ന്യൂയോർക്: നിനച്ചിരിക്കാെതാരു ദിവസം കോടിക്കണക്കിന് രൂപ കൈയിലെത്തിയാൽ നിങ്ങൾ എന്തുചെയ്യും? യു.എസിലെ മസാചൂസറ്റ്സിലെ മെഴ്സി മെഡിക്കൽ സെൻററിൽ ജോലിചെയ്യുന്ന 53കാരിക്ക് കൃത്യമായ മറുപടിയുണ്ട്. ഇനി മുതൽ ജോലിക്കു പോകില്ല. പണം ലഭിക്കാനാണല്ലോ ജോലിയെടുക്കുന്നത്. ആവശ്യത്തിലേറെ പണം ൈകയിൽ കിട്ടിയാൽ പിന്നെയെന്തിന് ജോലി ചെയ്ത് വെറുതെ സമയം കളയണം? ഇതാണ് മാവിസ് എൽ വാൻസികിെൻറ ചോദ്യം. ഒന്നും രണ്ടും കോടിയല്ല, 4860 കോടി രൂപയുടെ (75.87 കോടി ഡോളർ) ജാക്പോട്ടാണ് മാവിസിന് ലഭിച്ചത്. യു.എസ് ചരിത്രത്തിലാദ്യമായാണ് ഒരു വ്യക്തിക്ക് ഇത്രയധികം തുകയുടെ ജാക്പോട്ട് ലഭിക്കുന്നത്. ജോലിക്കു വരില്ലെന്ന കാര്യം മാവിസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.
30വർഷം കൊണ്ട് തുക ഘട്ടംഘട്ടമായി പിൻവലിക്കാം. അല്ലെങ്കിൽ നികുതിയടച്ചതിനു ശേഷം ബാക്കിവരുന്ന 48 കോടി ഡോളർ ഒരുമിച്ചുപിൻവലിക്കാം. നികുതി കിഴിച്ചു കിട്ടുന്ന തുക മൈക്രോനേഷ്യ പോലുള്ള ചെറിയ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തെക്കാൾ (32.2 കോടി ഡോളർ) കൂടുതലായിരിക്കും.
32 വർഷമായി ആശുപത്രിയിൽ ക്ലർക്കായി ജോലി ചെയ്യുകയാണിവർ. ഒരു ദിവസം വൈകീട്ട് ജോലി കഴിഞ്ഞുമടങ്ങുേമ്പാൾ തമാശക്കാണ് കടയിൽനിന്ന് ജാക്പോട്ട് ടിക്കറ്റെടുത്തത്. യു.എസിൽ ഒറ്റ ടിക്കറ്റിന് ആദ്യമായാണ് ഇത്രയും തുക ലഭിക്കുന്നത്. 2012ൽ മൂന്നുപേർക്ക് 65.6 കോടി ഡോളറിെൻറ സമ്മാനം ലഭിച്ചിരുന്നു. 2016ൽ മൂന്നുപേർ 160 കോടി ഡോളറിെൻറ ജാക്പോട്ട് തുക പങ്കിട്ടതും പഴങ്കഥയാക്കിയിരിക്കുകയാണ് മാവിസ്.
രണ്ടു മക്കളാണ് മാവിസിന്. അഞ്ചുടിക്കറ്റുകളാണ് ഇവർ എടുത്തത്. അതിൽ മൂന്നെണ്ണത്തിെൻറ നമ്പർ ബന്ധുക്കളുടെ ജനനതീയതിയായി വരുന്ന അക്കമാണ്. ഇൗ ടിക്കറ്റുകളാണ് ഭാഗ്യം കൊണ്ടുവന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.