ഇമെയിൽ ചോർത്തൽ: പുടിനെതിരായ തെളിവ് പുറത്തുവിടും -യു.എസ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യ നടത്തിയ ശ്രമങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് യു.എസ് ഇന്‍റലിജൻസ് മേധാവി ജനറൽ ജയിംസ് ക്ലാപ്പർ. അടുത്തയാഴ്ച വിവരങ്ങൾ പുറത്തുവിടുമെന്നും ക്ലാപ്പർ പറഞ്ഞു.

ഡെമോക്രാറ്റിക് പാർട്ടിയുടെ ഇമെയിലുകൾ ചോർത്താൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ നേരിട്ട് ഉത്തരവിട്ടു. ഇതിന് പിന്നിലെ ലക്ഷ്യം പിന്നീട് വ്യക്തമാക്കുമെന്നും ജയിംസ് ക്ലാപ്പർ വ്യക്തമാക്കി.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണം ശരിയെന്ന് യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്‍റും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ‘ഫാന്‍സി ബിയര്‍’, ‘കോസി ബിയര്‍’ എന്നീ റഷ്യൻ ഹാക്കർ സംഘങ്ങളാണ് ഇമെയിലുകൾ ചോർത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതിന് പിന്നാലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടി 35 റഷ്യന്‍ നയതന്ത്രജ്ഞരെ പ്രസിഡന്‍റ് ബറാക് ഒബാമ പുറത്താക്കി. ഇതിന് മറുപടിയായി യു.എസിന്‍െറ 35 നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്റോവ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പുറത്താൽ ശിപാർശ പുടിൻ മരവിപ്പിച്ചു.

Tags:    
News Summary - Russian hacking claims: US spy chief promises Putin motive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.