വാഷിങ്ടൺ: സുരക്ഷ സഹായമായി പാകിസ്താന് നൽകിവരുന്ന 166 കോടി ഡോളറിെൻറ സാമ്പത്തിക സഹായം യു.എസ് റദ്ദാക്കി. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിർദേശപ്രകാരമാണ് നടപടി. അൽഖാഇദ തലവൻ ഉസാമ ബിൻലാദിനെ ഒളിവിൽ പാർപ്പിക്കാൻ പാകിസ്താൻ സഹായം നൽകിയെന്ന് കഴിഞ്ഞദിവസം ട്രംപ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് നടപടി.
സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താന് നൽകിവരുന്ന 166 കോടി ഡോളറിെൻറ സഹായം റദ്ദാക്കിയതായി യു.എസ് പ്രതിരോധ വകുപ്പ് വക്താവ് കോൾ റോബ് മാനിങ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ മാനിങ് വെളിപ്പെടുത്തിയില്ല. തീവ്രവാദപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതായി ആശങ്ക അറിയിച്ചിട്ടും പാകിസ്താൻ നടപടി കൈക്കൊണ്ടില്ലെന്ന് അമേരിക്കയുടെ അഫ്ഗാനിസ്താനിലെ മുൻ അസിസ്റ്റൻറ് പ്രതിരോധ സെക്രട്ടറി ഡേവിഡ് സിഡ്നി ആരോപിച്ചിരുന്നു. അയൽരാജ്യങ്ങളെ ആക്രമിക്കുന്ന തീവ്രവാദസംഘങ്ങൾക്ക് സഹായം നൽകുന്ന സമീപനമാണ് പാകിസ്താൻ സ്വീകരിക്കുന്നതെന്നും സിഡ്നി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.