ഇസ്രായേലിന് നേരെ ലബനാനിൽ നിന്ന് തുടർച്ചയായ റോക്കറ്റാക്രമണങ്ങൾ; 30 പേർക്ക് പരിക്ക്

തെൽ അവീവ്: ഇസ്രായേലിനെ ലക്ഷ്യമിട്ട് ലബനാനിൽ നിന്നും തുടർച്ചയായ റോക്കറ്റാക്രമണങ്ങൾ. തെൽ അവീവിന്റെ വടക്ക്-കിഴക്കൻ പ്രദേശമായ ഹാഷ്റോണിനെതിരെയും ടിറക്ക് നേരെയുമാണ് ആക്രമണങ്ങൾ ഉണ്ടായത്. ഹാഷ്റോണിൽ ഉണ്ടായ ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടിറയിലുണ്ടായ ആക്രമണത്തിൽ 11 പേർക്കും പരിക്കേറ്റു.

ടിറയിൽ പരിക്കേറ്റവരിൽ രണ്ട് പേർക്ക് സാരമായ പരിക്കുണ്ടെന്ന് ഇസ്രായേൽ അറിയിച്ചു. അഞ്ച് പേർക്ക് നിസാര പരിക്കാണ് ഉള്ളത്. എന്നാൽ, പരിക്കേറ്റ മറ്റുള്ളവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

മൂന്ന് റോക്കറ്റുകളാണ് ലബനാനിൽ നിന്നും എത്തിയതെന്നാണ് ഇസ്രായേൽ പ്രതിരോധസേന അറിയിക്കുന്നത്. റോക്കറ്റുകൾ ഇസ്രായേലിൽ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, ലബനാനിൽ ഗസ്സ യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 2,897 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 13,150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേരാണ് ലബനാനിൽ കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ, ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 55 പേ​ർ കൊല്ലപ്പെട്ടു. മ​ധ്യ ഗ​സ്സ​യി​ലെ നു​സൈ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന സ്കൂ​ളി​​​ന്റെ ക​വാ​ട​ത്തി​ൽ ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Lebanon rocket strikes israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.