ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നു; വെടിനിർത്തൽ കരാറിന് അവർക്ക് താൽപര്യമില്ലെന്ന് ലബനാൻ പ്രധാനമന്ത്രി

ബെയ്റൂത്ത്: ലബനാനിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന വിമർശനവുമായി പ്രധാനമന്ത്രി നജിബ് മികാതി. രാജ്യത്ത് അവരുടെ ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. വെടിനിർത്തൽ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെയെല്ലാം അവർ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എ.എഫ്.പിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലബനീസ് മേഖലകളിലെ ആക്രമണം ഇസ്രായേൽ വർധിപ്പിക്കുകയാണ്. നിരവധി ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ജനങ്ങളോട് പൂർണമായും ഒഴിഞ്ഞ് പോകാനാണ് അവർ ആവശ്യപ്പെടുന്നത്. ബെയ്റൂത് നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിലാണ് അവർ ഇപ്പോൾ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത്. അവരുടെ നടപടികൾ വെടിനിർത്തലിന് ഒരുക്കമല്ലെന്നതിന്റെ സൂചനകളാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ലബനാൻ ഏകപക്ഷീയമായ വെടിനിർത്തലിന് സമ്മതിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടുവെന്നുള്ള റിപ്പോർട്ടുകൾ ലബനാൻ പ്രധാനമന്ത്രി തള്ളി. റോയിട്ടേഴ്സിൽ വന്ന റിപ്പോർട്ടുകൾ തള്ളിയാണ് അദ്ദേഹം രംഗത്തെത്തിയത്. വെടിനിർത്തൽ ഉണ്ടാവുകയാണെങ്കിൽ അത് ഇരു പക്ഷത്തിനും ഒരുപോലെ ബാധകമാക്കുമെന്നും ലബനാൻ പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ദക്ഷിണ ലബനാനിൽ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. ബലാബേക്ക് മേഖലയിൽ നിന്നും ഒഴിഞ്ഞ് പോകാനാണ് ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഭയാർഥി ക്യാമ്പ് ഉൾപ്പടെ ഒഴിയണമെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം.

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. ഇസ്രായേൽ പ്രതിരോധസേന എക്സിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Lebanon PM says Israel's expanded strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.