ന്യൂയോർക്: കാറ്റഗറി ഒന്നിൽപെടുന്ന നേറ്റ് ചുഴലിക്കാറ്റ് യു.എസിലെത്തി. ഞായറാഴ്ച രാവിലെ യു.എസ് ഗൾഫ് തീരെത്തത്തിയ കാറ്റിനെ തുടർന്ന് മിസിസിപ്പിയുടെ തീരപ്രദേശങ്ങളിൽ രണ്ടുതവണ മണ്ണിടിച്ചിലുണ്ടായി. പേമാരിയെ തുടർന്ന് കടലിലെ ജലനിരപ്പ് ഉയർന്നു.
മണിക്കൂറിൽ 136 കി.മി ആണ് കാറ്റിെൻറ വേഗത. രണ്ടു മാസത്തിനിടെ യു.എസിൽ ആഞ്ഞടിക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് നേറ്റ്. ഹാൻകോക് കൗണ്ടി, ന്യൂ ഓര്ലിയൻസിെൻറ വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്.
ഹാൻകോകിെൻറ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയും പ്രദേശത്ത് കര്‍ഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മിസിസിപ്പിയിലെ ഹൈവേ 90ലും കടൽതീരത്തെ വിവിധ കാസിനോകളിലും വെള്ളം കയറിയിരിക്കുകയാണ്. ലൂസിയാന, മിസിസിപ്പി, അലബാമ എന്നിവിടങ്ങളിലും അടിയന്തരാവസ്ഥ പുറപ്പെടുവിച്ചിട്ടുണ്ട്.
അലബാമയിൽ വൈദ്യുതിയില്ലാതെ 5000ത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ അറിയിച്ചു. മധ്യ യു.എസിലെ തുറമുഖങ്ങളെല്ലാം കാറ്റിനെ തുടർന്ന് അടച്ചു പൂട്ടിയിരിക്കുകയാണ്. മെക്സികോയിലെ യുക്കാറ്റൻ മേഖലയിലെ റിസോർട്ടുകൾ കാറ്റിൽ പൂർണമായും തകർന്നു. നികരാഗ്വയിൽ 16ഉം കോസ്റ്ററീകയിൽ 10 ഉം ഹോണ്ടുറസിലും എൽസാൽവഡോറിലും രണ്ടു പേരുമാണ് ചുഴലിക്കാറ്റിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.