വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഇൗജിപ്ത് ഭരണാധികാരി അബ്ദുൽ ഫത്താഹ് അൽസീസിയെ കൊലപാതകി എന്നു വിളിച്ചു പരിഹസിച്ചിരുന്നതായി അന്വേഷണാത്മക പത്രപ്രവർത്തകനായ ബോബ് വുഡ്വാഡ്. അദ്ദേഹം ട്രംപിനെ കുറിച്ചെഴുതിയ ‘ഫിയർ: ട്രംപ് ഇൻ ദ വൈറ്റ്ഹൗസ്’ എന്ന പുസ്തകത്തിലാണ് ഇൗ വിവരം. മൂന്നു വർഷത്തെ തടവിനുശേഷം അമേരിക്കൻ-ഇൗജിപ്ഷ്യൻ പൗരനായ അയ ഹിജാസിയെ കൈറോയിലെ ജയിലിൽനിന്ന് മോചിപ്പിച്ചതിനു ശേഷമായിരുന്നു ട്രംപിെൻറ പരാമർശം. അന്നത്തെ വൈറ്റ്ഹൗസ് ഉപദേഷ്ടാവായ ജോൺ ഡൗഡുമായി സംസാരിക്കവെയാണ് ഹിജാസിയുടെ മോചനത്തിനായി അൽസീസിയുമായി േഫാണിൽ സംസാരിച്ച കാര്യം ട്രംപ് സൂചിപ്പിച്ചത്.
2017 ഏപ്രിലിലാണ് മനുഷ്യക്കടത്ത് കുറ്റം ചുമത്തി തടവിലിട്ട ഹിജാസിയെ വിട്ടയച്ചത്. അതിന് ഒരാഴ്ച മുമ്പ് ട്രംപ് അൽസീസിയെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. അദ്ഭുത വ്യക്തിത്വമുള്ള മനുഷ്യൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പിന്നീട്, പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സീസി ജയിച്ചപ്പോഴും ട്രംപ് അഭിനന്ദനം ചൊരിഞ്ഞു. ഒബാമ ഭരണകൂടവുമായി അകന്നുനിന്നിരുന്ന സീസി ട്രംപ് അധികാരത്തിലെത്തിയപ്പോൾ അടുക്കുന്ന കാഴ്ചയാണ് കണ്ടത്. ചൊവ്വാഴ്ചയാണ് വുഡ്വാഡിെൻറ പുസ്തകം പുറത്തിറങ്ങിയത്.
ട്രംപുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്. നിരവധി ലോകനേതാക്കളെ അമേരിക്കൻ പ്രസിഡൻറുമാർ വിരുന്നൂട്ടിയ വാഷിങ്ടണിൽനിന്ന് 100കി. മി അകലെയുള്ള ക്യാമ്പ് ഡേവിഡിൽ വെച്ച് ട്രംപിനൊപ്പം അത്താഴം കഴിക്കണമെന്നായിരുന്നുവത്രെ മോദി ആഗ്രഹിച്ചിരുന്നത്. ഇതേക്കുറിച്ച് പ്രധാനമന്ത്രിയുടെ ഒാഫിസ് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.