ന്യൂഡല്‍ഹി: സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ.
കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. കാനഡയുടെ ആരോപണം അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വഴി ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
നിജ്ജാര്‍ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അടക്കം നയതന്ത്ര പ്രതിനിധികള്‍ സംശയനിഴലിലാണെന്ന് കാനഡ ആരോപിച്ചു. പിന്നാലെ കനേഡിയന്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയും രംഗത്തെത്തിയിരുന്നു.
അതിനിടെ ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാകാനേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂവെന്ന് നയതന്ത്ര രംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.