ജറൂസലം; അമേരിക്കയുടെ നിലപാട്​ മുസ്ലിം വിരുദ്ധവും സയണിസ്​റ്റ്​ അനുകൂലവുമെന്ന്​ ഹാഫിസ്​ സഇൗദ്​

ഇസ്​ലാമാബാദ്​: അമേരിക്കയുടെ ജറൂസലം നിലപാട്​ സയണിസ്​റ്റ്​ അനുകൂലവും മുസ്ലിം വിരുദ്ധവുമെന്ന്​ നിരോധിത സംഘടനയായ ജമാഅതു ദഅ്​വ നേതാവ്​ ഹാഫിസ്​ സഇൗദ്​. ജറൂസലമിനെ ഇസ്രയേലി​​െൻറ തലസ്​ഥാനമാക്കാനുള്ള ഡോണൾഡ്​ ട്രംപി​​െൻറ പ്രഖ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഇത്​ അറബ്​ രാജ്യങ്ങളെ യുദ്ധത്തിലേക്ക്​ നയിക്കുമെന്നും ഹാഫിസ്​ സഇൗദ്​ ഭീഷണി മുഴക്കി.

വീട്ട്​ തടങ്കലിലായിരുന്ന സഇൗദ്​ നവംബർ 23നായിരുന്നു മോചിതനായത്​. അന്താരാഷ്​ട്ര മനുഷ്യാവകാശ കമീഷനിലെ അംഗരാജ്യങ്ങൾ മനുഷ്യാവകാശ ധ്വംസനങ്ങൾക്ക്​ കൂട്ട്​ നിൽക്കുകയാണെന്നും. ഇത്തരം സംഘടനകൾ ഫലസ്​തീനിലും മറ്റ്​ രാജ്യങ്ങളിലും മുസ്ലിംങ്ങൾ നേരിടുന്ന പീഡനങ്ങൾ കണ്ടില്ലെന്ന്​ നടിക്കുകയാണെന്നും സഇൗദ്​ പറഞ്ഞിരുന്നു.

ഇസ്രയേൽ ഫലസ്​തീനെ അതിക്രമിക്കുകയാണ്​​. പാകിസ്​താൻ സർകാർ ബാഹ്യശക്​തികളുടെ പ്രേരണക്ക്​ പാത്രമാവാതെ സ്വാതന്ത്ര്യത്തിന്​ വേണ്ടിയുള്ള ഫലസ്​തീനികളുടെ പോരാട്ടത്തിനൊപ്പം നിൽകണമെന്നും സഇൗദ്​ ആവശ്യപ്പെട്ടു..

നേരത്തെ അമേരിക്ക ഹാഫിസ്​ സഇൗദി​നെ പിടികൂടുന്നവർക്ക്​​ പത്ത്​ മില്ല്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു.  
 

Tags:    
News Summary - Hafiz Saeed spews venom against the US- World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.