സിംഗപ്പൂർ സിറ്റി: ഇന്ത്യയും ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുന്നതായി റിപ്പോർട്ട്. ഇൻറർനാഷനൽ ഇസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (െഎ.െഎ.എസ്.എസ്) സിംഗപ്പൂരിൽ നടന്ന ഷാൻഗ്രി ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിവരമുള്ളത്.
യു.എൻ, എൻ.എസ്.ജി എന്നീ സംഘടനകളുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ താൽപര്യങ്ങൾ അട്ടിമറിക്കാനുള്ള ചൈനയുടെ ശ്രമത്തിൽ രാജ്യം അസംതൃപ്തരാണെന്നും ‘ഏഷ്യ -പസഫിക് റീജനൽ സെക്യൂരിറ്റി അസസ്മെൻറ് 2017’ എന്ന റിപ്പോർട്ടിൽ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തിക്കു സമീപം ചൈന സൈനിക വിന്യാസവും മറ്റു നിർമാണ പ്രവൃത്തികളും നടത്തുന്നത് ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്.
ചൈനയുടെ ഭീഷണി നേരിടുന്നതിന് യു.എസും മറ്റു പ്രാദേശിക ശക്തികളുമായുള്ള പ്രതിരോധ പങ്കാളിത്തം മെച്ചപ്പെടുത്താനും ഇന്ത്യ ശ്രമിച്ചിരുന്നു എന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഇൗ മാസം രണ്ടിന് ആരംഭിച്ച െഎ.െഎ.എസ്.എസിെൻറ വാർഷിക സമ്മേളനത്തിൽ ഏഷ്യ -പസഫിക് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും സാധുയസേനകളുടെ തലവന്മാരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.