വാഷിങ്ടൺ: ലോകപ്രസിദ്ധ വാർത്ത മാഗസിനായ ‘ടൈം’ 19 കോടി ഡോളറിന് (1300 കോടി രൂപ) യു.എസ് ദമ്പതികൾക്ക് വിറ്റു. യു.എസ് കമ്പനിയായ ‘സേൽസ്ഫോഴ്സിെൻറ’ സഹസ്ഥാപകനും സി.ഇ.ഒയുമായ അറിയപ്പെടുന്ന ടെക് സംരംഭകൻ മാർക് ബെനിയോഫും ഭാര്യ ലിന്നിയുമായിരിക്കും മാഗസിെൻറ പുതിയ ഉടമകൾ. എട്ടു മാസം മുമ്പാണ് ഇപ്പോഴത്തെ ഉടമയായ മെറിഡിത്ത് സ്വന്തമാക്കിയത്.
2013ൽ ഇത് വാങ്ങാൻ മെറിഡിത്ത് ശ്രമിച്ചിരുെന്നങ്കിലും നടന്നിരുന്നില്ല. 95 വർഷത്തിനിടയിൽ നിരവധി ശ്രദ്ധേയമായ കവർസ്റ്റോറികളാണ് ടൈം കൊണ്ടുവന്നത്. ട്രംപിെൻറ ഭരണത്തിനു കീഴിലെ അഭയാർഥിപ്രശ്നങ്ങളടക്കം ഇതിൽ കൈകാര്യം ചെയ്തു. ഹാർവി വെയ്ൻസ്റ്റെൻ പീഡനവിവാദത്തിെൻറ പശ്ചാത്തലത്തിൽ ഉയർന്ന ‘മീ റ്റൂ’ കാമ്പയിന് ആദരമർപ്പിച്ചായിരുന്നു ഇതിലെ ഒരു പതിപ്പ് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.