വാഷിങ്ടൺ: അന്തരിച്ച യു.എസ് മുൻ പ്രസിഡൻറ് േജാർജ് ബുഷിന് പിൻഗാമികളായ ബിൽ ക്ലിൻറനും ബറാക് ഒബാമയും ഡോണൾഡ് ട്രംപും ആദരാഞ്ജലികളർപ്പിച്ചു. ഹൃദയം ദുഃഖഭാരത്താൽ വിങ്ങുന്നു. അദ്ദേഹത്തോടുള്ള ആദരവും മനസ്സിൽ നിറയുന്നു. വലിയൊരു ദേശസ്നേഹിയെയും വിനീതനായ സേവകനെയും അമേരിക്കക്ക് നഷ്ടമായിരിക്കുന്നു എന്നായിരുന്നു മരണവാർത്ത അറിഞ്ഞയുടൻ ഒബാമയുടെ പ്രതികരണം. ബുഷുമൊത്തു ചെലവഴിച്ച നിമിഷങ്ങൾ മഹത്തരമായി കരുതുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് അദ്ദേഹവുമായുള്ള സൗഹൃദമെന്നും ബിൽ ക്ലിൻറൻ അനുസ്മരിച്ചു. 1992ൽ നടന്ന തെരഞ്ഞെടുപ്പിൽ ക്ലിൻറനാണ് ബുഷിനെ പരാജയപ്പെടുത്തിയത്.
ബുഷിെൻറ വിധിന്യായങ്ങളും സാമാന്യബുദ്ധിയും നേതൃപാടവവും അസാധാരണമാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു. യഥാർഥ പങ്കാളിയായിരുന്നു ബുഷ് എന്ന് സോവിയറ്റ് യൂനിയൻ മുൻ ഭരണാധികാരി മിഖായേൽ ഗോർബച്ചേവ് അനുസ്മരിച്ചു. ബർലിൻ മതിൽ പതനത്തിനു പിന്നാലെ 1989 ഡിസംബറിൽ മാൾട്ട ഉച്ചകോടിയിൽ വെച്ചാണ് ശീതയുദ്ധത്തിന് അന്ത്യംകുറിച്ച് ഇരുവരും കരാറിൽ ഒപ്പുവെച്ചത്. ‘‘ഇൗ മനുഷ്യനുമായി ബന്ധപ്പെട്ട ഒരുപാട് ഒാർമകളുണ്ട്. മാറ്റത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പിനായി ഞങ്ങൾ കൈകോർത്തു’’ -ഗോർബച്ചേവ് പറഞ്ഞു.
1991ൽ ഗോർബച്ചേവും ബുഷും ചേർന്നാണ് ആയുധ ഇറക്കുമതിയും ഉപയോഗവും വെട്ടിക്കുറക്കുന്ന സ്റ്റാർട്ട് എന്ന കരാറിൽ ഒപ്പുവെച്ചത്. ആണവായുധങ്ങളും സംഭരണവും വെട്ടിക്കുറക്കാൻ രണ്ടു വൻശക്തികളും ധാരണയിലെത്തുകയും ചെയ്തു. മഹത്തായ രാജ്യസ്നേഹിയെയും ഉറ്റസുഹൃത്തിനെയും ഞങ്ങൾ സ്മരിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ജർമൻ െഎക്യത്തിെൻറ നിർമാതാക്കളിൽ ബുഷുമുണ്ടായിരുന്നുവെന്നും ജർമനി അത് മറക്കില്ലെന്നും ആയിരുന്നു ജർമൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസിെൻറ പ്രതികരണം.
ലോകത്തിലെ മികച്ച നേതാവായിരുന്നു അദ്ദേഹം. അതോടൊപ്പം യൂറോപ്പുമായുള്ള സഹകരണത്തെ ശക്തമായി പിന്തുണച്ച വ്യക്തിയും ആയിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാേക്രാൺ ഒാർമിച്ചു. മികച്ച അമേരിക്കക്കാരനെ നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിെൻറ ജീവിതം ഞങ്ങൾക്ക് പാഠപുസ്തകമാണെന്നും ആപ്പിൾ സി.ഇ.ഒ ടിം കുക്ക് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.