നയ്പിഡാവ്: നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ഓങ്സാന്‍ സൂചിയെ ദേശീയ ഉപദേഷ്ടാവായി നിയമിച്ചു.
പ്രധാനമന്ത്രിപദത്തിനു തുല്യമായ ഈ പദവിയിലേക്ക് മ്യാന്മര്‍ പാര്‍ലമെന്‍റ് അംഗങ്ങളാണ് 70കാരിയായ സൂചിയെ നിര്‍ദേശിച്ചത്. പ്രസിഡന്‍റ് സ്ഥാനം വിലക്കപ്പെട്ട സൂചിക്ക് പ്രത്യേക പദവി നല്‍കുന്നതിനായി ഉപരിസഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. സഭയില്‍ ഭൂരിപക്ഷം എന്‍.എല്‍.ഡിക്കായതിനാല്‍ പ്രമേയം എളുപ്പം പാസാക്കാന്‍ കഴിഞ്ഞു.
രാജ്യത്ത് സൂചിക്ക് ശക്തമായ അധികാരം നല്‍കുന്നതാണ് പദവി. അഞ്ചുദശകം നീണ്ട പട്ടാളഭരണത്തിന് അന്ത്യം കുറിച്ച് സൂചിയുടെ അനുയായി ടിന്‍ ജോ മ്യാന്മര്‍ പ്രസിഡന്‍റായി ബുധനാഴ്ച അധികാരമേറ്റിരുന്നു. പ്രസിഡന്‍റിന്‍െറ ‘ബോസ്’ എന്നാണ് സൂചിയെ എന്‍.എല്‍.ഡി എം.പിമാര്‍ വിശേഷിപ്പിച്ചത്. പ്രസിഡന്‍റിനും മുകളിലാണ് സൂചിയുടെ സ്ഥാനമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. അതിനു പുറമെ വിദേശകാര്യം, വിദ്യാഭ്യാസം, ഊര്‍ജം എന്നീ വകുപ്പുകളുടെ ചുമതലയുമുണ്ട്. സര്‍ക്കാറിന്‍െറയും പാര്‍ലമെന്‍റിന്‍െറയും നീതിന്യായ വകുപ്പിന്‍െറയും ചുമതലയില്‍ ശ്രദ്ധിക്കാനായി മറ്റുപദവികള്‍ സൂചി ഒഴിവാക്കുമെന്നാണ് എന്‍.എല്‍.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.