വാഷിങ്ടൺ: കാട്ടുകുതിരകളുടെ സംരക്ഷണം ലക്ഷ്യമാക്കി 50 വർഷം മുമ്പ് കുതിര കശാപ്പിന് ഏർപ്പെടുത്തിയ വിലക്ക് യു.എസ് പിൻവലിച്ചേക്കും. ഡോണൾഡ് ട്രംപ് സർക്കാർ ചൊവ്വാഴ്ച പുറത്തിറക്കിയ ബജറ്റിൽ നിർദേശം ഉൾപ്പെടുത്തിയിട്ടുണ്ട്.
തൊഴിലവസരങ്ങൾ വർധിപ്പിക്കുകയാണ് നിർദേശത്തിനുപിന്നിലെ പ്രധാന ലക്ഷ്യം. കാനഡ, മെക്സികോ തുടങ്ങിയ അയൽരാജ്യങ്ങളിൽ കുതിരയെ അറുക്കുന്നതിന് വിലക്കില്ല. ഇൗ രാജ്യങ്ങളിൽ കുതിരയിറച്ചി വിശേഷപ്പെട്ട വിഭവമാണുതാനും.
കുതിരകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്ന കണ്ടെത്തലിനെ ആധാരമാക്കിയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് യു.എസ് കുതിര കശാപ്പിന് വിലക്കേർപ്പെടുത്തിയത്. എന്നാൽ, ഇന്ന് ഇവയുടെ എണ്ണം കൂടിയിട്ടുണ്ട്. വയസ്സായ കുതിരകളുടെ സംരക്ഷണം സർക്കാറിന് തന്നെ ബാധ്യതയാകുന്ന അവസ്ഥയുമുണ്ട്. നിർദേശം പാസായാൽ 10 മില്യൺ യു.എസ് ഡോളർ നേട്ടമുണ്ടാക്കാമെന്നാണ് സർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.