വാഷിങ്ടൺ: അമേരിക്ക-ചൈന വ്യാപാര യുദ്ധം കൂടുതൽ ശക്തമാകുന്നു. ചൈനീസ് ഉൽപന്നങ്ങൾക്ക് മേൽ 276 ബില്യൺ ഡോളറിെൻറ തീരുവ ചുമത്തുമെന്നാണ് ട്രംപ് പുതുതായി അറിയിച്ചിരിക്കുന്നത്. നേരത്തെ ചൈനക്ക് മേൽ 200 ബില്യൺ ഡോളറിെൻറ തീരുവ ചുമത്താൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന് പുറമേയാണ് പുതിയ നീക്കം.
ചൈനക്കെതിരായ നടപടിയുമായി അമേരിക്ക മുന്നോട്ട് പോവുകയാണെങ്കിൽ അത് തങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികൾ വ്യക്തമാക്കിയിരുന്നു. ഇതേ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ അമേരിക്കൻ വിപണിയിൽ ആപ്പിളിെൻറ ഉൽപന്നങ്ങൾക്ക് വില കൂേട്ടണ്ടി വരുമെന്നായിരുന്നു കമ്പനിയുടെ മുന്നറിയിപ്പ്. എന്നാൽ, കമ്പനികളുടെ സമർദ്ദത്തിന് വഴങ്ങില്ലെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.
ട്രംപിെൻറ തീരുമാനം പുറത്ത് വന്നതോടെ അമേരിക്കൻ ഒാഹരി വിപണിയിൽ നഷ്ടം രേഖപ്പെടുത്തി. എസ്&പി 500 0.2 ശതമാന നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ചൈനീസ് കറൻസിയായ യുവാെൻറ ഡോളറിനെതിരായ വിനിമയ മൂല്യവും ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.