വാഷിങ്ടൺ: ബാങ്ക് അക്കൗണ്ടിേൻറതടക്കമുള്ള പാസ്വേഡുകൾ ശേഖരിക്കാൻ കഴിയുന്ന സോഫ്റ്റ്വെയർ രൂപകൽപന ചെയ്ത് ഹാക്കിങ്ങിനായി ആഗോളതലത്തിൽ വിതരണം ചെയ്യുന്ന ബ്രിട്ടീഷ് പൗരൻ യു.എസിൽ അറസ്റ്റിൽ. കഴിഞ്ഞ േമയിൽ നടന്ന വാണാക്രൈ സൈബർ ആക്രമണത്തിെൻറ പിന്നിലും മാർക്കസ് ഹച്ചിൻസ് എന്ന യുവ കമ്പ്യൂട്ടർ സുരക്ഷാഗവേഷകൻ ആണെന്ന് യു.എസ് അധികൃതർ പുറത്തുവിട്ടു. ഹാക്കർമാരുടെ വാർഷിക ഒത്തുചേരലിൽ പെങ്കടുത്ത് ബ്രിട്ടനിൽ നിന്ന് മടങ്ങുന്നവഴി ലാസ്വേഗാസിൽവെച്ചാണ് ഇൗ 22 കാരനെ അറസ്റ്റ് ചെയ്തത്.
ക്രോണോസ് ബാങ്കിങ് ട്രോജൻ എന്ന മാൽവെയറിനെ നിർമിച്ച് വിതരണം ചെയ്തതായാണ് ഹച്ചിൻസിെൻറ പേരിൽ ചുമത്തിയിരിക്കുന്ന കുറ്റം. വെബ് ബ്രൗസേഴ്സിനെ ബാധിക്കുന്ന ഇൗ മാൽവെയറുകൾ യൂസർനെയിമുകളും പാസ്വേഡുകളും പിടിച്ചെടുത്ത് ബാങ്കുമായും മറ്റുമുള്ള ഇടപാടുകൾ നടത്തുകയാണ് ചെയ്യുക.
സൈബർഗവേഷണവിഭാഗങ്ങളിൽ ഹച്ചിൻസിെൻറ അറസ്റ്റ്വാർത്ത ഞെട്ടലുണ്ടാക്കിയതായാണ് വിവരം. പലരും ഇയാളുടെ ഗവേഷണത്തിെൻറ പിന്നിൽ അണിനിരന്നിട്ടുണ്ടെന്നാണ് സൂചന.
ഇൻറർനെറ്റ് ഫോറങ്ങളിൽ ക്രോണോസ് മാൽവെയർ ലഭ്യമാണെന്ന് പരസ്യം നൽകാൻ 2014 ജൂലൈക്കും 2015 ജൂലൈക്കും ഇടയിൽ ഹച്ചിൻസും മറ്റൊരു കൂട്ടാളിയും ചേർന്ന് ഗൂഢാലോചന നടത്തുകയും ഇവ വിൽപന നടത്തി ലാഭമുണ്ടാക്കുകയും ചെയ്െതന്നാണ് വിസ്കോൺസിൻ ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
‘അൽഫാബെ’ എന്ന രഹസ്യ നെറ്റ്വർക് വഴിയാണ് ഇവ വിൽപന നടത്തിയത്. ഇത് പിന്നീട് യു.എസ് നീതിന്യായവകുപ്പ് അടച്ചുപൂട്ടി. 150 രാജ്യങ്ങളിലായി രണ്ടുലക്ഷത്തോളം കംപ്യൂട്ടറുകളാണ് വാണാക്രൈ ആക്രമണത്തിന് ഇരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.