ജാ​ര​ദ്​ കു​ഷ്​​ന​റു​ടെ സു​താ​ര്യ​ത​യി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി​ ട്രം​പ്​

വാ​ഷി​ങ്​​ട​ൺ: ത​​െൻറ മ​രു​മ​ക​നും പ്ര​ധാ​ന ഉ​പ​ദേ​ഷ്​​​ടാ​വു​മാ​യ ജാ​ര​ദ്​ കു​ഷ്​​ന​ർ റ​ഷ്യ​ബ​ന്ധ​ത്തി​ൽ സൂ​ക്ഷി​ച്ച സു​താ​ര്യ​നി​ല​പാ​ടി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. സ്വ​യം സ​ന്ന​ദ്ധ​മാ​യി അ​ന്വേ​ഷ​ണ ക​മീ​ഷ​ന്​ മു​മ്പാ​കെ ഹാ​ജ​രാ​യ​തും ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ ഘ​ട്ട​ത്തെ ന​ല്ല രീ​തി​യി​ൽ മ​റി​ക​ട​ന്ന​തും പ്ര​സി​ഡ​ൻ​റി​ന്​ സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്ന​താ​യി വൈ​റ്റ്​​ഹൗ​സാ​ണ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച സെ​ന​റ്റ്​ അ​ന്വേ​ഷ​ണ ക​മ്മി​റ്റി​ക്ക്​ മു​മ്പാ​കെ കു​ഷ്​​ന​ർ ഹാ​ജ​രാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ട്രം​പി​​െൻറ പ്ര​സ്​​താ​വ​ന പു​റ​ത്തു​വ​ന്ന​ത്. ക​മ്മി​റ്റി​ക്ക്​ മു​മ്പാ​കെ ഹാ​ജ​രാ​യ​ശേ​ഷം താ​ൻ തെ​റ്റൊ​ന്നും ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ കു​ഷ്​​ന​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. റ​ഷ്യ​യു​മാ​യി എ​ന്തെ​ങ്കി​ലും ര​ഹ​സ്യ​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ക​യോ അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Donald Trump 'Proud' Of Son-In-Law Jared Kushner's Transparency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.