ടര്‍ബന്‍ ധരിച്ച വിദ്യാർഥിയെ സോക്കര്‍ ടീമില്‍ നിന്നും പുറത്താക്കി

ഫ്​ളോറിഡ:   ടര്‍ബന്‍ ധരിച്ചതി​​​െൻറ പേരിൽ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാഥിയെ സോക്കർ ടീമിൽ നിന്നും പുറത്താക്കി.  പെന്‍സില്‍വാനിയ ന്യൂ ടൊണ്‍ സ്ക്ക്വയര്‍ ഹൈസ്ക്കൂൾ വിദ്യാർഥിയെയാണ്​​​ സോക്കര്‍ ടീമില്‍ കളിക്കുന്നത് സ്കൂള്‍ അധികൃതര്‍ വിലക്കിയത്​. വിദ്യാര്‍ഥിയുടെ പേര്​ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.

സ്​കൂൾ നിയമമനുസരിച്ച് മതപരമായ ചിഹ്നങ്ങള്‍ ധരിച്ച് കളിക്കുന്നത് നിയമ വിരുദ്ധമായതിനാലാണ് ടീമില്‍ നിന്നും പുറത്താക്കിയതെന്ന് അത്‌ലറ്റിക് അസ്സോസിയേഷന്‍ അറിയിച്ചു. സ്കൂള്‍ സോക്കര്‍ കോച്ച് ടര്‍ബന്‍ ധരിച്ച് കളിക്കുന്നത് വിദ്യാര്‍ത്ഥിയുടെ അവകാശമാണെന്ന് വാദിച്ചിട്ടും അധികൃതര്‍ നിഷേധിക്കുകയായിരുന്നു. 

തീരുമാനം മതത്തിനെതിരായതോ, വിവേചനമോ അല്ലെന്ന് സ്കൂള്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മാര്‍ക്ക് സെര്‍നി വ്യക്തമാക്കി. സ്കൂള്‍ അധികൃതരുടെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും, നഗരങ്ങളിലും പൊലീസ് വകുപ്പിൽ പോലും ഡ്യൂട്ടി സമയത്ത് ടര്‍ബന്‍ ധരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും, സോക്കര്‍ ടീമിലെ അംഗത്തിന് ഈ അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ അമേരിക്കൻ പൗരൻമാർ അറിയിച്ചു. 
 

Tags:    
News Summary - Sikh Student in US Removed From Soccer Game For Wearing Turban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.