വാഷിങ്ടൺ: ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് മറുപടിയായി ബോംബർ വിമാനങ്ങൾ പറത്തി അമേരിക്ക. യു.എസ് വ്യോമസേനയാണ് ബോംബർ വിമാനങ്ങൾ പറത്തിയ വിവരം അറിയിച്ചത്. അമേരിക്കയുടെ ബി.1--^ബി വിമാനത്തിനൊപ്പം ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും സംയുക്ത അഭ്യാസപ്രകടനത്തിൽ പെങ്കടുത്തുവെന്നാണ് റിപ്പോർട്ട്.
അമേരിക്കയിലെ ഏത് സ്ഥലവും ആക്രമിക്കാൻ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളോട് കടുത്ത ഭാഷയിലാണ് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നത്. മിസൈൽ പരീക്ഷണം ഉത്തരകൊറിയ കൂടുതൽ ഒറ്റപ്പെടുന്നതിന് കാരണമാവുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ സൈനികാഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.