ലോസ്ആഞ്ജലസ്: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ റാലികളിൽ തെൻറ ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പോപ് ഗായികയും നടിയുമായ റിഹന്ന രംഗത്ത്. ഞായറാഴ്ച നടന്ന റാലിയിൽ തെൻറ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ ട്വിറ്ററിലാണ് റിഹന്ന പ്രതികരണമറിയിച്ചത്.
ട്രംപിെൻറ റാലികൾ ദുരന്തമാണെന്നും അതിൽ താനോ തെൻറ ആളുകളോ പങ്കാളികളായിട്ടില്ലെന്നും റിഹന്ന കുറിച്ചു. നേരത്തേ ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയെ പിന്തുണച്ച് റിഹന്ന രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ഫാരൽ വില്യംസ് എന്ന ഗായകനും ട്രംപ് ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.