വാഷിങ്ടൺ: മാഞ്ചസ്റ്റർ ഭീകരാക്രമണത്തെക്കുറിച്ച് ബ്രിട്ടൻ കൈമാറിയ അന്വേഷണറിപ്പോർട്ട് ചോർന്ന സംഭവത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും രഹസ്യാന്വേഷണ ഏജൻസികളും തമ്മിൽ ഇടയുന്നു. സർക്കാറിന് കൈമാറിയ വിവരങ്ങൾ യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ബ്രിട്ടനെ ചൊടിപ്പിച്ചത്. തുടർന്ന് മാഞ്ചസ്റ്റർ പൊലീസ് യു.എസിന് വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചിരുന്നു. ഇൗ വിവരം ചോർന്നത് അന്വേഷിക്കാനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. സുപ്രധാന വിഷയം രഹസ്യാന്വേഷണ ഏജൻസികൾ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് അന്വേഷിക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.
സ്ഫോടനം നടത്തിയത് ആരെന്ന വിവരം ബ്രിട്ടൻ ഒൗദ്യോഗികമായി പുറത്തുവിടുംമുമ്പ് ന്യൂയോർക് ടൈംസിൽ വാർത്ത വന്നിരുന്നു. ഇത് അന്വേഷണത്തെ ബാധിച്ചതായി ബ്രിട്ടൻ കുറ്റപ്പെടുത്തി. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ട്രംപിനെ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. അന്വേഷണവിവരങ്ങൾ ചോർത്തിയതിന് യു.എസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി യു.എസ് ആഭ്യന്തരസുരക്ഷസെക്രട്ടറി ജോൺ കെല്ലിയെ വിളിച്ച് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് നിർത്തിവെക്കാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.