ന്യൂയോർക്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ 25ാം ഭേദഗതി നടപ്പാക്കാൻ വൈറ്റ്ഹൗസിലെ ഉന്നതവൃത്തങ്ങൾ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി വൈസ് പ്രസിഡൻറ് മൈക് പെൻസ്. ട്രംപിനെതിരായ പടയൊരുക്കത്തിൽ പെൻസുമുണ്ടെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്.
ചുമതലകൾ നിർവഹിക്കുന്നതിന് മതിയായ കഴിവുകളില്ലാതെ വന്നാൽ പ്രസിഡൻറിനെ പുറത്താക്കാൻ അനുമതി നൽകുന്നതാണ് 25ാം ഭേദഗതി. വൈസ്പ്രസിഡൻറും കാബിനറ്റ് അംഗങ്ങളുമാണ് അത് നടപ്പാക്കാൻ മുൻകൈ എടുക്കുക. അത്തരമൊരു കാര്യത്തെ കുറിച്ച് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ ചർച്ച ചെയ്തുവോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു പെൻസിെൻറ മറുപടി. എന്തിനു വേണ്ടിയാണെന്നും പെൻസ് മാധ്യമങ്ങളോടു ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.