യു.എസ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി ട്രംപ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നതായി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള നീക്കത്തിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ളിന്‍റണ്‍ പിന്തുണച്ചതില്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു ട്രംപ്. പോപുലര്‍ വോട്ടില്‍ ഹിലരിക്ക് തനിക്കെതിരെ ലീഡ് നേടാനായതിന് കാരണം ലക്ഷക്കണക്കിന് കള്ള വോട്ടുകളാണെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, വിസ്കോണ്‍സനിന് പിന്നാലെ, പെന്‍സല്‍വേനിയയിലും മിഷിഗണിലും വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള നീക്കം ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്ന്‍ ശക്തമാക്കി.
ആവശ്യം ഉന്നയിച്ച് നടത്തിയ ഓണ്‍ലൈന്‍ പ്രചാരണത്തിന് ഇതുവരെ 60 ലക്ഷമാളുകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ഹിലരിക്ക് അനുകൂലമായി ചെയ്ത അന്യായ വോട്ടുകള്‍ കുറച്ചാല്‍ പോപുലര്‍ വോട്ടിലും താന്‍ മുന്നിലായേനെയെന്ന് ട്വിറ്ററില്‍ ട്രംപ് കുറിച്ചു. എന്നാല്‍, അന്യായ വോട്ടുകള്‍ എങ്ങനെയായിരുന്നുവെന്നതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.
വിസ്കോണ്‍സനില്‍ ഈയാഴ്ച അവസാനം തുടങ്ങുന്ന വീണ്ടും വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ് അവസാനിക്കുക. വീണ്ടും വോട്ടെണ്ണുന്നതിനോട് ബറാക് ഒബാമ ഇതുവരെ അനുകൂലിച്ചിട്ടില്ല.

 

Tags:    
News Summary - donald trump- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.