വാഷിങ്ടൺ: ഒബാമ കെയർ പദ്ധതി റദ്ദാക്കാനുള്ള ബില്ലിന് യു.എസ് സെനറ്റിെൻറ അംഗീകാരം ലഭിച്ചില്ല. പ്രസിഡൻറ് ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി നൽകിയ വോെട്ടടുപ്പിൽ 49നെതിരെ 51വോട്ടുകൾക്കാണ് ഹെൽത്ത്കെയർ പദ്ധതി പിൻവലിക്കാനുള്ള നീക്കം പരാജയപ്പെട്ടത്. ട്രംപിെൻറ നീക്കത്തെ മൂന്ന് റിപ്പബ്ലിക്കൻ അംഗങ്ങളടക്കം എതിർത്തതും ശ്രദ്ധേയമായി.
അർബുദബാധിതനായി ചികിത്സയിലായിരുന്ന, ഇൗ ആഴ്ച തിരിച്ചെത്തിയ സെനറ്റർ ജോൺ മെക്കൈയ്നിെൻറ വോട്ടാണ് നിർണായകമായത്. ബറാക് ഒബാമ പ്രസിഡൻറായിരുന്ന കാലത്ത് പാസാക്കിയ ഹെൽത്ത്കെയർ ബിൽ റദ്ദാക്കുമെന്ന് പ്രതിജ്ഞചെയ്ത ട്രംപിന് വലിയ തിരിച്ചടിയായിരിക്കുകയാണ് െസനറ്റിെൻറ തീരുമാനം. ഇത് വളരെ ദുഃഖകരമായ സന്ദർഭമാണെന്ന് സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് പ്രതികരിച്ചു. ജോൺ മെക്കൈയ്നിനെ കൂടാതെ സൂസൻ കോളിൻസും ലിസ മുർകോസ്കിയുമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത റിപ്പബ്ലിക്കൻ അംഗങ്ങൾ.
അതിനിടെ റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നിവക്കെതിരെ പുതിയ ഉപരോധം നടപ്പാക്കുന്നത് സംബന്ധിച്ച വോെട്ടടുപ്പിൽ ബഹുഭൂരിപക്ഷം സെനറ്റ് അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തു. 98അംഗങ്ങളും ഉപരോധത്തെ അനുകൂലിച്ചപ്പോൾ രണ്ട് അംഗങ്ങൾ മാത്രമാണ് എതിർത്തത്. ഉപരോധം നിലവിൽ വരാൻ ഇനി പ്രസിഡൻറിെൻറ അനുവാദം എന്ന കടമ്പയാണ് ബാക്കിയുള്ളത്. നേരേത്ത, ഉപരോധത്തിന് യു.എസ് പ്രതിനിധിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ഉപരോധത്തിന് സെനറ്റ് അംഗീകാരം നൽകിയതോടെ തിരിച്ചടിയുമായി റഷ്യ രംഗത്തെത്തി. മോസ്കോയിലെ യു.എസ് നയതന്ത്രപ്രതിനിധികളുടെ എണ്ണം വെട്ടിച്ചുരുക്കിയാണ് റഷ്യ മറുപടി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.