രോഗിയുടെ കുത്തേറ്റ്​ ഇന്ത്യൻ ഡോക്​ടർ  യു.എസിൽ കൊല്ലപ്പെട്ടു

ടെക്​സാസ്​: തെലുങ്കാനയിൽ നിന്നുള്ള ഇന്ത്യൻ ഡോക്​ടർ രോഗിയുടെ കുത്തേറ്റ് ടെക്​സാസിൽ കൊല്ലപ്പെട്ടു. കാൻസാസിലെ ഹോളിസ്​റ്റിക്​ സെക്യാട്രി സർവീസിൽ സേവനമനുഷ്​ടിക്കുന്ന അച്യൂത റെഡ്​ഡി(57) ആണ്​ കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ ഡോക്​ടർ ചികിൽസിക്കുന്ന ഉമർ റാഷിദ്​ ദത്ത്​ ഒരാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

പൊലീസ്​ കസ്​റ്റഡിയിലെടുത്ത ഉമർ റാഷിദ്​ ദത്ത്​
 

ബുധനാഴ്​ച വൈകുന്നേരത്തോടെ ഡോക്​ടറുടെ ക്ലിനിക്കി​െലത്തിയ 21കാരൻ ​അച്യുത്​ റെഡ്​ഡിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്​ പൊലീസ്​ അറിയിച്ചിരിക്കുന്നത്​. എന്നാൽ ഇതിനെ കുറിച്ച്​ കൂടുതൽ വെളിപ്പെടുത്താൻ  പൊലീസ്​ തയാറായിട്ടില്ല. വെള്ളിയാഴ്​ച ഇയാളെ അറ്റോർണി ഒാഫീസറിന്​ മുന്നിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചു. കൊലപാതകം നടത്തിയതി​ന്​ ശേഷം അടുത്തുള്ള പാർക്കിങ്​ സ്ഥലത്ത്​ ഉണ്ടായിരുന്ന കാറിൽ ഇരിക്കുകയായിരുന്ന ഇയാളെ  ക്ലിനിക്കിന്​ സമീപത്തുള്ള ക്ലബിലെ സുരക്ഷ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന്​ പൊലീസെത്തി കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

ഫെബ്രുവരിയിൽ ഇന്ത്യക്കാരനായ ശ്രീനിവാസ്​ കുച്ചിബോട്​ലയെ അമേരിക്കയിൽ വെടിവെച്ച്​ കൊന്നിരുന്നു. അമേരിക്കയിൽ നിരവധി ആശുപത്രികളിൽ സേവനമനുഷ്​ഠിച്ച്​ വരികയായിരുന്നു അച്യുത റെഡ്​ഡിയും ഭാര്യ ബീനയും. 
 

Tags:    
News Summary - Psychiatrist from Telangana Stabbed to Death in US, Patient in Custody-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.