയോഗിച്ചാണ് കോൺഗ്രസിെന മറികടന്ന് ഒബാമ പദ്ധതി കൊണ്ടുവന്നത്. ഏതാണ്ട് 27,000 ഏഷ്യൻ - അമേരിക്കൻ വംശജർക്ക് ഡി.എ.സി.എയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നാണ് എസ്എ.എ.എൽ.ടിയുടെ കണക്ക്. അതിൽ 5,500 ഇന്ത്യക്കാരും പാകിസ്താനികളും ഉൾപ്പെടുന്നു. ഡി.എ.സി.എക്ക് അർഹരായ 17,000 ഇന്ത്യക്കാരും 6,000 പാകിസ്താൻകാരും അനുമതിക്കായി കാത്തുനിൽക്കുമ്പോഴാണ് ട്രംപിെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.