ഗസ്സ സിറ്റി: 20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗസ്സ മുനമ്പിലേക്കുള്ള വൈദ്യുതിവിതരണം പ്രതിദിനം നാലുമണിക്കൂറാക്കി ഇസ്രായേൽ വെട്ടിച്ചുരുക്കി. വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ ശിപാർശ പ്രകാരമാണ് നടപടിയെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.
ഇസ്ലാമിക കക്ഷിയായ ഹമാസ് ആണ് ഗസ്സ ഭരിക്കുന്നത്. വൈദ്യുതി വെട്ടിച്ചുരുക്കുന്നതിലൂടെ ഹമാസിനെതിരെ ജനവികാരം ഇളക്കിവിടാമെന്നാണ് മഹ്മൂദ് അബ്ബാസ് കണക്കുകൂട്ടുന്നതെന്ന് റാമല്ലയിലെ രാഷ്്ട്രീയ നിരീക്ഷകനായ ഖലീൽ ശാഹീൻ പറഞ്ഞു. ഹമാസ് സർക്കാറിനെ ചുരുട്ടിക്കെട്ടുകയാണ് വൈദ്യുതിവിതരണം തടയുന്നതിലൂടെ ഉദ്ദേശിക്കുന്നെതന്ന് ഇസ്രായേൽ മന്ത്രി ഗിലാൻ എർദാൻ വ്യക്തമാക്കി.
ഗസ്സയിൽ ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം ഇസ്രാേയലാണ് നൽകുന്നത്. ഗസയിലെ ഏക വൈദ്യുതി ഉൽപാദന കേന്ദ്രം ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു. ഡീസലിനുമേലുണ്ടായിരുന്ന സബ്സിഡി ഫലസ്തീൻ അതോറിറ്റി റദ്ദാക്കിയതോടെയാണ് ഇന്ധനക്ഷാമം രൂക്ഷമായത്. ഗസ്സയിൽ ജോലിചെയ്യുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറക്കാനും ഫലസ്തീൻ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. വൈദ്യൂതി പ്രതിസന്ധി ആരോഗ്യമേഖലയെ അടക്കം ഗസ്സയിലെ ജനജീവിതത്തെ സാരമായി ബാധിക്കുെമന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.