ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടിക്കുമുന്നിൽ അധികാരം നഷ്ടപ്പെട്ട് പ്രതിപക്ഷത്തായ കൺസർവേറ്റിവുകളുടെ നേതൃസ്ഥാനത്തേക്ക് മുൻപ്രധാനമന്ത്രി ഋഷി സുനകിനു പകരം പ്രീതി പട്ടേൽ മത്സരിക്കും.
എസക്സിലെ വിറ്റ്ഹാമിൽനിന്ന് മികച്ച ഭൂരിപക്ഷത്തിന് പ്രീതി പട്ടേൽ ജയം പിടിച്ചിരുന്നു. എന്നാൽ, ഏറെയായി സുരക്ഷിത താവളമായി സൂക്ഷിച്ച സ്വന്തം മണ്ഡലത്തിൽ ഋഷി സുനക് കഷ്ടിച്ചാണ് കടന്നുകൂടിയത്.
പാർട്ടിക്ക് അധികാരനഷ്ടത്തിന് പിറകെ രാജിവെച്ച സുനക് പുതിയ പ്രതിപക്ഷ നേതാവ് തെരഞ്ഞെടുക്കപ്പെടുംവരെ പദവിയിൽ തുടരും. ഗുജറാത്തി-ഉഗാണ്ടൻ വേരുകളുള്ള പ്രീതി പട്ടേൽ മുമ്പ് തെരേസ മേയ്, ബോറിസ് ജോൺസൺ മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. പട്ടേലിനുപുറമെ, പ്രതിപക്ഷ നേതൃപദവി തേടി സുവേല ബ്രാവർമേൻ, റോബർട്ട് ജെന്റിക് എന്നിവരും മത്സര രംഗത്തുണ്ടാകും.
കാഠ്മണ്ഡു: രാഷ്ട്രീയ അസ്ഥിരത വിടാതെ വേട്ടയാടുന്ന നേപ്പാളിൽ പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രി കെ.പി. ശർമ ഓലി ഞായറാഴ്ച വിശ്വാസ വോട്ട് തേടും. രാജ്യത്തിന്റെ 45ാം പ്രധാനമന്ത്രിയായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓലി ചുമതലയേറ്റത്.
ഒരു മാസത്തിനിടെ വിശ്വാസം തേടണമെന്നാണ് നിയമമെങ്കിലും 275 അംഗ സഭയിൽ 165 പേരുടെ പിന്തുണയുള്ളത് പരിഗണിച്ചാണ് ഒരാഴ്ചക്കിടെ നടപടികളിലേക്ക് കടക്കുന്നത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ 77 പേരും സഖ്യകക്ഷിയായ നേപ്പാളി കോൺഗ്രസിലെ 88 പേരും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.