ബെയ്ജിങ്: ദക്ഷിണ ചൈനകടലിൽ ചൈന അവകാശവാദമുന്നയിക്കുന്ന തർക്കദ്വീപിനരികിലൂടെ യുദ്ധക്കപ്പലോടിച്ച് യു.എസിെൻറ വെല്ലുവിളി. ഡോണൾഡ് ട്രംപ് പ്രസിഡൻറായി അധികാരമേറ്റ ശേഷം ആദ്യമായാണ് യു.എസിെൻറ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുന്നത്. കൃത്രിമ ദ്വീപിന് 12 നോട്ടിക്കൽ മൈൽ അകത്തേക്ക് കപ്പൽ സഞ്ചരിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്പ്രാറ്റി ദ്വീപിലെ മിസ്ചീഫ് റീഫിനു തൊട്ടടുത്തുവരെ കപ്പലെത്തി. യു.എസ്.എസ് ഡ്യുവേ കപ്പലാണ് ദ്വീപിലൂടെ കടന്നുപോയത്. ദക്ഷിണ ചൈനകടലിൽ സഞ്ചാര സ്വാതന്ത്ര്യം വേണമെന്നാണ് യു.എസിെൻറ വാദം. അനുമതിയില്ലാതെയാണ് തങ്ങളുടെ ജലാതിർത്തിയിലൂടെ യു.എസ് യുദ്ധക്കപ്പൽ സഞ്ചരിച്ചതെന്ന് ചൈന ആരോപിച്ചു.
തർക്കദ്വീപിനരികിലൂടെ മുമ്പും യു.എസ് യുദ്ധക്കപ്പലുകൾ അയച്ചിരുന്നു. ദക്ഷിണ ചൈനകടലിലെ ഏതാണ്ട് മുഴുവൻ ഭാഗവും സ്വന്തമെന്നാണ് ചൈന അവകാശപ്പെടുന്നത്. ഫിലിപ്പീൻസ്, തായ്വാൻ, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ദക്ഷിണ ചൈനകടലിൽ അവകാശവാദമുന്നയിക്കുന്നുണ്ട്. അടുത്തിടെ നിർമാണങ്ങൾ വ്യാപിപ്പിച്ചും റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചും അവർ ദ്വീപിൽ ആധിപത്യം നേടാൻ ശ്രമിക്കുന്നുണ്ട്. യു.എസ് നീക്കത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. യു.എൻ ഉടമ്പടിയനുസരിച്ച് 12 നോട്ടിക്കൽ മൈൽ വരെയുള്ള കടൽപ്രദേശം അതതു രാജ്യങ്ങളുടെയാണ്. ഇതാണു യു.എസ് ലംഘിച്ചിരിക്കുന്നത്. ൈചനയുടെ സുരക്ഷതാൽപര്യങ്ങളെയും പരമാധികാരത്തെയും ഹനിക്കുന്ന തീരുമാനമാണിതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ലു കാങ് കുറ്റപ്പെടുത്തി.
ദക്ഷിണ ചൈനകടലിൽ 21,300 കോടി ബാരൽ ക്രൂഡ് ഓയിൽ ഉണ്ടെന്നാണു കണക്ക്. ഇതു കൈവശപ്പെടുത്തുകയാണ് പ്രദേശത്തു അധികാരം സ്ഥാപിക്കുന്നതിലൂടെ ചൈനയുടെ ലക്ഷ്യമിടുന്നത്. ഉത്തര കൊറിയയുമായുള്ള യുദ്ധസമാന സാഹചര്യത്തിൽ യു.എസിന് ചൈനയാണ് സഹായത്തിനുള്ളത്. ഉത്തര കൊറിയയുടെ ഏറ്റവും വലിയ സഖ്യരാജ്യം കൂടിയാണ് ചൈന. യു.എസ് പ്രകോപനം തുടർന്നാൽ ചൈന ദൗത്യം ഉപേക്ഷിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.