വാഷിങ്ടൺ: പാകിസ്താനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്ന് പൗരന്മാരോട് യു.എസ് അധികൃതർ ആവശ്യപ്പെട്ടു. പാകിസ്താനിൽ ഭീകരവാദഭീഷണി വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. 45 ദിവസത്തിനിടെ പുറപ്പെടുവിക്കുന്ന രണ്ടാമത്തെ യാത്ര നിർദേശമാണിത്. പാകിസ്താനിൽ സിവിൽ വ്യോമയാന പ്രവർത്തനങ്ങൾ നടത്തുന്ന വാണിജ്യ എയർലൈൻസുകൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഭീകരപ്രവർത്തനത്തെക്കുറിച്ച് മുന്നറിയിപ്പുനൽകിയിട്ടുണ്ട്.
താഴ്ന്നുപറക്കുേമ്പാഴും വിമാനം ഇറക്കുകയും പറന്നുയരുകയും വിമാനത്താവളത്തിൽ നിർത്തിയിടുേമ്പാഴും ഭീകരാക്രമണസാധ്യത മുന്നിൽകാണണമെന്നാണ് നിർദേശം. പാകിസ്താ-നിൽ എത്തിയ പൗരന്മാർ പാസ്പോർട്ട്, എൻട്രി സ്റ്റാമ്പ്, വിസ എന്നിവയുടെ ഫോേട്ടായും ഡിജിറ്റൽ പകർപ്പും എപ്പോഴും ൈകയിൽ കരുതണമെന്നും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.