ആഡംബര വിമാന വിവാദം: യു.എസ്​ ആരോഗ്യ സെക്രട്ടറി രാജിവെച്ചു

വാഷിങ്​ടൻ: യു.എസ്​ ആരോഗ്യ സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. സര്‍ക്കാര്‍ ആവശ്യത്തിന് ആഡംബര വിമാനം ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്നാണ്​ രാജി.

സര്‍ക്കാറുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ചിലവേറിയ പ്രൈവറ്റ് ചാര്‍ട്ടര്‍ വിമാനം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ഇതോടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ടോം പ്രൈസ് രാജിവെച്ചത്. 

മെയ്​ മുതൽ 26 സ്വകാര്യ ആഡംബര വിമാനം ഉപയോഗിച്ചുവെന്നും 400,000 ഡോളർ ഇതിനു ചെലവു വന്നുവെന്നും ടോം പ്രൈസ്​ കുറ്റസമ്മതം നടത്തി. 

പ്രൈസ് നിരാശപ്പെടുത്തിയെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജി പ്രഖ്യാപനം. പ്രൈസിന്‍റെ രാജി സ്വീകരിച്ചതായി വൈറ്റ് ഹൌസ് അറിയിച്ചു. എന്നാല്‍ എല്ലാകാര്യങ്ങള്‍ക്കും നന്ദി പറഞ്ഞായിരുന്നു പ്രൈസി​​െൻറ വിടവാങ്ങല്‍. പകരം വകുപ്പിലെ ഡെപ്യൂട്ടി അസിസ്റ്റന്‍‌റ് സെക്രട്ടറിയായ ഡൊണ്‍ റൈറ്റിനെ ആക്ടിംഗ് സെക്രട്ടറിയായി നിയമിച്ചു.

Tags:    
News Summary - US Health Secreatory Tom Price Resigns - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.